Month: July 2023

  • Crime

    എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു വര്‍ഷം; കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എകെജി സെന്റര്‍ ആക്രമണം നടന്ന് ഒരു വര്‍ഷമാകുമ്പോഴും കുറ്റപത്രം കൊടുക്കാനാവാതെ ക്രൈംബ്രാഞ്ച്. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പെടെ വിദേശത്തേക്കു കടന്ന രണ്ട് പ്രതികളെ പിടികൂടാത്തതാണു തടസമെന്നാണ് വിശദീകരണം. എന്നാല്‍, കെട്ടിച്ചമച്ച കേസായതുകൊണ്ടാണ് അന്വേഷണം ഇഴയുന്നതെന്നു പ്രതികള്‍ ആരോപിക്കുന്നു. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിന്റെ ഗേറ്റില്‍ പടക്കം എറിഞ്ഞത്. ഒടുവില്‍ 85 ാം ദിവസമാണ് കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ജിതിനെ അറസ്റ്റ് ചെയ്തത്. ജിതിന് സ്‌കൂട്ടറെത്തിച്ചു നല്‍കിയ സുഹൃത്ത് ടി.നവ്യയും പിന്നാലെ പിടിയിലായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് ആക്രമണത്തിന്റെ മാസ്റ്റര്‍ ബ്രെയിനെന്നും സുഹൈലിന്റെ ഡ്രൈവര്‍ സുധീഷിന്റേതാണു സ്‌കൂട്ടറെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പക്ഷേ അപ്പോഴേക്കും ഇരുവരും വിദേശത്തെത്തിയിരുന്നു. അതോടെ അന്വേഷണം അവിടെ നിലച്ചു. കള്ളക്കേസായതു കൊണ്ടാണ് അന്വേഷണം തുടരാത്തതെന്നാണ് പ്രതികളുടെ ആരോപണം. വിദേശത്തുള്ള സുഹൈല്‍ ഷാജഹാനെയും സുധീഷിനെയും പിടികൂടാന്‍ ലുക്കൗട്ട്…

    Read More »
  • Kerala

    ഗതാ​ഗതക്കുരുക്കിൽ ശ്വാസം മുട്ടുന്ന കണ്ണൂർ നഗരം, മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ ട്രയൽ റൺ കഴിഞ്ഞ് നാലര മാസമായിട്ടും നോക്കുകുത്തിയായി നിൽക്കുന്നു

        കണ്ണൂർ നഗരത്തിൽ നിർമ്മാണം പൂർത്തിയായി ട്രയൽ റൺ കഴിഞ്ഞ മൾട്ടി ലെവൽ കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ കോർപ്പറേഷൻ. ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരം കാണാനാണ്‌ ജവഹർ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന്​ സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിനടുത്തും കാർ പാർക്കിങ്‌​ കേന്ദ്രങ്ങൾ നിർ‍മിച്ചത്‌. ഫെബ്രുവരി 22ന്‌ കൊട്ടിഘോഷിച്ച് ട്രയൽ റൺ നടത്തിയ വേളയിൽ പാർക്കിങ്‌​ കേന്ദ്രം ഉടൻ  ആരംഭിക്കും എന്നായിരുന്നു അധികൃതർ പറഞ്ഞത്‌. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും  തുറന്നില്ല. ഇനിയും ചില അവസാനഘട്ട  പ്രവൃത്തി ബാക്കിയുണ്ടെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്തുമെന്നുമാണ് കോർപ്പറേഷന്റെ വിശദീകരണം. ട്രയൽ റൺ കഴിഞ്ഞിട്ട്  മാസങ്ങൾ പിന്നിട്ടിട്ടും ബാക്കിയുണ്ടെന്ന് പറയുന്ന പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കാൻ എന്തുകൊണ്ട്  സാധിച്ചില്ലെന്ന്  ജനങ്ങൾ ചോദിക്കുന്നു. ​ന​ഗരം ​ഗതാ​ഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ കോടികൾ മുടക്കി നിർമിച്ച പാർക്കിങ്‌​ കേന്ദ്രം കോർപ്പറേഷൻ അനാസ്ഥയിൽ നോക്കുകുത്തിയാകുന്നു. അമൃത്​ പദ്ധതിയുടെ ഭാ​ഗമായി 11 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ജവഹർ സ്റ്റേഡിയത്തിന്…

    Read More »
  • Kerala

    വി ഡി സതീശനെതിരെ ഇ ഡി  അന്വേഷണം ആരംഭിച്ചു

    കൊച്ചി:  പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ ഡി  അന്വേഷണം ആരംഭിച്ചു. പുനര്‍ജനി പദ്ധതിയിലെ ആരോപണത്തെക്കുറിച്ച്‌ വിജിലന്‍സ് കേസ് എടുത്ത പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല. പുനര്‍ജനി കേസില്‍ വിദേശ നാണയ വിനിമയ ചട്ട ലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് കൈമാറും. 2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ വി ഡി സതീശന്റെ വിദേശ യാത്രകളും അന്വേഷിക്കുന്നുണ്ട്. പുനര്‍ജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. വി ഡി സതീശനും ബെനാമി പേരുകളില്‍ വിദേശത്ത് ഹോട്ടലുകളില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതടക്കം എല്ലാ സമ്ബത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയില്‍…

    Read More »
  • Crime

    ടോള്‍ പ്ലാസാ ജീവനക്കാരനെ നടുറോഡില്‍ നഗ്നനാക്കി മര്‍ദിച്ചു; പോലീസുകാര്‍ക്കെതിരെ കേസ്

    കൊല്ലം: നടുറോഡില്‍ പോലീസിന്റെ ക്രൂരമര്‍ദനല്‍ പരിക്കേറ്റെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തു. ടോള്‍ പ്ലാസാ ജീവനക്കാരനായ ഫെലിക്‌സ് ഫ്രാന്‍സിസ് (24) ആണ് പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയില്‍ പോലുമല്ലാതിരുന്ന പോലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദ്ദിച്ചെന്നാണ് കേസ്. കഴിഞ്ഞ 26ന് അര്‍ദ്ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം നടന്നത്. കോന്നി എസ്‌ഐ: സുമേഷും നീണ്ടകര കോസ്റ്റല്‍ പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണുവും തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജോലിക്കായി ഫെലിക്‌സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പോലീസ് സംഘം പരിശോധിച്ചു. അടുത്തിടെ നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു ക്രൂരത. കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് യുവാവ് വ്യക്തമാക്കി. കൂടാതെ പോലീസുകാര്‍ക്കെതിരായ നടപടി വൈകുന്നതില്‍ ഫെലിക്‌സിനും കുടുംബത്തിനും പരാതിയുണ്ട്.

    Read More »
  • India

    ഉത്തര്‍പ്രദേശില്‍  മാഫിയ തലവന്മാരുടെ 500 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് 

    ലക്നൗ:ഉത്തര്‍പ്രദേശില്‍ പത്തോളം മാഫിയ തലവന്മാരുടെ 500 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക്.ഇതില്‍ ആതിഖ് അഹമ്മദിന്റെ മൂന്നര ബില്യണിന്റെ സ്വത്തുക്കളും ഉള്‍പ്പെടും. കൊടും ക്രിമിനലുകളായ രാജേഷ് യാദവ് , പപ്പു ഗഞ്ജിയ , കെ എല്‍ പട്ടേല്‍ തുടങ്ങിയവരുടെ സ്വത്തുക്കളും കണ്ടുകെട്ടി സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് ചേര്‍ക്കും.   ആതിഖ് അഹമ്മദിന് ജുൻസി , ചകിയ , ലക്നൗ , സിവില്‍ ലൈൻസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 300 കോടിയുടെ സ്വത്തുക്കള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട് .രാജേഷ് യാദവ് , പപ്പു ഗഞ്ജിയ , കെ എല്‍ പട്ടേല്‍ , മുസാഫര്‍ എന്നിവരുടെ ഭൂമികളും , വീടുകളും സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

    Read More »
  • Kerala

    ക്വാറി നടത്താന്‍ 2 കോടി കപ്പം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

    കോഴിക്കോട്: പരാതിയില്ലാതെ കരിങ്കല്‍ ക്വാറി നടത്താന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. തന്റെയും മറ്റൊരാളുടെയും വീടുകള്‍ ക്വാറിക്കാര്‍ക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനുമാണ് 2 കോടി രൂപ ആവശ്യപ്പെടുന്നത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവന്റെ പേരിലാണ് സംഭാഷണം. 13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും ചര്‍ച്ചകള്‍ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങള്‍ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാര്‍ട്ടി വിജിലന്‍സിനു പരാതി നല്‍കിയതെന്നും വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ക്വാറി നടത്തിപ്പിനു ഒരു പ്രയാസവും ഉണ്ടാകില്ലെന്നും പറയുന്നുണ്ട്. പാര്‍ട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വിളിച്ചപ്പോള്‍ ക്വാറിക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ താന്‍ ഒഴിഞ്ഞു മാറി. ഇത് ഉദ്യോഗസ്ഥരില്‍ സംശയം ഉണ്ടാക്കിയിരുന്നു. വീടുകള്‍ക്ക് ഒരു കോടി വില വരില്ലെന്നു ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോള്‍ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍…

    Read More »
  • Kerala

    നെടുമങ്ങാട് ഗവണ്മെന്റ് സ്കൂളിൽ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു

    തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച എല്‍പിഎസ് സ്കൂളില്‍ അദ്ധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൊല്ലം ‍അഞ്ചൽ സ്വദേശിയായ അധ്യാപകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്കൂളിലെ അറബിക് ടീച്ചറാണ് ഇദ്ദേഹം. രാവിലെ സ്കൂളിലെത്തിയ അധ്യാപകൻ 10.30 ഓടെ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു.ഗുളിക കഴിച്ചതിനു ശേഷം അധ്യപകൻ തന്നെയാണ് ദിശ നമ്ബരിലേക്ക് വിളിച്ചു പറഞ്ഞത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്.   ഉടൻതന്നെ സ്കൂളിലെ അദ്ധ്യാപകര്‍ ചേര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • India

    ഇന്ന് ഡോക്ടേർസ് ഡേ; ഗര്‍ഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ഡോക്ടര്‍ക്കെതിരെ കേസ്

    ഗുവാഹത്തി:പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ഡോക്ടര്‍ക്കെതിരെ കേസ്. അസമിലെ ശിവസാഗര്‍ ജില്ലയിലെ നസീറ ഗെലേക്കി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഷഹദ് ഉള്ളാ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലക്ഷ്മിജൻ ടീ എസ്റ്റേറ്റിലെ താമസക്കാരിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.   ജൂണ്‍ 27 നാണ് ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. യുവതിയെ പരിശോധിച്ച ഡോ.ഷഹദ് ഉള്ളാ, ചികിത്സിക്കുന്നതിനിടെ യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഹെല്‍ത്ത് സെന്ററിലെ വാട്സാപ്പ് കൂട്ടായ്മയിൽ ദൃശ്യങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു. ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ.  ബി. സി  റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്.

    Read More »
  • Kerala

    ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

    തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ  മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.

    Read More »
  • Kerala

    സ്മാർട്ട് വില്ലേജ് ഓഫീസുകൾ, കണ്ണൂരിലെ മൂന്നിടങ്ങളിൽ ഇന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

      അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫിസുകളും സ്മാർട്ടാക്കുകയാണ് ലക്ഷ്യമെന്ന് റവന്യു വകുപ്പ്. വില്ലേജ് ഓഫിസുകൾക്ക് ഒരു ഏകീകൃത നിർമാണ രൂപരേഖ തയാറായി വരികയാണ്. റവന്യു വകുപ്പിന്റെ സേവനങ്ങൾ ഡിജിറ്റലാക്കി മാറ്റുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സേവനങ്ങൾക്കൊപ്പം കെട്ടിടവും സ്മാർട്ട് ആക്കുന്നു. ഇതിന്റെ ഭാഗമായി കണ്ണൂരിലെ വളപട്ടണം, കുഞ്ഞിമംഗലം, എരുവേശ്ശി വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങി. വളപട്ടണം വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഇന്ന് (ശനി) രാവിലെ 11 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും. 44 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിക്കാനുള്ള ഏരിയ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, റെക്കോര്‍ഡ് മുറി, മീറ്റിംഗ് ഏരിയ, ശുചിമുറി, റാമ്പ് എന്നിവയാണ് ഒരു നില കെട്ടിടത്തിലുള്ളത്. ഇതിന് പുറമെ ചുറ്റുമതില്‍, ഗെയ്റ്റ്, ഇന്റര്‍ലോക്ക് പതിക്കല്‍ എന്നീ പ്രവൃത്തിയും…

    Read More »
Back to top button
error: