KeralaNEWS

കെ.എസ്. ചിത്രയ്ക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി

ലയാളത്തിന്റെ മഞ്ഞള്‍ പ്രസാദം കെ.എസ്. ചിത്രയ്ക്ക് ഇന്ന് ഷഷ്ഠിപൂര്‍ത്തി.60 വയസ്സ് തികയുന്ന ചിത്രയ്ക്ക് ലോകമെമ്പാടുനിന്നും ആശംസകളുടെ കുത്തൊഴുക്കാണ്. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി ഡോ. കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരില്‍ ഒരാളാണ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ആറ് തവണ നേടി. വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതും ചിത്രയ്ക്കാണ് . 2005-ല്‍ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു 2021-ല്‍ ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചു.

Signature-ad

എം.ജി. രാധാകൃഷ്ണൻ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാൻ ചിത്രക്ക് അവസരം നല്‍കിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ “അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം. 6 തവണ ദേശിയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു.

Back to top button
error: