KeralaNEWS

മംഗലം- ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയര്‍ത്തി

പാലക്കാട്:മംഗലം- ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയര്‍ത്തി.കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 99 കോടി ചെലവിലാണ് പാതയെ മലയോര ഹൈവേയാക്കി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ഏഴുമീറ്റര്‍ പാതയും നടപ്പാത, വെള്ളച്ചാല്‍ എന്നിവയുള്‍പ്പെടെ 12 മീറ്ററിലാണ് നവീകരിക്കുക.

നെന്മാറ അയിനംപാടം മുതല്‍ മംഗലംപാലം വരെയുള്ള ഇടുങ്ങിയ ഭാഗങ്ങളില്‍ സ്ഥലം നിര്‍ണയിക്കുന്നതിന് സര്‍വേയറെ നിയമിച്ചിട്ടുണ്ട്. നെന്മാറ, മേലാര്‍കോട്, വണ്ടാഴി, വടക്കഞ്ചേരി വില്ലേജുകളിലെ ഇടുങ്ങിയ ഭാഗങ്ങളിലെ തടസം നീക്കി അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനാണ് സര്‍വേയറുടെ സേവനം ആവശ്യപ്പെട്ടത്.

Signature-ad

നെന്മാറ അയിനംപാടം, വനം ഡിവിഷൻ ഓഫീസ് എന്നിവിടങ്ങളിലും മേലാര്‍കോട് വില്ലേജിലെ ഗോമതി എസ്റ്റേറ്റിന് സമീപം, കടമ്ബിടി ബിവറേജിന് സമീപം, കടമ്ബിടി മാവേലി സ്റ്റോര്‍, കടമ്ബിടി വളവ്, കടമ്ബിടി പള്ളി, നീലിച്ചിറ, ചിറ്റിലഞ്ചേരി കവല, ചിറ്റിലഞ്ചേരി പള്ളി, വെറ്ററിനറി ആശുപത്രി, കാത്താംപൊറ്റ, കല്ലത്താണി, മേലാര്‍കോട് പഞ്ചായത്ത് അതിര്‍ത്തിയിലെ കലുങ്ക്, വണ്ടാഴി വില്ലേജിലെ പന്തപ്പറമ്ബ്, ആല്‍ത്തറ, ചക്കാന്തറ, മുടപ്പല്ലൂര്‍ എന്നിവിടങ്ങളിലെ 32 ഭാഗങ്ങളിലാണ് അതിര്‍ത്തി നിര്‍ണയിക്കുന്നത്. 20 മീറ്റര്‍ മുതല്‍ 180 മീറ്റര്‍ വരെ നേര്‍ദിശ വരുന്ന രീതിയിലാണ് അതിര്‍ത്തി നിര്‍ണയിക്കുക.

Back to top button
error: