KeralaNEWS

റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞു വന്ന ബൈക്കിടിച്ച് നിർമല കോളജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

    റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജിന് മുന്നില്‍ ഇന്ന് വൈകിട്ട് 5 മണിയോടെ  നടന്ന അപകടത്തില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ നമിത ആര്‍ (20)ആണ് മരിച്ചത്.

 

Signature-ad

നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരിക്കേറ്റു. തിരക്കേറിയ ജംഗ്ഷനിൽ  ഇരുവശവും നോക്കി ശ്രദ്ധയോടെ നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർമല കോളജിന് മുന്നിൽ ഈ സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർഥികൾ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി അന്‍സണ്‍ റോയിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെയും, ബൈക്ക് യാത്രക്കാരനായ അന്‍സണ്‍ റോയിയെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാൾ അമിത ലഹരിയിലായിരുന്നു എന്നും ആശുപത്രിയിൽ ഡോക്ടർമാരോടും മറ്റും പുലഭ്യം പറയുകയും തട്ടിക്കയറുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു

നമിതയുടെ മൃതദേഹം നിർമ്മലാ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.  വിദ്യാര്‍ത്ഥികളെ ഇടിച്ച ബൈക്ക്  അപകടത്തിന് മുൻപ് കോളജിന് സമീപം അമിതവേഗതയില്‍ റോന്ത് ചുറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നമിതയുടെ മാതാവ്: ഗിരിജ, സഹോദരി നന്ദിത

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: