Month: July 2023

  • Movie

    ‘കുറുക്കന്‍’ ഇന്നു മുതല്‍

    വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം: ജിബു ജേക്കബ്. തിരക്കഥയും സംഭാഷണവും മനോജ് റാംസിംഗ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഉണ്ണി ഇളയരാജാ. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സൈനുദ്ദീന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-കോളിന്‍സ് ലിയോഫില്‍, വിതരണം-വര്‍ണ്ണച്ചിത്ര ബിഗ് സ്‌ക്രീന്‍, പിആര്‍ഒ എ.എസ് ദിനേശ്.

    Read More »
  • India

    മദ്യപിച്ച്‌ വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍ 

    ലക്നൗ:ഉത്തര്‍ പ്രദേശില്‍ സ്കൂള്‍ സമയത്ത് മദ്യപിച്ച്‌ വിവസ്ത്രനായി കുട്ടികള്‍ക്ക് മുന്നില്‍ കിടന്നുറങ്ങിയ ഹെഡ്‍മാസ്റ്റര്‍ക്ക് സസ്പെന്‍ഷന്‍. ബഹ്റൈച് ജില്ലയിലാണ് സംഭവം. വിശ്വേശ്വര്‍ഗഞ്ച് ബ്ലോക്കിലെ ശിവ്പൂര്‍ ബൈറഗി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ ദുര്‍ഗ പ്രസാദ് ജെയ്സ്വാളിനെയാണ് അധികൃതര്‍ സസ്പെന്റ് ചെയ്തത്. മദ്യപിച്ച്‌ ലക്കുകെട്ട ഹെഡ്‍മാസ്റ്റര്‍ കുട്ടികള്‍ക്ക് മുന്നില്‍ വിവസ്ത്രനായി കിടന്നുറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.തുടർന്നാണ് നടപടി.

    Read More »
  • Kerala

    റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാര്‍ഥിനിയുടെ മരണം; യുവാവിനെതിരേ കേസെടുത്തു

    എറണാകുളം: റോഡു മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍, ബൈക്ക് ഓടിച്ചയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ, അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. നമിതയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരച്ചെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മരിച്ച നമിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. അപകടം മനഃപൂര്‍വം വരുത്തിവെച്ചതാണെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളജിന് മുന്നിലൂടെ ആന്‍സണ്‍ റോയി അമിത വേഗത്തില്‍ പോയത് കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. കുട്ടികളെ പ്രകോപിപ്പിക്കാന്‍ ഇയാള്‍ വീണ്ടും ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അപകടമുണ്ടാകുന്നതിനു മുന്‍പ് കോളേജ് പരിസരത്ത് അമിത വേഗത്തില്‍ ഇയാള്‍ ചുറ്റിക്കറങ്ങിയിരുന്നു. അപകടത്തിന്റെയടക്കം…

    Read More »
  • Kerala

    എം.ഡി.എം.എയുമായി ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

    ആലപ്പുഴ:എം.ഡി.എം.എയുമായി ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല, മുഹമ്മ, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ പുത്തൻവേലിക്കര ഇളയോടത്ത് റഹിം( സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്(24), ചേര്‍ത്തല മായിത്തറ കുടിലിണ്ടല്‍ വീട് ഡില്‍മോൻ (സോനു) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ രണ്ട് വര്‍ഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു. ആദ്യമായാണ് ഇവര്‍ ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ചെറുപ്പക്കാര്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്. ചേര്‍ത്തല സി.ഐ വിനോദ്കുമാര്‍, മുഹമ്മ സി.ഐ രാജ്കുമാര്‍, മാരാരിക്കുളം സി.ഐ എ.വി ബിജു, സീനിയര്‍ സി.പി.ഒ ശ്യാം, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    കാസർകോട് ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് 

    കാസർകോട്: ‍ കറന്തക്കാട് സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

    Read More »
  • Crime

    അശ്ലീല വിഡിയോകോള്‍ വിളിച്ച് കേന്ദ്രമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോള്‍ വിളിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വീഡിയോ കോള്‍ വിളിച്ച രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെയാണു പിടികൂടിയതെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. വാട്‌സാപ്പില്‍ വീഡിയോ കോള്‍ വന്നപ്പോള്‍ പ്രഹ്ലാദ് ഫോണ്‍ എടുത്തെന്നും ഉടനെ രതിചിത്രം പ്ലേ ചെയ്യാന്‍ തുടങ്ങിയെന്നും പോലീസ് പറഞ്ഞു. രതിചിത്ര ദൃശ്യങ്ങള്‍ കണ്ടതോടെ കേന്ദ്രമന്ത്രി ഉടന്‍ കോള്‍ റദ്ദാക്കി ഫോണ്‍ താഴെ വച്ചു. ഉടനെ മറ്റൊരു നമ്പറില്‍നിന്ന് കോള്‍ വരികയും മന്ത്രിയുള്‍പ്പെട്ട രതിചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി വിവരം പോലീസിനെ അറിയിച്ചു. ജൂണില്‍ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നു മനസ്സിലായി. സംഭവത്തില്‍ മുഹമ്മദ് വക്കീല്‍, മുഹമ്മദ് സാഹിബ് എന്നിവരെ ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    അഭ്യൂഹങ്ങള്‍ക്ക് വിരാമം; കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്‌ ഇവാൻ വുക്കോമനോവിച്ച്‌ കൊച്ചിയില്‍ 

    കൊച്ചി : കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്‌ ഇവാൻ വുക്കോമനോവിച്ച്‌ കൊച്ചിയില്‍. ഇന്നു രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് വുക്കോമനോവിച്ച്‌ എത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ക്യാംപ് തുടങ്ങി രണ്ടാഴ്ച ആയിട്ടും സെര്‍ബിയൻ കോച്ച്‌ ടീമിനൊപ്പം ചേരാത്തത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് കാരണം ആയിരുന്നു. കഴിഞ്ഞ സീസണിലെ പ്ലേഓഫ് മത്സരം ബഹിഷ്കരിഷ്ച്ചതിനെ തുടര്‍ന്ന് ലഭിച്ച പിഴയും വിലക്കുമായി ബന്ധപ്പെട്ടായിരുന്നു ആശങ്കകള്‍. മത്സരം ഉപേക്ഷിച്ചു മൈതാനം വിട്ടതിന് കാരണമായി ബ്ലാസ്റ്റേഴ്‌സ് നിരത്തിയ വാദങ്ങള്‍ തള്ളിയാണ് എഐഎഫ്‌എഫ് കമ്മിറ്റി ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്. കളത്തിന് പുറത്തേക്കു ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെ വിമര്‍ശിച്ചു മുൻ താരങ്ങള്‍ അടക്കം രംഗത്ത് വന്നത് ബ്ലാസ്റ്റേഴ്‌സിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കോച്ച്‌ ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നു വരെ കഥകള്‍ ഉയര്‍ന്നു തുടങ്ങിയതിനിടയിലേക്കാണ് മുന്നറിയിപ്പൊന്നുമില്ലാതെ വുക്കോമനോവിച്ചിന്റെ വരവ്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇതു മൂന്നാമത്തെ സീസണിനാണ് സെര്‍ബിയൻ കോച്ച്‌ കൊച്ചിയിലെത്തിയത്. പ്രഥമ സീസണില്‍ ടീമിനെ ഫൈനലിലേക്കും രണ്ടാം സീസണില്‍ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും…

    Read More »
  • Crime

    വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

    മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രമോദ് വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ സിഐയായിരിക്കെയാണ് പ്രമോദ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. വനിതാ സ്റ്റേഷനിലാണ് യുവതി സിഐക്കെതിരെ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കുറ്റിപ്പുറം പോലീസിന് കൈമാറുകയായിരുന്നു.  

    Read More »
  • Kerala

    വടക്കൻ കേരളത്തിലെ നദികളിൽ മുതലകളുടെ സാന്നിധ്യം;വയനാട്ടിൽ കർഷകനെ മുതല തിന്നതായി സൂചന

    വയനാട്:മഴ കനത്തതോടെ നദികളിലും മറ്റും മുതലകളുടെ സാന്നിധ്യമെന്ന് റിപ്പോർട്ട്.കഴിഞ്ഞ ദിവസം പുഴയോരത്ത് പുല്ലരിയാൻ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. വയനാട് മീനങ്ങാടിയില്‍ കുണ്ടുവയല്‍ സ്വദേശി സുരേന്ദ്രൻ (55)നെയാണ് കാണാതായത്.ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. കുണ്ടുവയല്‍ ഭാഗത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ കാണാതാവുകയായിരുന്നു. സുരേന്ദ്രനായുള്ള തിരച്ചില്‍  തുടരുകയാണ്.മുതലയോ ചീങ്കണ്ണിയോ അക്രമിച്ചതാണെന്നാണ്  സംശയം.സമീപത്ത് മുരണിയിലെ പുഴയില്‍ മുതലയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു.ഫയര്‍ ഫോഴ്‌സും മീനങ്ങാടി പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും പള്‍സ് എമര്‍ജൻസി ടീം അംഗങ്ങളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം കൂടുതലായതിനാല്‍  തിരച്ചില്‍ പ്രയാസകരമാണ്. സുരേന്ദ്രനടക്കമുള്ള കര്‍ഷകര്‍ സ്ഥിരമായി പുല്ലരിയാൻ വരുന്നയിടത്താണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നതെന്നത് നാട്ടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.

    Read More »
  • India

    സീരിയല്‍ ചിത്രീകരണത്തിനിടെ ഫിലിം സിറ്റിയില്‍ പുലിയിറങ്ങി; പത്ത് ദിവസത്തിനിടെ നാലാം തവണ

    മുംബൈ: സീരിയല്‍ ചിത്രീകരണത്തിനിടെ പുലിയിറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പുലിയും കുട്ടിയും ഇറങ്ങിയത്. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. 200-ലധികം ആളുകള്‍ സെറ്റിലുണ്ടായിരുന്നതായാണ് വിവരം. #WATCH | A leopard, along with its cub, entered the sets of a Marathi TV serial in Goregaon Film City, Mumbai yesterday. All Indian Cine Workers Association president Suresh Shyamlal Gupta says, "More than 200 people were present at the set, someone could have lost life. This… pic.twitter.com/m1YgSXARl6 — ANI (@ANI) July 27, 2023 പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം പതിനെട്ടിന് ഫിലിം സിറ്റിയില്‍ പുലി തെരുവ് നായയെ കൊന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ്…

    Read More »
Back to top button
error: