Month: July 2023

  • Careers

    രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ​ഗസ്റ്റ് അധ്യാപക നിയമനം

    കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 31 ന് രാവിലെ 10ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ എത്തണം. ഫോൺ: 0481 2506153, 2507763.

    Read More »
  • Careers

    ചങ്ങനാശേരിയിൽ മെഗാ തൊഴിൽമേള: രജിസ്ട്രേഷൻ

    കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി. കോളജും സംയുക്തമായി ഓഗസ്റ്റ് 12ന് നടത്തുന്ന ദിശ 2023 മെഗാ തൊഴിൽമേളയ്ക്കായി രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ കാമ്പയിൻ ജൂലൈ 31ന് രാവിലെ 10 മുതൽ രണ്ടുവരെ ചങ്ങനാശേരി താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ് ചെയ്യുക. വിശദവിവരത്തിന് ഫോൺ: 0481-2563451, 2565452.

    Read More »
  • Careers

    ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്‌ട്രേറ്റർ നിയമനം

    കോട്ടയം: ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്ററെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദവും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫുഡ് പ്രോഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാകണം. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2312504.

    Read More »
  • Local

    മാലിന്യമുക്ത നവകേരളം: നീണ്ടൂരിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തി

    കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു. കൈപ്പുഴ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ജില്ലാതല കോ-ഓർഡിനേറ്റർ ശ്രീശങ്കർ വിഷയാവതരണം നടത്തി. സോഷ്യൽ ഓഡിറ്റ് ടീം കൺവീനർ പി.എൻ. കൃഷ്ണൻനായർ റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാറിന് കൈമാറി. പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥയും അവ പരിഹരിക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. വിവിധ ഗ്രൂപ്പുതല ചർച്ചകളുടെയും സ്വയംവിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ചർച്ചകൾക്കു ശേഷം ക്രോഡീകരിച്ച റിപ്പോർട്ട് പഞ്ചായത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. മാലിന്യനിർമാർജ്ജനം, ഹരിത കർമസേനയുടെ പ്രവർത്തനം എന്നിങ്ങനെ അടിയന്തരമായി പൂർത്തീകരിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ,…

    Read More »
  • Life Style

    ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയോ? ഹണി റോസിന്റെ പ്രതികരണം

    ഉദ്ഘാടന വേദികളിലും മറ്റും വളരെ മനോഹരിയായിട്ടാണ് നടി ഹണി റോസ് പ്രത്യക്ഷപ്പെടാറ്. നടിയുടെ ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. താന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ തനിക്ക് മറ്റൊന്നുമില്ലെന്നും ഹണി റോസ് പറഞ്ഞു. എന്നാല്‍ തന്റെ സൗന്ദര്യംനിലനിര്‍ത്താനായി ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ഹണി റോസ് വെളിപ്പെടുത്തി. താന്‍ നില്‍ക്കുന്ന ഫീല്‍ഡില്‍ സൗന്ദര്യം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡയറ്റ് ചെയ്യാറുണ്ടെന്നും നടി പറയുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ചെറിയ ട്രീറ്റ്മെന്റുകള്‍ ചെയ്യാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.  

    Read More »
  • Kerala

    എൽ.ഡി.എഫിന്റെ അവിശ്വാസ ജയിച്ചു, യുഡിഎഫ് തോറ്റു; ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി

    കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരേ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. അവിശ്വാസ പ്രമേയത്തെ എതിർത്തിരുന്ന യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ പങ്കെടുത്തില്ല. ഇവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. മൂന്ന് ബി.ജെ.പി. അംഗങ്ങളും വിട്ടുനിന്നു. യു.ഡി.എഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാർഡ് കൗൺസിലറുമായ രാജു ചാക്കോ, 33-ാം വാർഡ് കൗൺസിലറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവർ പിന്തുണച്ചതോടെ അവിശ്വസ പ്രമേയം പാസാവുകയായിരുന്നു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. 37 അംഗ കൗൺസിലിലെ 17 അംഗങ്ങളാണ് എൽ.എസ്.പി.ഡി ജോയിന്റ് രജിസ്ട്രാർ ബിനു ജോണിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 37 അംഗ കൗൺസിലിൽ യു.ഡി.എഫിന് നാലുസ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമാണ് ഉണ്ടായിരുന്നത്. നഗരസഭ ക്ഷേമകാര്യ…

    Read More »
  • Kerala

    മികച്ച വാർത്താചിത്രത്തിനുള്ള തൃശൂർ പ്രസ് ക്ലബി​ന്റെ ടി.വി. അച്യുതവാര്യർ പുരസ്ക്കാരം ജി. ശിവപ്രസാദിന്

    തൃശൂർ: പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്രങ്ങളിലെ മികച്ച വാർത്താചിത്രത്തിനുളള പുരസ്കാരത്തിന് മാതൃഭൂമി കോട്ടയം ബ്യൂറോയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ജി. ശിവപ്രസാദ് അർഹനായി. മനോരമ ന്യൂസ് വയനാട് ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ സന്തോഷ് എസ്. പിളളയ്ക്കാണ് വാർത്താദൃശ്യങ്ങൾക്കുള്ള പുരസ്കാരം. 10001 രൂപയും കീർത്തി ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ ഓഗസ്റ്റ് 6ന് രാവിലെ 11ന് പ്രസ്ക്ളബിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണജോർജ് സമ്മാനിക്കും. 2021 ജൂലൈ 1 മുതൽ 2023 മെയ് 31 വരെ പ്രസിദ്ധീകരിച്ച “മനുഷ്യനും വന്യജീവിയും” എന്ന വിഷയത്തിലുള്ള വാർത്താ ചിത്രങ്ങളും, വാർത്താ ദൃശ്യങ്ങളുമാണ് പരിഗണിച്ചത്. മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാൾ, ദൂരദർശൻ മുൻ പ്രോഗ്രാം ഹെഡ് എൻ. മോഹനകൃഷ്ണ, മുതിർന്ന ഫോട്ടോഗ്രാഫർ ജനാർദ്ദനൻ മൊണാലിസ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പ്രതസമ്മേളനത്തിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാധിക…

    Read More »
  • Crime

    കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതി മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

    തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് വ്യക്തത വരാന്‍ ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിയമനം. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഗീതയുടെ കഴുത്തിലാണ് പ്രത്യക്ഷത്തില്‍ പരിക്കുള്ളതായി കാണുന്നത്. അതുകൊണ്ട് തന്നെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഇതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.  

    Read More »
  • Crime

    മുംബൈയില്‍ നിന്നെത്തുന്നത് ഷേവിങ് സെറ്റുകള്‍ മോഷ്ടിക്കാന്‍; ഓരോ തവണ കൊണ്ടുപോകുന്നത് 5 ലക്ഷം രൂപയുടെ മൊതല്

    കൊച്ചി: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വിലകൂടിയ ഷേവിംഗ് കാട്രിഡ്ജുകള്‍ മാത്രം മോഷ്ടിക്കുന്ന പ്രതികള്‍ പിടിയില്‍. മുംബൈ സ്വദേശികളായ മനീഷ് മക്യാജന്‍ (23), മെഹബൂബ് മഹമൂദ് ഷേക്ക് (24), അയാന്‍ മൊയ്തീന്‍ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഷേവിംഗ് കാട്രിഡ്ജുകളാണ് ഇവര്‍ മോഷ്ടിച്ചത്. വിലപിടിപ്പുള്ള ഷേവിംഗ് കാട്രിഡ്ജുകള്‍ വസ്ത്രങ്ങളുടെ ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതാണ് ഇവരുടെ രീതി. 500 മുതല്‍ 1000 രൂപ വരെ വില വരും ഒരു കാട്രിഡ്ജിന്. മരടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ മോഷണം അന്വേഷിക്കുന്നതിനിടെയാണ് പ്രതികളെ കോഴിക്കോട് നിന്ന് എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും മരട് പോലീസും കോഴിക്കോട് സിറ്റി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, പ്രതികള്‍ ഇവരെ ആക്രമിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പല ദിവസങ്ങളിലായി മോഷ്ടിക്കുന്ന നൂറു…

    Read More »
  • Kerala

    ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍; പി.ജെ. ഓണ്‍ സ്‌റ്റേജ്

    കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജന്‍ മുന്നറിയിപ്പു നല്‍കി. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎല്‍എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണു പി.ജയരാജന്റേത്. സേവ് മണിപ്പൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജയരാജന്‍. ഗണപതിയെ അപമാനിച്ചതില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു.

    Read More »
Back to top button
error: