KeralaNEWS

നെടുമങ്ങാട് ഗവണ്മെന്റ് സ്കൂളിൽ അധ്യാപകൻ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച എല്‍പിഎസ് സ്കൂളില്‍ അദ്ധ്യാപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൊല്ലം ‍അഞ്ചൽ സ്വദേശിയായ അധ്യാപകനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്കൂളിലെ അറബിക് ടീച്ചറാണ് ഇദ്ദേഹം. രാവിലെ സ്കൂളിലെത്തിയ അധ്യാപകൻ 10.30 ഓടെ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു.ഗുളിക കഴിച്ചതിനു ശേഷം അധ്യപകൻ തന്നെയാണ് ദിശ നമ്ബരിലേക്ക് വിളിച്ചു പറഞ്ഞത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്.

 

Signature-ad

ഉടൻതന്നെ സ്കൂളിലെ അദ്ധ്യാപകര്‍ ചേര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: