അസമിലെ ഗോലാഘട്ടില്‍ തിങ്കളാഴ്ചയായിരുന്നു കൊലപാതകം നടന്നത്. കുടുംബപ്രശ്നങ്ങളുടെ പേരിലായിരുന്നു പ്രതിയായ നജീബ് റഹ്മാൻ ബോറ ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഹിന്ദുവാണെന്ന് പറഞ്ഞാണ് പ്രതി ആദ്യം കൊല്ലപ്പെട്ട സംഘമിത്ര ഘോഷിനെ പരിചപ്പെടുന്നതെന്നും കൊല്‍ക്കത്തയിലേക്ക് കടന്ന ശേഷം യുവതിയെ ഇയാള്‍ ലഹരിക്ക് അടിമയാക്കുകയായിരുന്നുവെന്നും യുവതിയുടെ വീട് സന്ദര്‍ശിച്ച ശര്‍മ പറഞ്ഞു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ടുള്ള ഇത്തരം പ്രണയവും വിവാഹബന്ധങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത ശേഷം ഇവര്‍ക്ക് സ്വന്തം വീട്ടിലേക്കോ നാട്ടിലേക്കോ മടങ്ങിയെത്താൻ പറ്റാത്ത സ്ഥിതിയുണ്ടാകും. ഇതോടെ നിസഹായരായ സ്ത്രീകള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുമെന്നും ഇത് ആശങ്കാജനകമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനഞ്ച് ദിവസത്തിനുള്ളില്‍ കേസില്‍ ചാര്‍ജ്ഷീറ്റ് തയ്യാറാക്കുമെന്നും പ്രതിക്ക് വധശിക്ഷ നല്‍കാൻ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.