തൃശൂർ: തൃശൂർ ചേർപ്പ് സ്റ്റേഷനിൽ അബദ്ധത്തിൽ വെടിപൊട്ടി. ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെകടറുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. പൊലീസുകാരെ തോക്ക് പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിപൊട്ടിയതിനെ തുടർന്ന് സ്റ്റേഷൻ തറയിലെ രണ്ട് ടൈലുകൾ പൊട്ടി. ഇൻസ്പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. അതേസമയം, സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. പൊലീസുകാർക്ക് പരിശീലനം നൽകുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയും സ്റ്റേഷനിലെത്തി പരിശോധനകൾ നടത്തിവരികയാണ്.