Month: July 2023
-
Crime
വെച്ചൂരിലെ സ്റ്റേഷനറി കടയിൽനിന്ന് പണം മോഷ്ടിച്ചു; യുവാക്കൾ പിടിയിൽ
വൈക്കം: സ്റ്റേഷനറി കടയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്, നടുവട്ടം ഭാഗത്ത് ജീവൻ വില്ലാ വീട്ടിൽ ജിൻസ് തോമസ് (18), ആലപ്പുഴ ചെട്ടികുളങ്ങര ഭാഗത്ത് ഡെന്നി ഭവനം വീട്ടിൽ ഡെന്നി ഡാനിയേൽ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി ഉച്ചയോടുകൂടി വെച്ചൂർ അച്ചിനകം ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിൽ പടുത വാങ്ങാൻ എന്ന വ്യാജേനെ ജിൻസ് തോമസ് എത്തുകയും, കടയുടമ ബാഗിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഇയാൾ കടയിലെത്തി പടുത ആവശ്യപ്പെടുകയും ഉടമസ്ഥൻ പടുതാ മുറിക്കുവാനായി കടയുടെ പുറത്തിറങ്ങിയ സമയത്താണ് ഇയാൾ അകത്തുകയറി ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോട്ടയത്ത് യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കോരക്കാല കോളനി ഭാഗത്ത് കൊല്ലക്കാട് വീട്ടിൽ അഭിജിത്ത് അശോകൻ (20) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയതിനു ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, സി.പി.ഓമാരായ രാജേഷ് കെ.എം, ശ്യാം എസ്.നായർ, സലമോൻ, നീതു ഗോപി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Kerala
മദ്യനയത്തില്‍ ഇടത് മുന്നണിയില്‍ എതിര്‍പ്പ്; കള്ള് വ്യവസായത്തെ തകര്‍ക്കുമെന്ന് എഐടിയുസി
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ഇടത് മുന്നണിയില്‍ എതിര്‍പ്പ്. സര്‍ക്കാരിന്റെ മധ്യനയത്തിനെതിരെ എഐടിയുസി രംഗത്തെത്തി. മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നുമാണ് എഐടിയുസി ആരോപിക്കുന്നത്. റിസോര്‍ട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാന്‍ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് മാത്രമേ കള്ള് ചെത്താന്‍ അവകാശമുള്ളൂ. ബാഹ്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ട മദ്യനയത്തിന് മാസങ്ങള്‍ വൈകി ഇന്നലെയാണ് മന്ത്രിസഭയുടെ അംഗീകാരം കിട്ടിയത്. 30 ലക്ഷമായിരുന്ന ബാര്‍ ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം കൂടി കൂട്ടുന്നതില്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍, ഇതില്‍ പുനഃപരിശോധന ഉണ്ടായിട്ടില്ല. സ്റ്റാര്‍ പദവി പുതുക്കാന്‍ അപേക്ഷ നല്‍കിയ ഹോട്ടലുകള്‍ക്ക് അത് കിട്ടുന്ന വരെ താല്‍കാലിക ലൈസന്‍സ് നല്‍കും. വിനോദ സഞ്ചാര മേഖലയില്‍ സീസണടുക്കുമ്പോള്‍ ബിയര്‍, വൈന്‍ വില്‍പ്പനക്ക് ലൈസന്‍സ് അനുവദിക്കാനാണ് തീരുമാനം. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളുടേയും റെസ്റ്റോറന്റുകളുടേയും ഉടമസ്ഥതയുള്ള…
Read More » -
Kerala
ആന്‍സണ്‍ കൊലപാതകശ്രമക്കേസ് പ്രതി; അപകടശേഷവും വിദ്യാര്‍ഥികളോട് തട്ടിക്കയറി, പ്രതിയെ വിട്ടുകിട്ടാന്‍ വിദ്യാര്‍ഥികള്‍ ആശുപത്രി വളഞ്ഞു
എറണാകുളം: മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനി നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ്. സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ തലയ്‌ക്കേറ്റ പരുക്ക് സാരമുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാര്‍ഥികളെല്ലാം കൂട്ടമായി ആശുപത്രിയില്‍ എത്തിയിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആന്‍സണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്. അപകടശേഷം ആശുപത്രിയില്‍വെച്ച് ‘വാഹനമായാല്‍ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ പ്രതികരിച്ചത് വിദ്യാര്‍ഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘര്‍ഷമായി. ആശുപത്രിയില്‍ തമ്പടിച്ച വിദ്യാര്‍ഥികള്‍ ആന്‍സനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേര്‍ന്ന് ഇവരെ നിയന്ത്രിച്ചത്. അപകടമുണ്ടാകുന്നതിനു മുന്‍പ് കോളജ് പരിസരത്ത്…
Read More » -
India
നിരന്തരമായ വഴക്ക്; ഭർത്താവിനെ അടിച്ചുകൊന്ന് ഭാര്യ
റാഞ്ചി : നിരന്തരമായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അടിച്ചുകൊലപ്പെടുത്തി ഭാര്യ. ജാര്‍ഖണ്ഡിലെ ഗുംല സ്വദേശി ബന്ദേശ്വര്‍ ഒറോണ്‍ ആണ് ഭാര്യ സസ്‌തി ഉറൈനിന്‍റെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്‌ച (ജൂലൈ 24) രാത്രി ബിഷൻപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാപു ബിരിതോളി ഗ്രാമത്തിലാണ് സംഭവം. ബന്ദേശ്വര്‍ ഒറോണ്‍ ഭാര്യ സസ്‌തി ഉറൈനുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസം രാത്രിയിലും ദമ്ബതികള്‍ക്കിടയില്‍ ചില കാര്യങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ദേശ്വര്‍ ഒറോണിനെ സസ്‌തി ഉറൈൻ വടിയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബന്ദേശ്വര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഭര്‍ത്താവ് മരിച്ചതോടെ യുവതി ഓടി രക്ഷപ്പെട്ടു.ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ബിഷൻപൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read More » -
India
മകനോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത നാൽപ്പതുകാരൻ അറസ്റ്റിൽ
ലഖ്നോ: മകനോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ നാല്പതുകാരൻ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. സംഭവത്തില്‍ പെൺകുട്ടിയുടെ അയൽവാസിയായ റിങ്കു വര്‍മ്മ (40) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകനോടൊപ്പം പെണ്‍കുട്ടി കളിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതി പെണ്‍ക്കുട്ടിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടി മരിച്ചെന്നു കരുതി കരിമ്ബിൻ തോട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടയിൽ ഇയാളുടെ മകൻ തന്നെയാണ് കാര്യം വെളിപ്പെടുത്തിയത്.ഇതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ കരിമ്ബിൻപാടത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
പോലീസുകാരുടെ കപ്പയും ചിക്കനും വൈറല്‍; വിശദീകരണം തേടി ഐ.ജി.
പത്തനംതിട്ട: പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പോലീസുകാര്‍ക്ക് പണികിട്ടി! ഇലവുംതിട്ട സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥന്‍. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പോലീസുകാരോട് വിശദീകരണം തേടിയത്. കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്തു കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖലാ ഐ.ജി വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസിറ്റീവ് കമന്റുകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വീഡിയോയിലെ പോലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്. നിരവധി പേര്‍ വീഡിയോ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ അകമ്പടിയോടെ ഹിറ്റ് കോംബിനേഷനായ കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ നടപടി.
Read More » -
Kerala
തമിഴ്നാട് സ്വദേശിനിയെ വച്ച് അനാശാസ്യം; ആലുവയിൽ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍
ആലുവ:ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ മൂന്നുപേര്‍ പിടിയില്‍. ആലുവ കടത്തുകടവ് കരുവേലി വര്‍ഗീസ് (ബാബു – 73), പറവൂര്‍ പൂയ്യപ്പള്ളി ചിറ്റാട്ടുകര തത്തപ്പിള്ളി യദുകൃഷ്ണൻ(25), തമിഴ്നാട് സ്വദേശിനി എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് യദുകൃഷ്ണൻ. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വകാര്യ ബസ്‌സ്റ്റാൻഡിനു സമീപത്തായുള്ള ലോഡ്ജും അനാശ്യാസത്തിനായി ദുരുപയോഗം ചെയ്ത സമീപത്തെ ഫര്‍ണീച്ചര്‍ കടയും പോലീസ് പൂട്ടി സീല്‍ ചെയ്തു.
Read More » -
Crime
എം.ഡി.എം.എ. കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍
കണ്ണൂര്‍: ജൂണ്‍ 15 ന് ഇരിട്ടിയില്‍ 75 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിലെ പ്രധാന പ്രതിയെ ഇരിട്ടി എസ്.എച്ച്.ഒ: കെ.ജെ. വിനോയ് ഉം റൂറല്‍ ജില്ലാ പോലീസ് മേധാവിയുട ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ഉളിയില്‍ ചാളപറമ്പ് സ്വദേശി കിഴക്കോട്ടില്‍ ജിനീഷ് (28) ആണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത്. മലയോരമേഖലയിലെ ലഹരി വിതരണത്തിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ ജിനീഷ്. എസ്.പി.സി.ഒ: ഷിഹാബുദീന്‍, എസ്.പി.സി.ഒ: ബിജു, ഷിജോയ്, നിജീഷ് ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു
Read More » -
India
അസമില്‍ നടന്ന ട്രിപ്പിള്‍ കൊലപാതകം ലവ് ജിഹാദിന്‍റെ അനന്തരഫലം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ഗുവാഹത്തി:അസമില്‍ നടന്ന ട്രിപ്പിള്‍ കൊലപാതകം ലവ് ജിഹാദിന്‍റെ അനന്തരഫലമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ ഗോലാഘട്ടില്‍ തിങ്കളാഴ്ചയായിരുന്നു കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളുടെ പേരിലായിരുന്നു പ്രതിയായ നജീബ് റഹ്മാൻ ബോറ ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഹിന്ദുവാണെന്ന് പറഞ്ഞാണ് പ്രതി ആദ്യം കൊല്ലപ്പെട്ട സംഘമിത്ര ഘോഷിനെ പരിചപ്പെടുന്നതെന്നും കൊല്‍ക്കത്തയിലേക്ക് കടന്ന ശേഷം യുവതിയെ ഇയാള്‍ ലഹരിക്ക് അടിമയാക്കുകയായിരുന്നുവെന്നും യുവതിയുടെ വീട് സന്ദര്‍ശിച്ച ശര്‍മ പറഞ്ഞു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ടുള്ള ഇത്തരം പ്രണയവും വിവാഹബന്ധങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത ശേഷം ഇവര്‍ക്ക് സ്വന്തം വീട്ടിലേക്കോ നാട്ടിലേക്കോ മടങ്ങിയെത്താൻ പറ്റാത്ത സ്ഥിതിയുണ്ടാകും. ഇതോടെ നിസഹായരായ സ്ത്രീകള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുമെന്നും ഇത് ആശങ്കാജനകമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനഞ്ച് ദിവസത്തിനുള്ളില്‍ കേസില്‍ ചാര്‍ജ്ഷീറ്റ് തയ്യാറാക്കുമെന്നും പ്രതിക്ക് വധശിക്ഷ നല്‍കാൻ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read More »