Month: July 2023
-
Kerala
പ്രിയാ വര്‍ഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍െ്‌റ ഭാര്യ പ്രിയാ വര്‍ഗീസുമായി ബന്ധപ്പെട്ട നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിക്കെതിരേ യുജിസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. ആ വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്. കേരള ഹൈക്കോടതി വിധി നിലവില്‍ വരുന്നതോടുകൂടി 2018 ലെ യുജിസി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അസാധുവാകുമെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. യുജിസി വ്യവസ്ഥകള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണം എന്നതാണ്. എന്നാല്‍ കോളജിന് പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അധ്യാപന പരിചയമായി കണക്കാക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. ഇത് യുജിസി ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. കേരള…
Read More » -
Kerala
എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതോടെ രക്ഷപ്പെട്ടത് തപാല്‍ വകുപ്പ്
തിരുവനന്തപുരം:എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതോടെ തപാല്‍ വകുപ്പിനും വരുമാന വര്‍ധനവ്. ഇക്കഴിഞ്ഞ അഞ്ചുമുതലാണ് സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.ഇതുവഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് സജ്ജമാക്കിയ കേന്ദ്രത്തില്‍ പരിശോധിച്ച ശേഷം ഉടമസ്ഥര്‍ക്ക് പിഴ അടയ്ക്കാനുള്ള ചലാന്‍ തപാലിലാണ് അയക്കുന്നത്. ഒരു ഇടപാടിന് 20 രൂപയാണ് ചാര്‍ജ്. തപാല്‍ വകുപ്പിന് ഓരോ മാസവും നല്ലൊരു തുകയാണ് ഇതിലൂടെ ലഭ്യമാകുന്നത്. കഴിഞ്ഞ15 ദിവസത്തിനിടെ ഇത്തരത്തിൽ 49193 നോട്ടീസുകളാണ് അയച്ചത്. ഇതില്‍ പാലക്കാടാണ് കൂടുതല്‍ 5293. കുറവ് ഇടുക്കിയിലും- 806.
Read More » -
Kerala
ഡോ. വന്ദനയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു, സംശയങ്ങൾ ബലപ്പെടുന്നു; സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
കേരളം ഒന്നടങ്കം കണ്ണീർ വാർത്ത ഒരു ദുരന്തമായിരുന്നു ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം. വന്ദന കൊല്ലപ്പെട്ട സമയത്ത് തന്നെ ഒട്ടേറെ അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചിരുന്നു. ഇപ്പോഴിതാ സംശയങ്ങൾ പലതും പഴുതുള്ളതാണെന്ന് വെളിപ്പെടുന്നു. ആശുപത്രിയിൽ വെച്ച് കുത്തേറ്റ ശേഷം വന്ദനാ നടന്നു തന്നെയാണ് ആംബുലൻസിലേക്ക് പോയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ സമയം വൈകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കുടുംബം സംശയിക്കുന്നു. മാത്രമല്ല, സംഭവസമയത്തും സ്ഥലത്തും പോലീസുകാർ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനാദാസിനടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇവർ എന്തുകൊണ്ടാണ് വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടി മുൻകൈ എടുത്തില്ല, തുടങ്ങിയ നിരവധി സംശയങ്ങൾ കുടുംബം ഉന്നയിക്കുന്നു. ഈ പശ്ചാത്തലത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിശദീകരണം തേടി കോടതി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമായിരുന്നു വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം…
Read More » -
Kerala
യുപിഎസ്‌സി പരീക്ഷ ; ഞായറാഴ്ച കൊച്ചി മെട്രോ അധിക സമയ സര്‍വീസ് നടത്തും
കൊച്ചി: യുപിഎസ്‌സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച കൊച്ചി മെട്രോ അധിക സമയ സര്‍വീസ് നടത്തും. പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യസമയത്ത് പരീക്ഷാ സെന്‍ററില്‍ എത്തുന്നതിനായി ഞായറാഴ്ച പുലര്‍ച്ചെ ഏഴ് മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. സാധാരണ ഞായറാഴ്ചകളില്‍ മെട്രോ പുലര്‍ച്ചെ 7.30-നാണ് സര്‍വീസ് ആരംഭിക്കുന്നത്.
Read More » -
Kerala
പോര് തുടര്‍ന്ന് കെഎസ്‌ഇബിയും എംവിഡിയും; കാസർകോട് ആര്‍ടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി
തിരുവനന്തപുരം: പോര് തുടര്‍ന്ന് കെഎസ്‌ഇബിയും എംവിഡിയും. വൈദ്യുത ബില്‍ അടക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാടുള്ള ആര്‍ടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി. കഴിഞ്ഞ ദിവസം വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടർന്നായിരുന്നു ഇത്. വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനം എ.ഐ കാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് കെഎസ്‌ഇബിയുടെ ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. ഇതിന് പിന്നാലെ 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്‌ഇബിയ്ക്ക് നോട്ടീസും അയച്ചിരുന്നു. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍…
Read More » -
India
ബീരേന്‍ സിങ്ങിന്റെ രാജി നാടകത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി; സ്‌കൂളുകള്‍ക്ക് അവധി നീട്ടി
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ രാജി നാടകത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു. അതേസമയം ബിജെപി നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ബിരേന്‍ സിങ് രാജി വെച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സ്ത്രീകളടക്കമുള്ള സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വൈകുന്നേരം ഗവര്‍ണറെ കാണാനിറങ്ങിയ ബിരേന്‍ സിങ്ങിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണയ്ച്ച് എത്തിയവര്‍ വാഹനം തടഞ്ഞതോടെ അദ്ദേഹം വസതിയിലേക്ക് മടങ്ങി. ഒടുവില്‍ അനുയായികളുടെ ഒപ്പമുണ്ടായിരു്‌നന എംഎല്‍എ രാജിക്കത്ത് കീറിക്കളഞ്ഞു. കലാപ ബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി മെയ്തെയ് ക്യാമ്പുകളില്‍ എത്തിയിരുന്നു. ക്യാമ്പുകളില്‍ ജനങ്ങള്‍ ഭക്ഷണവും മരുന്നുമില്ലാതെ ദുരിതത്തിലാണെന്ന് രാഹുല്‍ ആരോപിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ ?ഗവര്‍ണറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. അതേസമയം, കലാപ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള ഈ മാസം എട്ടു വരെ അവധി നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി…
Read More » -
NEWS
കൊള്ളയടിച്ചും കൊള്ളിവച്ചും അക്രമികളുടെ അഴിഞ്ഞാട്ടം; ഫ്രാന്‍സില്‍ മോഷണ ശ്രമത്തിനിടെ യുവാവ് വീണുമരിച്ചു
പാരീസ്: ഫ്രാന്‍സില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നു. മോഷണശ്രമത്തിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നു വീണ യുവാവ് മരച്ചു. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍നിന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 വയസുകാരനായ യുവാവ് ഉച്ചയോടെ മരിച്ചു. കലാപം രൂക്ഷമായി തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും കൊള്ളയടിച്ചു. ഫ്രാന്‍സിന്റെ ചില ഭാഗങ്ങളില്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജ്യത്ത് ഒറ്റരാത്രികൊണ്ട് 667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. അള്‍ജീരിയന്‍ – മൊറോക്കന്‍ വംശജനായ നഹെല്‍ എന്ന പതിനേഴുകാരനെയാണ് പോലീസ് വെടിവച്ച് കൊന്നത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസിന് നേരെ നഹെല്‍…
Read More » -
Kerala
ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളം; അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എരുമേലി:ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി വെള്ളിയാഴ്ച വൈകിട്ട് കലക്ടര്‍ക്ക് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇവര്‍ കരട് റിപ്പോര്‍ട്ട് മുമ്ബേ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളില്‍ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായം തേടി രണ്ട് ഹിയറിങ് നടത്തി. ഇവിടെ ഉയര്‍ന്ന അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Read More » -
Kerala
അടൂരിൽ പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ
പത്തനംതിട്ട:അടൂരിൽ പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. ഏഴംകുളം അമ്ബലത്തിന് സമീപം ചാമത്തടത്തില്‍ വീട്ടില്‍ രമേശ് കുമാറിനെ(49)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നാണ് സംഭവം. കുട്ടിയെ റേഡിയോളജി കോഴ്‌സിന് ചേര്‍ക്കാന്‍ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകാനായി പഴകുളത്തേക്ക് വിളിച്ചു വരുത്തിയ ശേഷം സ്വന്തം കാറില്‍ കയറ്റി നൂറനാട് വഴി പന്തളത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. സംഭവം കുട്ടി വീട്ടില്‍ പറയുകയും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയിൽ
തിരുവനന്തപുരം: രണ്ടാം ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയില്‍. പാല്‍കുളങ്ങര സ്വദേശി കണ്ണപ്പ(വൈശാഖ്)നെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വൈശാഖ് ആദ്യഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസമാരംഭിച്ചത്. ഈ സ്ത്രീയുടെ ആദ്യ ഭര്‍ത്താവിലുള്ള കുട്ടിയാണ് പീഡനത്തിനിരയായത്.ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെ പെണ്‍കുട്ടി അധ്യാപകരോടാണ് പീഡനത്തിരയായത് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും ഫോര്‍ട്ട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
Read More »