Social MediaTRENDING

പുതിയ കുതിപ്പിനൊരുങ്ങി ശോഭ! ശ്രദ്ധേയമായി പുത്തന്‍ ചിത്രങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് ശോഭ വിശ്വനാഥ്. സംരംഭകയും ഫാഷന്‍ ഡിസൈനറുമായ ശോഭ ബിഗ് ബോസില്‍ നാലാം സ്ഥാനമാണ് നേടിയത്. തിരുവനന്തപുരത്ത് വീവേഴ്‌സ് വില്ലേജ് എന്ന സംരംഭത്തിന്റെ ഉടമ കൂടിയായ ശോഭയ്ക്കിപ്പോള്‍ നിരവധി ആരാധകരാണുള്ളത്. വിജയി ആകണമെന്ന് തന്നെ വിചാരിച്ചാണ് ബിഗ് ബോസിലേക്കെത്തിയതെന്ന് ശോഭ തുടക്കം മുതലേ പറഞ്ഞിരുന്നു.

ബിഗ് ബോസിനുള്ളിലെ ശോഭയുടേയും അഖിലിന്റെയും കോമ്പിനേഷനൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മോഡിലിങ്ങിലും സജീവമായിരിക്കുകയാണ് ശോഭ. താരം പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് ഷോയില്‍ വച്ചും ശോഭയുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ആരാധകരേറെയായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ റെജി ഭാസ്‌കറാണ് ശോഭയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ശോഭയുടെ ചിത്രങ്ങള്‍ ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു.

നൂറ് ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത്. അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി ഇനി എന്റെ വിജയഗാഥയുടെ ഒരു തുടക്കമാണ്. ഈ സാരി ഇനി ഞാനുടുക്കും. രണ്ടാം സ്ഥാനം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ അഞ്ച് പേരും ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ്.

ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി കരുതുന്നു. ഞാനൊരു വിക്ടിം അല്ല, വിഷണറിയാണ്. ഇതെന്റെ പുതിയ തുടക്കമാണ്. ജീവിതത്തില്‍ ഇനിയും ഒരുപാട് മുന്‍പോട്ട് പോകാനുണ്ട് എന്നായിരുന്നു ഫിനാലെ വേദിയില്‍ വച്ച് ശോഭ പറഞ്ഞത്. ബിഗ് ബോസ് ഷോയ്ക്കുള്ളില്‍ വച്ച് തന്റെ വ്യക്തിപരമായ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളേക്കുറിച്ച് ശോഭ പലപ്പോഴായി പങ്കുവച്ചിരുന്നു. വിജയം തലയിലും പരാജയം മനസിലുമെടുക്കാത്ത ഒരാളാണ് താനെന്ന് ശോഭ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Back to top button
error: