CrimeNEWS

യൂണിഫോം ധരിക്കാത്തത് ചോദ്യംചെയ്തു, സ്വകാര്യഭാഗത്ത് പിടിച്ചു; പി.ടി.എ. പ്രസിഡന്റിനെതിരേ പോക്സോ കേസ്

പത്തനംതിട്ട: അടൂരില്‍ പി.ടി.എ. പ്രസിഡന്റ് ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ ഉപദ്രവിച്ചുവെന്ന് പരാതി. യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. പരാതിക്കാരനായ വിദ്യാര്‍ഥി അന്നേദിവസം സ്‌കൂളില്‍ യൂണിഫോമിന്റെ ഭാഗമായ ഷര്‍ട്ട് അല്ല ധരിച്ചിരുന്നത്. വരാന്തയിലൂടെ പോവുകയായിരുന്ന പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണനെ ക്ലാസ് എടുക്കുകയായിരുന്ന അധ്യാപിക വിളിച്ചുവരുത്തി, യൂണിഫോം ധരിക്കാത്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

Signature-ad

ക്ലാസില്‍ രണ്ടുവിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാതെ വന്നെങ്കിലും പരാതിക്കാരനായ വിദ്യാര്‍ഥിക്ക് നേരെ പി.ടി.എ. പ്രസിഡന്റ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. സ്വകാര്യഭാഗത്ത് പിടിച്ചുവെന്നും അതിക്രമം കാണിച്ചുവെന്നുമാണ് രാധാകൃഷ്ണനെതിരായ കേസിലെ എഫ്.ഐ.ആറില്‍ പറയുന്നത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാവ് രാധാകൃഷ്ണനുമായി സംസാരിച്ചതിന്റെ ശബ്ദശകലം പുറത്തുവെന്നു. കുട്ടിയെ അറിയാവുന്നതുകൊണ്ടാണ് പരിശോധിച്ചതെന്നും തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ രക്ഷിതാവിനോട് പറയുന്നതായി ശബ്ദശകലത്തിലുണ്ട്. മകന്റെ പേര് ചോദിച്ച് അവനെ മാത്രം മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിക്കുന്നു. മറ്റൊരു കുട്ടിയെ അവന്റെ പേര് ചോദിച്ചശേഷം ഇരുന്നോളാന്‍ ആവശ്യപ്പെട്ടു. ഒരു പി.ടി.എ. പ്രസിഡന്റിന് ഒരിക്കലും ഒരു കുട്ടിയെ ഇങ്ങനെ ചെയ്യേണ്ടകാര്യമില്ലെന്നും അവര്‍ പറയുന്നു.

Back to top button
error: