Month: July 2023

  • Kerala

    പത്തനംതിട്ടയിൽ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    പത്തനംതിട്ട:ഇലന്തൂരില്‍ ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.തിരുവല്ല മഞ്ചാടിയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇലന്തൂര്‍ എട്ടാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ പറമ്ബിലാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഇലന്തൂരിലെ മണ്ണും ഭാഗം, ഇലന്തൂര്‍ വെസ്റ്റ്, ഇലന്തൂര്‍ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്കാണ് കടിയേറ്റത്.   ഇലന്തൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗിരിജ നെടുമ്ബുറത്ത്, ഉണ്ണികൃഷ്ണൻ നെടുമ്ബുറത്ത്, ഇലന്തൂര്‍ ചന്തയില്‍ കട നടത്തുന്ന സി.എം. തോമസ് തലപ്പായില്‍, ഇലന്തൂര്‍ ചന്തയില്‍ തയ്യല്‍ കട നടത്തുന്ന ഓമന പൂവത്തൂര്‍ അടിമുറിയില്‍, ജലജാ ശ്രീപുണ്യം, ഇലന്തൂര്‍ നഴ്സിങ്‌ കോളേജ് വിദ്യാര്‍ഥി അമല്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച നായയുടെ കടിയേറ്റത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തില്‍ തിരുവല്ല മഞ്ഞാടിയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.

    Read More »
  • Kerala

    മഴക്കുറവ്;വൈദ്യുതി ഉത്പാദനം കുറയ്ക്കേണ്ടിവരുമെന്ന് കെഎസ്‌ഇബി

    ഇടുക്കി:ജൂണ്‍മാസം തീര്‍ന്നിട്ടും മതിയായ മഴ ലഭിക്കാതിരുന്നതോടെ കേരളത്തിലെ വൈദ്യുത ഉത്പാദനം ഉള്‍പ്പെടെ പ്രതിസന്ധിയിലാകുന്നു. ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ജലവൈദ്യുത നിലയങ്ങളുള്ള എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഇതോടെ കേരളത്തിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംസ്ഥാനം. ഇടമലയാര്‍, ശബരിഗിരി ജലവൈദ്യുത നിലയങ്ങളിലെ ഉത്പാദനം ഇതിനോടകം താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.മൂലമറ്റം പവര്‍ പ്ലാന്റില്‍ ഉപയോഗം കൂടിയ സമയങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള ജലസംഭരണികളിലെ ഏറ്റവും കുറഞ്ഞ സംഭരണമെങ്കിലും ഉറപ്പാക്കുന്നത് വരെ വൈദ്യുതി ഉത്പാദനം കുറയ്ക്കേണ്ടിവരുമെന്നാണ് കെഎസ്‌ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.പ്രധാന ജലവൈദ്യുത ഡാമുകളില്‍ വ്യാഴാഴ്ചത്തെ സംഭരണം മൊത്തം സംഭരണശേഷിയുടെ 15% ആയിരുന്നു.

    Read More »
  • Kerala

    ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാൻഡില്‍ സംഘര്‍ഷം; ആറ് സ്വകാര്യ ബസുകള്‍ തല്ലിതകര്‍ത്തു

    ആലപ്പുഴ:ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാൻഡില്‍ സംഘര്‍ഷം. ആറ് സ്വകാര്യ ബസുകള്‍ തല്ലിതകര്‍ത്തു. ബസ് തൊഴിലാളികള്‍ തമ്മിലുളള വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്ത മൂന്ന് ബസും പട്ടണക്കാട് നിര്‍ത്തിയിട്ട രണ്ടും വയലാര്‍ കവലയില്‍ ഒരു ബസുമാണ് തല്ലിത്തകര്‍ത്തത്.   പട്ടണക്കാട് സ്വദേശിയായ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയില്‍ സ്റ്റാൻഡില്‍ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു എസ് സാബു (32), വാരനാട് പടിക്കേപറമ്ബുവെളി എസ് ശബരി ജിത്ത്(26) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.   സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബസുകള്‍ക്ക് നേരെയുണ്ടായ അക്രമമെന്നാണ് പൊലീസ് വിലയിരുത്തല്‍. ചേര്‍ത്തല-എറണാകുളം, അരൂര്‍മുക്കം-ചെല്ലാനം റൂട്ടുകളിലോടുന്ന ബസുകളാണ് തകര്‍ത്തത്. സംഭവത്തില്‍ ചേര്‍ത്തല താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ചേര്‍ത്തല താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

    Read More »
  • Kerala

    തീറ്റപ്പുല്‍ കൃഷി; താത്പര്യമുളള ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

    ഇടുക്കി:ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന തീറ്റപ്പുല്‍ കൃഷിയുടെ ഗുണഭോക്താക്കളാകുവാന്‍ താത്പര്യമുളള ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസഹകരണ സംഘവുമായോ അക്ഷയ സെന്ററുമായോ ബന്ധപ്പെട്ട് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 180 രൂപ രജിസ്ട്രേഷന്‍ ഫീസ് അടക്കണം. നടീല്‍ വസ്തുക്കള്‍ സൗജന്യമായി നല്‍കുന്നതിന് പുറമേ കൃഷി പൂര്‍ത്തീകരിച്ചാല്‍ സെന്റിന് 55 രൂപ നിരക്കില്‍ ധനസഹായവും ലഭിക്കും. ധനസഹായം ലഭിക്കാന്‍ കുറഞ്ഞത് 50 സെന്റില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യണം. 50 സെന്റില്‍ താഴെ തീറ്റപ്പുല്‍ കൃഷി ചെയ്യാന്‍ താത്പര്യമുളളവര്‍ക്ക് നടീല്‍ വസ്തുക്കള്‍ സൗജന്യമായി നല്‍കും. https://ksheerasree.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.

    Read More »
  • Kerala

    പെരുനാട്ടിലെ രാജനോട് കടുവയ്ക്ക് എന്താണിത്ര ശത്രുത ? 

    റാന്നി:പെരുനാട്ടിലെ രാജനോട് കടുവയ്ക്ക് എന്താണിത്ര ശത്രുത..? ഗർഭിണികളായ രണ്ട് പശുക്കൾ, പ്രസവിച്ചതും ഗർഭിണിയുമായ രണ്ട് ആടുകൾ എന്നിവയാണ് രാജന് ഇതുവരെ നഷ്ടമായത്. ഒരു മാസം മുൻപ് രാജന്റെ രണ്ടു പശുക്കളെ കൊന്നു തിന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമെത്തിയ കടുവ രണ്ട് ആടുകളെയും കടിച്ചു കൊന്നിരുന്നു.റാന്നി പെരുനാട് ബഥനിമലയിലാണ് സംഭവം. മാമ്പറത്ത് എബ്രഹാമിന്റെ (രാജന്‍) രണ്ടു ആടുകളെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ റബര്‍ തോട്ടത്തില്‍ തീറ്റാനായി തുറന്നുവിട്ട നാലെണ്ണത്തില്‍ രണ്ടു ആടുകളെയാണ് കടുവ ആക്രമിച്ചത്. കഴിഞ്ഞ മാസം രാജന്റെ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ ഉൾപ്പെടെ രണ്ടെണ്ണത്തിനെ  കടുവ കൊന്നിരുന്നു. തുടരെയുള്ള കടുവ ആക്രമണങ്ങളില്‍ രാജന് ഇതു വരെ നഷ്ടപ്പെട്ടത് രണ്ടു പശുക്കളെയും രണ്ടു ആടുകളെയുമാണ്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പശുക്കളെ കാണാതായിരുന്നെങ്കിലും കൂട്ടം തെറ്റി പോയതെന്ന് സംശയിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് പശുക്കളുടെ തോല്‍ ഉള്‍പ്പടെയുള്ളവ കണ്ടതോടെയാണ് വന്യ മൃഗങ്ങള്‍ പിടികൂടിയതായിരിക്കാം എന്ന് മനസിലായത്. മക്കളെപ്പോലെ സ്‌നേഹിച്ചാണിവയെ വളർത്തിയത്. രണ്ട്…

    Read More »
  • Kerala

    ജൂൺ പിന്നിടുമ്പോൾ കാലവർഷമഴയിൽ 60 ശതമാനം കുറവ്

    പത്തനംതിട്ട:ജൂൺ പിന്നിടുമ്പോൾ കാലവർഷമഴയിൽ 60 ശതമാനത്തിന്റെ കുറവ്. ജൂണ്‍ ഒന്ന് മുതല്‍ മുപ്പത് വരെ 64.83 സെ.മീ.മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 26.03 സെ.മീറ്ററാണ്. ജൂണില്‍ ശരാശരി മഴ കിട്ടിയത് രണ്ട് ദിവസം മാത്രം. ജൂണ്‍ 7, 27 തിയതികളില്‍.ഏറ്റവും കുറവ് മഴ വയനാടാണ്. 78 ശതമാനം.  കാലവര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴയുടെ 63% മഴയും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലഭിക്കേണ്ടത്. ജൂണ്‍ ആദ്യവാരം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതും പിന്നാലെ ഇത് ബിപോര്‍ജോയി ചുഴലിക്കാറ്റായി മാറിയതുമാണ് മഴക്കുറവിന് കാരണമായതെന്നാണ് കരുതുന്നത്. ഇനി ജൂലൈയിലും കാര്യമായ മഴ കിട്ടിയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധിയടക്കം കേരളത്തിൽ സംജാതമാകും.ഇടുക്കിയിലുൾപ്പടെ കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിൽ വെള്ളം കുറവാണുള്ളത്.

    Read More »
  • India

    ബാലസോര്‍ ട്രെയിന്‍ അപകടം;സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജരെ സ്ഥലം മാറ്റി

    ഭുവനേശ്വർ:ബാലസോർ ട്രെയിന്‍ അപകടത്തില്‍ ശിക്ഷാനടപടിയുമായി റയിൽവെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍  അര്‍ച്ചന ജോഷിയെ മാറ്റി. കര്‍ണാടക യെലഹങ്കയിലെ റെയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജറായാണ് അര്‍ച്ചന ജോഷിയെ നിയമിച്ചത്.സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ 5 ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.

    Read More »
  • India

    മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച്‌ 25 പേര്‍ മരിച്ചു

    പൂനെ:മഹാരാഷ്ട്ര ബുല്‍ധാനയിലെ സമൃദ്ധി മഹാമര്‍ഗ് എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച്‌ 25 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യവാത്മലില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. 32 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബസ് ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് കത്തുകയായിരുന്നു.

    Read More »
  • Health

    കശുവണ്ടിയുടെ ഔഷധഗുണങ്ങൾ അനന്തം: ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും, ആർത്തവകാലത്ത് സ്ത്രീകൾക്ക് ഗുണകരം, മാറിടത്തിലെ ക്യാൻസർ തടയും, നല്ല കൊളസ്ട്രോൾ (HDL) വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കുകയും ചെയ്യും, രോഗപ്രതിരോധശേഷി നിലനിർത്തും

    ഡോ. വേണു തോന്നയ്ക്കൽ ഏറെ വിദേശ നാണയം നേടിത്തരുന്ന ഒരു കയറ്റുമതി ഉൽപ്പന്നമാണ് കശുവണ്ടി. കമ്പോളത്തിൽ വലിയ വിലയുള്ള ഒരു ഡ്രൈ ഫ്രൂട്ട് ആണിത്. അതിനുള്ള കാരണം ഇതിന്റെ രുചിയും പോഷക ഗുണവും തന്നെ. ഇതിൽ ജീവകങ്ങൾ കൂടാതെ കോപ്പർ, മെഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ഖനിജങ്ങൾ വേണ്ടത്രയുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത, ഇതിൽ ധാരാളമായി കാണുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ്. കൂടാതെ മാംസ്യവും നാരുഘടകങ്ങളും ധാരാളമുണ്ട്. കശുവണ്ടി അസ്ഥി, മസ്തിഷ്ക കോശങ്ങൾ, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ വിദ്യാർത്ഥികൾക്കും ഗവേഷണങ്ങളിൾ ഏർപ്പെടുന്നവർക്കും നൽകുന്നത് വളരെ നന്നാണ്. ഇത് രോഗപ്രതിരോധശേഷി നിലനിർത്താൻ ഉപകരിക്കുന്നു. ഈസ്ട്രോജൻ നില ക്രമീകരിക്കുന്നതിനാൽ ആർത്തവകാലത്ത് സ്ത്രീകൾ കശുവണ്ടി കഴിക്കുന്നത് നന്നായിരിക്കും. മാറിടത്തിലെ കാൻസർ രോഗികളുടെ സംഖ്യ വർദ്ധിച്ചുവരികയാണ്. കശുവണ്ടി സ്ത്രീകളിലെ മാറിടത്തിലെ ക്യാൻസർ തടയുന്നു. കശുവണ്ടി കഴിക്കുന്നവരിൽ കൊളസ്ട്രോൾ വർദ്ധിച്ചു കാണും എന്ന് ഒരു ആക്ഷേപമുണ്ട്. ആ ധാരണ തെറ്റാണ്. കശുവണ്ടി നല്ല കൊളസ്ട്രോൾ(HDL)…

    Read More »
  • Kerala

    നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിമരുന്നുകേസിൽ സാക്ഷി വിസ്താരം ജൂലൈ 10ന് വീണ്ടും ആരംഭിക്കുന്നു

     ഷൈൻ ടോം ചാക്കോ  നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിമരുന്നുകേസിൽ സാക്ഷി വിസ്താരം വീണ്ടും ആരംഭിക്കുന്നു. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രവും സമർപ്പിച്ച ശേഷമാണ് നീണ്ട ഇടവേളയ്ക്കു ശേഷം സാക്ഷി വിസ്താരം പുനരാരംഭിക്കുന്നത്. പ്രോസിക്യൂഷൻ വിസ്താരം ജൂലൈ 10ന് തുടരും. തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം വാങ്ങിയതും പുതിയ സാക്ഷിമൊഴികൾ കൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയാണ്. കേസിൽ പൊലീസിനുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഈ നടപടി. ഷൈൻ ടോം ചാക്കോ, ബ്ലെസി സിൽവസ്‌റ്റർ, രേഷ്‌മ രംഗസ്വാമി, സ്‌നേഹ ബാബു, ടിൻസി ബാബു എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ. രഹസ്യവിവരത്തെ തുടർന്ന് ഇവർ താമസിച്ച ഫ്ലാറ്റിലെത്തിയ പൊലീസ് സംഘമാണ് പ്രതികളുടെ പക്കൽ നിന്നു ലഹരിമരുന്നു കണ്ടെത്തിയത്. പൊലീസ് എത്തിയതറിഞ്ഞ് ലഹരിമരുന്നു ക്ലോസറ്റിലിട്ടു ഫ്ലെഷ് ചെയ്യാൻ പ്രതികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലഹരിമരുന്നിന്‍റെ ചിത്രങ്ങൾ യുവതികളുടെ ഫോണുകളിലുണ്ടായിരുന്നു എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്…

    Read More »
Back to top button
error: