മൗണ്ട് കെമുകസ് അല്ലെങ്കിൽ ഗുനുങ് കെമുകസ് ( സെക്സ് മൗണ്ടൻ ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്. പുണ്യസ്ഥലത്ത് വിവാഹേതര ലൈംഗികബന്ധം അവർക്ക് ഭാഗ്യം നൽകുമെന്ന് വിശ്വസിക്കുന്നു.
ജാവനീസ് രാജാവിന്റെ മകനായ പംഗേരൻ സമോദ്രോയുടെയും രണ്ടാനമ്മയായ നായി ഒൻട്രോവുലന്റെയും ദേവാലയമാണിത്. രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് ഐതിഹ്യം.
ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.ഈ ദേവാലയത്തിലേക്ക് കടക്കണമെങ്കിൽ 5,000 രൂപ ആണ് പ്രവേശന ഫീസ്.ഓരോ 35 ദിവസത്തിലും തുടർച്ചയായി ഏഴ് തവണ തീർഥാടകർ ഇവിടെയെത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് വിശ്വാസം.
വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവിടെയെത്തി പരപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു. വിവാഹിതരായ പുരുഷന്മാരും സർക്കാർ ഉദ്യോഗസ്ഥരും ഐശ്വര്യം ലഭിക്കാൻ ഇവിടെ വന്ന് പരിചയമില്ലാത്ത സ്ത്രീകളുമായി സെക്സിലേർപ്പെടുന്നു. ലൈംഗിക തൊഴിലാളികളും ഇത് ഒരു അവസരമായി കണ്ട് ഇവിടെ എത്താറുണ്ടത്രെ.
ഒരു മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലാണ് ഇത്തരം ഒരു ആചാരം നടക്കുന്നത്. ഈ ആചാരം ഇന്തോനേഷ്യയിൽ തന്നെ മറ്റെവിടെയെങ്കിലുമോ മറ്റ് ഇസ്ലാമിക രാജ്യങ്ങളിലോ നിലവിലില്ല.16-ാം നൂറ്റാണ്ട് മുതൽ ഇവിടെ ഈ ആചാരം നിലനിൽക്കുന്നതായി പറയപ്പെടുന്നു.