ലഖ്നോ: മകനോടൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ നാല്പതുകാരൻ അറസ്റ്റിൽ.ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.
സംഭവത്തില്‍ പെൺകുട്ടിയുടെ അയൽവാസിയായ റിങ്കു വര്‍മ്മ (40) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകനോടൊപ്പം പെണ്‍കുട്ടി കളിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതി പെണ്‍ക്കുട്ടിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടി മരിച്ചെന്നു കരുതി കരിമ്ബിൻ തോട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു.
കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടയിൽ ഇയാളുടെ മകൻ തന്നെയാണ് കാര്യം വെളിപ്പെടുത്തിയത്.ഇതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരിച്ചെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ കരിമ്ബിൻപാടത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ കുട്ടിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.