CrimeNEWS

ടോള്‍ പ്ലാസാ ജീവനക്കാരനെ നടുറോഡില്‍ നഗ്നനാക്കി മര്‍ദിച്ചു; പോലീസുകാര്‍ക്കെതിരെ കേസ്

കൊല്ലം: നടുറോഡില്‍ പോലീസിന്റെ ക്രൂരമര്‍ദനല്‍ പരിക്കേറ്റെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തു. ടോള്‍ പ്ലാസാ ജീവനക്കാരനായ ഫെലിക്‌സ് ഫ്രാന്‍സിസ് (24) ആണ് പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയില്‍ പോലുമല്ലാതിരുന്ന പോലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദ്ദിച്ചെന്നാണ് കേസ്.

കഴിഞ്ഞ 26ന് അര്‍ദ്ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം നടന്നത്. കോന്നി എസ്‌ഐ: സുമേഷും നീണ്ടകര കോസ്റ്റല്‍ പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണുവും തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. കുരീപ്പുഴ ടോള്‍ പ്ലാസയിലെ ജോലിക്കായി ഫെലിക്‌സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പോലീസ് സംഘം പരിശോധിച്ചു.

Signature-ad

അടുത്തിടെ നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു ക്രൂരത. കേസില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് യുവാവ് വ്യക്തമാക്കി. കൂടാതെ പോലീസുകാര്‍ക്കെതിരായ നടപടി വൈകുന്നതില്‍ ഫെലിക്‌സിനും കുടുംബത്തിനും പരാതിയുണ്ട്.

Back to top button
error: