IndiaNEWS

ഇന്ത്യൻ യുവതിയുടെ മൃതദേഹം പാക്കിസ്ഥാനിൽ കണ്ടെത്തി

ലാഹോർ: ഇന്ത്യൻ യുവതിയുടെ മൃതദേഹം പാക്കിസ്ഥാനിൽ കണ്ടെത്തി.ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ നിന്നാണ് ബെല്‍ഖീസ് ബാനു എന്ന 28കാരിയെ ജൂലൈ 15മുതല്‍ കാണാതായത്. കാര്‍ഗില്‍ നദിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഖര്‍മംഗ് ജില്ലയില്‍ സംസ്‌കരിച്ചതായാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാൻ മേഖലയില്‍ ബുധനാഴ്‌ച (ജൂലൈ 26) ആണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കാര്‍ഗില്‍ നദിയില്‍ നിന്ന് കണ്ടെത്തി ഖര്‍മംഗ് ജില്ലയില്‍ സംസ്‌കരിച്ചതായി ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ (ഡിസി) മുഹമ്മദ് ജാഫര്‍ അറിയിച്ചു. നേരത്തെ കാര്‍ഗില്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് യുവതിയുടെ ചിത്രം അടങ്ങിയ ലഘുലേഖ പ്രചരിപ്പിച്ചിരുന്നു.

Signature-ad

യുവതിയുടെ മയ്യിത്ത് നമസ്‌കാരം നടത്തിയെന്നും ഇസ്‌ലാമിക ആചാരപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.ജൂലൈ 15 ന് അക്‌ചമാലിലെ വീട്ടില്‍ നിന്ന് ബെല്‍ഖീസ് ബാനുവിനെ കാണാതാവുകയായിരുന്നു.

Back to top button
error: