Month: July 2023

  • Kerala

    പ്ലസ് വൺ പ്രവേശനം;മലപ്പുറത്തെ 33598 കുട്ടികള്‍ക്ക് സീറ്റില്ല

    മലപ്പുറം:പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്തെ 33598 കുട്ടികള്‍ക്ക് സീറ്റ് ലഭിച്ചില്ല. നിലവില്‍ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായതോടുകൂടി ജില്ലയിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജൂലൈ 10 മുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ ആരംഭിക്കുന്നത്. പ്രവേശനത്തിനായി ഇനി സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ വരുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. മലപ്പുറം ജില്ലയില്‍നിന്ന് 81022 അപേക്ഷകരായിരുന്നു ഉള്ളത്.ഇതിൽ 33598 പേര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

    Read More »
  • Kerala

    ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രം

    തിരുവനന്തപുരം:ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് മാതൃകയായി പഴവങ്ങാടി ഗണപതി ക്ഷേത്രം. കഴിഞ്ഞ വ്യാഴാഴ്ച ബലിപെരുന്നാള്‍ നിസ്‌കാര സമയത്ത് ഉച്ച ഭാഷിണി ഓഫ് ചെയ്ത് ഈദ് ഗാഹിന് സൗകര്യമൊരുക്കിയതിന് മസ്ജിദ് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി നന്ദിയും അറിയിച്ചു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്ര അധികൃതര്‍ക്ക് നന്ദി അര്‍പിച്ച്‌ ചാല ജുമാ ചീഫ് ഇമാം അബ്ദുല്‍ ശുകൂര്‍ മൗലവിയുടെ നേതൃത്വത്തിലാണ് ഒരു സംഘം എത്തിയത്. ക്ഷേത്ര മേല്‍ശാന്തി ശങ്കരന്‍ നമ്ബൂതിരിപ്പാട് ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ഇതാണ് ‘യഥാര്‍ഥ കേരള സ്റ്റോറി’ എന്ന വിശേഷണത്തോടെ സംഭവം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. ചാല ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍കിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് എത്തിയിരുന്നു. ഇതേസമയത്ത് പാര്‍കിന് എതിര്‍ വശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണി വഴി പ്രാര്‍ഥന ഗീതങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു.നിസ്‌കാരത്തിന് തടസമുണ്ടാവാതിരിക്കാന്‍ വേണ്ടി ക്ഷേത്രം അധികൃതർ പുറത്തെ ഉച്ചഭാഷിണി…

    Read More »
  • Food

    കാശുവാരി റമ്പുട്ടാൻ കർഷകർ; കൃഷി രീതി

    റമ്പുട്ടാൻ വിളവെടുപ്പ് ആരംഭിച്ചതോടെ കാശുവാരി കർഷകർ.നിപ രോഗഭീക്ഷണിയെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി അനക്കമില്ലാതെ കിടന്ന റമ്പുട്ടാന് ഇത്തവണ പിടിച്ചുപറിയാണ്.80 രൂപയ്ക്കാണ് കർഷകരിൽ നിന്നും നിലവിൽ റമ്പുട്ടാൻ ശേഖരിക്കുന്നത്.മരം മൊത്തമായി കച്ചവടം ഉറപ്പിച്ചവരും കുറവല്ല.കായ്ഫലം അനുസരിച്ച് ഒരു മരത്തിന് പതിനായിരം മുതൽ മുകളിലോട്ടാണ് വില. വിറ്റാമിനുകൾ,കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റുകൾ, ആന്റിഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് റമ്പുട്ടാൻ പഴങ്ങൾ. രാസവളത്തിന്റെയോ, കീടനാശിനിയുടെയോ ഉപയോഗം ഒട്ടും ഇല്ലാതെ തന്നെ നമ്മുടെ വീട്ടുവളപ്പിൽ റംബുട്ടാൻ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ജൈവ രീതിയിൽ കൃഷി ചെയ്യാൻ പറ്റിയ വിളയാണ് മുള്ളൻപഴം അഥവാ റംബുട്ടാൻ.വിത്തു വഴിയാണ് റംബുട്ടാൻ കൃഷി ചെയ്യുന്നത്.എന്നാൽ ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബഡിങ് വഴി വളർത്തിയെടുത്ത ചെടികൾ വേഗത്തിൽ വളരുകയും 2, 3 വർഷത്തിനുള്ളിൽ കായ്ക്കുകയും ചെയ്യുന്നു. എല്ലാത്തരം മണ്ണിലും റംബുട്ടാൻ വളരുമെങ്കിലും നല്ല നീർവാർച്ചയും, പശിമരാശിയും ഉള്ള മണ്ണാണ് നല്ല വളർച്ചയ്ക്കും, മികച്ച വിളവിനും അനുയോജ്യം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതാണ്.ചരിവുള്ള സ്ഥലങ്ങൾ റംബുട്ടാൻ…

