KeralaNEWS

വി ഡി സതീശനെതിരെ ഇ ഡി  അന്വേഷണം ആരംഭിച്ചു

കൊച്ചി:  പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ ഡി  അന്വേഷണം ആരംഭിച്ചു. പുനര്‍ജനി പദ്ധതിയിലെ ആരോപണത്തെക്കുറിച്ച്‌ വിജിലന്‍സ് കേസ് എടുത്ത പശ്ചാത്തലത്തിലാണ് ഇ ഡിയുടെ നടപടി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല.

പുനര്‍ജനി കേസില്‍ വിദേശ നാണയ വിനിമയ ചട്ട ലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. തുടര്‍ന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് കൈമാറും.

2018ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ വി ഡി സതീശന്റെ വിദേശ യാത്രകളും അന്വേഷിക്കുന്നുണ്ട്. പുനര്‍ജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. വി ഡി സതീശനും ബെനാമി പേരുകളില്‍ വിദേശത്ത് ഹോട്ടലുകളില്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇതടക്കം എല്ലാ സമ്ബത്തിക ഇടപാടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണു വിവരം.

Back to top button
error: