ബത്തേരി : ചീരാലിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാർ – ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകൻ മുകുന്ദൻ (13) ആണ് മരിച്ചത്.
ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ഷെഡ്ഡിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബത്തേരി സെന്റ് മേരീസ് സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ് മുകുന്ദൻ
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.