    Read More »
  • Tech

    വാട്‌സ്‌ആപ്പ് സര്‍ക്കാര്‍ നിരീക്ഷണത്തില്‍, മെസ്സേജുകള്‍ നിരീക്ഷിക്കുന്നു, കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു… വൈറലായ സന്ദേശം വ്യാജം

    ദില്ലി: നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം ആളുകളെ പൊല്ലാപ്പിലാക്കിയിരിക്കുകയാണ്. മെസ്സേജുകള്‍ ഗവണ്‍മെന്‍റ് നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നത്. വാട്‌സ്‌ആപ്പ് മാത്രമല്ല, ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ് എന്നുമാണ് വൈറല്‍ സന്ദേശം അവകാശപ്പെടുന്നത്. പ്രധാനമായും വാട്‌സ്‌ആപ്പിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. സന്ദേശത്തില്‍ സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് സത്യം. ‘നാളെ മുതൽ വാട്സ്ആപ്പിനും വാട്സ്ആപ്പ് കോൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും…. എന്ന രീതിയിലാണ് വാട്സാപ്പിലെ പ്രചാരണം. വൈറല്‍ സന്ദേശത്തില്‍ വാട്‌സ്‌ആപ്പിലെ ടിക് മാര്‍ക്കുകളെ കുറിച്ച് പറയുന്ന ഭാഗത്തിലെ പൊള്ളത്തരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ  പൊളിഞ്ഞതാണ്. അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ വാര്‍ത്ത എന്ന പേരിലാണ് അന്ന് ഈ സന്ദേശം പ്രചരിച്ചിരുന്നത്. വസ്‌തുതകള്‍ 2019…

    Read More »
  • Crime

    സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം എഴുതി വാങ്ങിയ എച്ച്.ആര്‍.മാനേജര്‍ അറസ്റ്റില്‍; തൃശ്ശൂര്‍ നന്തിലത്ത് ജി മാര്‍ട്ടില്‍നിന്നും തട്ടിയെടുത്തത് 58 ലക്ഷം രൂപ!

    തൃശ്ശൂർ: തൃശ്ശൂർ നന്തിലത്ത് ജി മാർട്ടിൽനിന്നും 58 ലക്ഷം തട്ടിയ എച്ച്.ആർ.മാനേജർ അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് മാവിൻചുവട് ഓടാട്ട് വീട്ടിൽ റോഷിൻ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാർട്ട് സി.ഇ.ഒ. സുബൈർ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ ജോലി ചെയ്യാത്തവരുടെ പേരിൽ ശമ്പളം എഴുതി വാങ്ങിയായിരുന്നു എച്ച് ആർ മാനേജർ തട്ടിപ്പ് നടത്തിയത്. 2018 മുതൽ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ജോലിക്കു ചേരാതിരുന്നവരുടെയും ബാങ്ക് അകൗണ്ട് നമ്പറും ഐ.എഫ്.എസ്.സി. കോഡും വ്യാജമായി നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പു രേഖകൾ കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. പണം പ്രതിയുടെയും ബന്ധുക്കളുടെയും അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 25-നാണ് ഇതുസംബന്ധിച്ച് ഈസ്റ്റ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. പരിശോധനയിൽ സ്ഥാപനത്തിൽ ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി. ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേത് അടക്കം പത്തോളം പേരുടെ അക്കൗണ്ടിലേക്കാണ് പോയത് എന്നും വ്യക്തമായിട്ടുണ്ട്. പരാതി…

    Read More »
  • LIFE

    ബിഗ് ബോസ് വിജയിക്ക് ലഭിച്ചത് 50 ലക്ഷം രൂപ മാത്രമോ ? ഗ്രാന്‍ഡ് ഫിനാലെ വേദിയിൽ മാരാർക്ക് ഒരു സര്‍പ്രൈസ് സമ്മാനവും

    ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരെന്നറിഞ്ഞതിൻറെ സന്തോഷത്തിലാണ് ഷോയുടെ പ്രേക്ഷകർ. കഴിഞ്ഞ 98 ദിവസങ്ങളിലെ ഷോയിലെ പ്രകടനങ്ങളുടെ വെളിച്ചത്തിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത അഖിൽ മാരാർ ആണ് സീസൺ 5 ലെ വിജയി. 50 ലക്ഷം രൂപയാണ് അഞ്ചാം സീസണിലെ വിജയിക്ക് ലഭിക്കുമെന്ന് അണിയറക്കാർ ഷോയുടെ തുടക്കം മുതൽ അറിയിച്ചിരുന്നത്. എന്നാൽ നേരത്തേ അറിയിക്കാതിരുന്ന ഒരു സർപ്രൈസ് സമ്മാനവും ടൈറ്റിൽ വിജയിയായ അഖിലിന് ലഭിച്ചു. ഷോയുടെ ടൈറ്റിൽ സ്പോൺസർമാരിൽ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാൻഡ് ഫിനാലെ വേദിയിലെത്തി കാറിൻറെ താക്കോൽ വിജയിക്ക് സമ്മാനിച്ചത്. അതേസമയം സീസൺ 5 ടൈറ്റിൽ വിജയി ആവുമെന്ന് ഏറ്റവും കൂടുതൽ പേർ പ്രതീക്ഷിച്ച പേര് തന്നെയാണ് അഖിൽ മാരാരുടേത്. ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും ടെലിവിഷൻ ചർച്ചകളിലെയും മറ്റും സാന്നിധ്യം എന്ന നിലയിലും ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ജനശ്രദ്ധയിൽ…

    Read More »
  • LIFE

    ബിഗ് ബോസ് കിരീട വിജയിയേക്കാള്‍ പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം! റെനീഷ റഹ്‍മാന് സീരിയല്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ നിര്‍ണ്ണായകമായി

    ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിൽ കിരീടം പ്രഖ്യാപിച്ചപ്പോൾ കിരീട വിജയിയേക്കാൾ പ്രേക്ഷകരെയും സഹമത്സരാർഥികളെയും ഒരുപോലെ ഞെട്ടിച്ചത് രണ്ടാം സ്ഥാനം. കരുത്തരായ മത്സരാർഥികളായ ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‍മാൻ ആണ്. അഖിൽ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയിൽ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്. ടോപ്പ് 2 ൽ താൻ ഉറപ്പായും എത്തുമെന്ന് ശോഭയും പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല, ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഷിജു കഴിഞ്ഞാൽ പ്രേക്ഷകർക്ക് പരിചയമുള്ള മത്സരാർഥികളിൽ പ്രധാനി ആയിരുന്നു റെനീഷ റഹ്‍മാൻ. റെനീഷയുടെ രണ്ടാം സ്ഥാനത്തിൽ സീരിയൽ പ്രേക്ഷകരുടെ വോട്ടിംഗിൽ നിർണ്ണായക സ്ഥാനമുണ്ട്. ബിഗ് ബോസിലേക്ക് എത്തിയപ്പോൾ ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ എപ്പോഴും 100 ശതമാനം കൊടുത്തിരുന്ന റെനീഷ പക്ഷേ അവിടെ ഉണ്ടായിവന്ന സൌഹൃദങ്ങളുടെ പേരിൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങളിലും പെട്ടു. സെറീന- അഞ്ജൂസ് റോഷ് എന്നിവർക്കൊപ്പമുള്ള സൌഹൃദ…

    Read More »
  • LIFE

    ബിഗ്ബോസ് സീസണ്‍ 5ൽ ദ റിയൽ ഷോ സ്റ്റീലർ ‘മാരാരിസം’! കലിപ്പനായെത്തി കിരീടം ചൂടി അഖിൽ മാരാർ

    എല്ലാ ബിഗ് ബോസ് സീസണുകളിലും ഒരു സൂപ്പർ സ്റ്റാറുണ്ടാകും, ഒരു ഷോ സ്റ്റീലർ. അയാളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടും. രണ്ടാം സീസൺ മുതൽ അതൊരു പതിവാണ്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ സാബുമോനും ഒത്ത എതിരാളിയായി പേളി മാണിയും വന്നപ്പോൾ രണ്ടാം സീസണിലും മൂന്നാം സീസണിലും നാലാം സീസണിലും ഏറെക്കുറെ ഒരാളിൽ കേന്ദ്രീകരിച്ചാണ് ബിഗ് ബോസ് ഷോ മുന്നോട്ടുപോയത്. എന്നുമാത്രമല്ല, അത്തരത്തിൽ വലിയ ക്രൌഡ് പുള്ളേർസ് ആയ മത്സരാർത്ഥികൾ പല കാരണങ്ങൾകൊണ്ട് ഷോയിൽനിന്ന് പുറത്താക്കപ്പെടുന്നതും നമ്മൾ കണ്ടു. രണ്ടാം സീസണിൽ രജിത് കുമാർ, മൂന്നാം സീസണിൽ പൊളി ഫിറോസ്-സജ്‌ന, നാലാം സീസണിൽ റോബിൻ രാധാകൃഷ്ണൻ എന്നിവർ വലിയ പ്രേക്ഷക പിന്തുണയുണ്ടായിട്ടും പുറത്തായവരാണ്. അതുകൊണ്ടുതന്നെ അഞ്ചാം സീസണിലെ ആ സ്റ്റാർ ആരായിരിക്കുമെന്ന് ഷോ തുടങ്ങിയപ്പോൾ മുതൽ പലരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. ആ സ്റ്റാർ ഫൈനൽ ദിനത്തിൽ പൂർണ്ണശോഭയോടെ ഉദിച്ചിരിക്കുകയാണ് ഇപ്പോൾ. ചിലപ്പോൾ സാബുവിന് ശേഷം ക്രൌഡ് പുള്ളറായി ബിഗ്ബോസ് കിരീടം നേടിയ ആദ്യത്തെയാളാണ്…

    Read More »
  • LIFE

    അത്യന്തം നാടകീയമായ നിമിഷങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ച് മോഹൻലാൽ

    ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹൻലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം മുതലേ ജനപ്രീതിയില്‍ ഏറെ മുന്നില്‍ ഉണ്ടായിരുന്ന അഖില്‍ മാരാരുടെ കൈ പിടിച്ചു ഉയര്‍ത്തി ഒടുവില്‍ മോഹൻലാല്‍ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‍തു. വളരെ ആരാധക പിന്തുണയുള്ള മത്സരാര്‍ഥിയായ അഖില്‍ വിജയിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ സംഭവിച്ചത്. എന്നാല്‍ അട്ടിമറി സംഭവിച്ചത് ശോഭയുടെ കാര്യത്തിലാണ് എന്നതില്‍ സംശയമില്ല. നാലാം സ്ഥാനത്തെ ശോഭയ്‍ക്ക് എത്താനായൂള്ളുവെന്നതില്‍ എന്തായാലും ആരാധകര്‍ നിരാശയിലാകും. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ബിഗ് ബോസിലെ കംപ്ലീറ്റ് എന്റര്‍ടെയ്‍നറായിട്ടായിരുന്നു അഖിലിനെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസിലെ ഗെയ്‍മുകളിലും വിവിധ ടാസ്‍കുകളിലും മുന്നേറാനും കഴിഞ്ഞ ഒരു മത്സരാര്‍ഥി എന്നതിനാല്‍ അഖില്‍ മാരാര്‍ ഇത്തവണ കപ്പുയര്‍ത്തുമെന്ന…

    Read More »
  • LIFE

    മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവച്ച് ബോളിവുഡിന്റെ പ്രിയതാരവും മലയാളിയുമായ വിദ്യാ ബാലൻ

    മലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം വിദ്യ അഭിനയിച്ചിട്ടുമുണ്ട്. ‘നീയത്’ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തിൽ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ. ഒരു പന്തയത്തിന്റെ ഭാ​ഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാ​ഗമായതെന്നും വിദ്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് വരുന്നത്. ”ഒബ്‌റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് അവർ എന്നോട് പറഞ്ഞത്.…

    Read More »
Back to top button
error: