KeralaNEWS

വെറും ആറ് സ്റ്റോപ്പ്;എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസിന്റെ വിശേഷങ്ങൾ അറിയാം

ന്ത്യയിൽ ലക്ഷക്കണക്കിനാളുകളാണ് ഒരു ദിവസം  റെയില്‍വേയെ ആശ്രയിക്കുന്നത്.എത്ര ചെറിയ യാത്രയാണെങ്കില്‍ പോലും ട്രെയിൻ യാത്രയ്ക്കു ആളുകള്‍ ഏറ്റവും പരിഗണന കൊടുക്കുന്നത് വേഗത്തില്‍ എത്തുന്നതിനാണ്.

ദീര്‍ഘദൂര യാത്രയാണെങ്കിലും ഏറ്റവും വേഗതയില്‍ പോകുന്ന, കുറഞ്ഞ സ്റ്റോപ്പുള്ള ട്രെയിനില്‍ ടിക്കറ്റ് ലഭിച്ചാല്‍ അതാവും കൂടുതല്‍ സന്തോഷം. അങ്ങനെയ യാത്ര പ്ലാൻ ചെയ്യുന്നവര്‍ക്ക് പറ്റിയ ട്രെയിനാണ് തുരന്തോ എക്സ്പ്രസ്.

അത്തരത്തിലൊന്നാണ് എറണാകുളം- മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന . കുറഞ്ഞ സ്റ്റോപ്പും കൂടുതല്‍ വേഗതയുള്ള  മുംബൈ തുരന്തോ എക്സ്പ്രസ് (Ers-Ltt Duronto 12224/12223)

Signature-ad

എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്(ട്രെയിൻ നമ്പർ12224)

 

എറണാകുളം ജംങ്ഷനില്‍ നിന്നും മുംബൈ ലോകമാന്യ തിലക് ടെര്‍മിനസിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിനാണ് എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്. കൊച്ചിയെയും മുംബൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവം വേഗമേറിയ രണ്ടാമത്തെ ട്രെയിൻ കൂടിയാണ് ഈ തുരന്തോ എക്സ്പ്രസ്. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്ററില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറില്‍ 77.0602 കിലോമീറ്റര്‍ ആണ്. കൊങ്കണ്‍ റൂട്ട് വഴിയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്.

2011 ജനുവരി 14 നാണ് എറണാകുളം- മുംബൈ തുരന്തോ എക്സ്പ്രസ്സ് സർവീസ് ആരംഭിച്ചത്. തുടക്കകാലത്ത് സാധാരണ തുരന്തോ സര്‍വീസ് പോലെ തന്നെ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിനും അവസാനിക്കുന്ന സ്റ്റേഷനിലും മാത്രമേ സ്റ്റോപ്പ് ഉണ്ടായിരുന്നുവുള്ളൂ. എന്നാല്‍ ഈ രീതിയില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായതോടെ ഇതിന്റെ ടെക്നിക്കല്‍ സ്റ്റോപ്പുകളെ സാധാരണ സ്റ്റോപ്പുകളായി പരിഗണിച്ച്‌ ടിക്കറ്റ് ബുക്കിങ്ങിന് അനുവദിക്കുകയായിരുന്നു.നിലവിൽ ആറ് സ്റ്റോപ്പുകളുണ്ട്.

ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് സര്‍വീസ്. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.30ന് എറണാകുളം ജംങ്ഷനില്‍ നിന്നും ആരംഭിക്കുന്ന ട്രെയിൻ 24 മണിക്കൂര്‍ 15 മിനിറ്റ് യാത്രയ്ക്ക് ശേഷം വ്യാഴം/ തിങ്കളാഴ്ച രാത്രി 9.45ന് മുംബൈ ലോകമാന്യ തിലക് ടെര്‍മിനസിലെത്തും.

9.30 pm – എറണാകുളം ജംങ്ഷൻ

12.45 am -കോഴിക്കോട്

4.00 am- മംഗളുരു ജംങ്ഷൻ

10.00 am-മഡ്ഗാവോണ്‍

3.25 pm- രത്നഗിരി

9.45 pm- മുംബൈ എല്‍ടിടി എന്നിങ്ങനെയാണ് സമയം.

മുംബൈ-എറണാകുളം(ട്രെയിൻ നമ്ബര്‍ 12223)

മുംബൈ എല്‍ടിടിയില്‍ നിന്ന് ചൊവ്വ, ശനി ദിവസങ്ങളിലാണ് ട്രെയിൻ പുറപ്പെടുന്നത്. രാത്രി 8.50ന് പുറപ്പെട്ട് 22 മണിക്കൂര്‍ 50 മിനിറ്റ് യാത്രയ്ക്കു ശേഷം ബുധൻ/ ഞായറാഴ്ച വൈകിട്ട് 7.40ന് ട്രെയിന്‍ എറണാകുളം ജംങ്ഷനിലെത്തും.

8.50 pm- മുംബൈ എല്‍ടിടി

2.25 am- രത്നഗിരി

6.20 am- മഡ്ഗാവോണ്‍

12.15 am -മംഗളുരു ജംങ്ഷൻ

3.17 pm- കോഴിക്കോട്

7.40 ജm – എറണാകുളം ജംങ്ഷൻ എന്നിങ്ങനെയാണ് സമയം.

സ്ലീപ്പര്‍ കോച്ചില്‍ 1255 രൂപ, എസി ത്രീടയറില്‍ 2795 രൂപ, എസി ടൂ ടയറില്‍ 4015 രൂപ, എസി ഫസ്റ്റ് ക്ലാസില്‍ 5710 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

Back to top button
error: