KeralaNEWS

പ്ലസ് വൺ പ്രവേശനം;മലപ്പുറത്തെ 33598 കുട്ടികള്‍ക്ക് സീറ്റില്ല

മലപ്പുറം:പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്തെ 33598 കുട്ടികള്‍ക്ക് സീറ്റ് ലഭിച്ചില്ല.
നിലവില്‍ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായതോടുകൂടി ജില്ലയിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ജൂലൈ 10 മുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ ആരംഭിക്കുന്നത്. പ്രവേശനത്തിനായി ഇനി സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ വരുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.
മലപ്പുറം ജില്ലയില്‍നിന്ന് 81022 അപേക്ഷകരായിരുന്നു ഉള്ളത്.ഇതിൽ 33598 പേര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

Back to top button
error: