LocalNEWS

ഏകാരോഗ്യം പദ്ധതി: ഉഴവൂരിൽ പഞ്ചായത്തുതലസമിതി രൂപീകരിച്ചു

കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിക്കായി പഞ്ചായത്തുതല സമിതി രൂപീകരിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്യോഗസ്ഥരായ പി. സജീവ്, ഗംഗാ ദേവി എന്നിവർ ക്ലാസെടുത്തു. മനുഷ്യരുടെ മാത്രമല്ല ജന്തുക്കളുടെയും മറ്റു ജീവജാലങ്ങളുടെയും പ്രകൃതിജന്യ രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും എതിരേ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യമാണ് ഏകാരോഗ്യം പദ്ധതി മുന്നോട്ടുവയ്ക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു ജോസ്, ബിൻസി അനിൽ, മേരി സജി, സി.ഡി.എസ്. അധ്യക്ഷ മോളി രാജകുമാർ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

Back to top button
error: