Month: July 2023

  • Kerala

    ഭവാനിപ്പുഴയരികിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന റിസോർട്ട് പൂട്ടി സീൽ വച്ച് പുതൂർ പൊലീസ്

    ചീരക്കടവ്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയരികിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന റിസോർട്ട് പൂട്ടി സീൽ വച്ച് പുതൂർ പൊലീസ്. പുതൂർ പഞ്ചായത്തിലെ ചീരക്കടവ് 70 ഏക്കർ എന്നുപറയുന്ന സ്ഥലത്ത് പ്രവർത്തിച്ചുവന്ന വാനിത്തായി എന്ന റിസോർട്ടാണ് യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയും രേഖകൾ ഒന്നുമില്ലാതെയും പ്രവർത്തിച്ചു വന്നിരുന്നത്. അട്ടപ്പാടിയിൽ അനധികൃതമായി നടന്നുവരുന്ന റിസോർട്ടുകളും ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് എംപി, എംഎൽഎ, സബ് കളക്ടർ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ എടുത്ത നടപടി ആണെന്നും പൊലീസ് പറയുന്നു. പുഴ പുറമ്പോക്ക് കയ്യേറിയാണ് റിസോർട്ട് നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തെ മാർച്ച് അവസാന വാരത്തിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി കെട്ടിയുയർത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിൻറെ പ്രധാന കെട്ടിടവും പൊളിച്ചിരുന്നു.മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നായിരുന്നു നടപടി. നിശ്ചയിച്ച സമയപരിധിക്കകം മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

    Read More »
  • ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച്‌ ആശ്വസിപ്പിച്ച് മന്ത്രി എംബി രാജേഷ്

    തിരുവനന്തപുരം: ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ഷീലാ സണ്ണിയെ മന്ത്രി എംബി രാജേഷ് ഫോണിൽ വിളിച്ച്‌ ആശ്വസിപ്പിച്ചു. ചെയ്യാത്ത‌ തെറ്റിന്‍റെ പേരിൽ‌ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസിൽ കുടുക്കുന്നതിന്‌ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയതാമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ്‌ എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    Read More »
  • Kerala

    ‘ചിലപ്പൻ കിളി’യെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് പ്രസ്താവന ഇറക്കാൻ, മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ ? കേന്ദ്രമന്ത്രിയെ പരിഹസിച്ച് ശിവൻകുട്ടി

    തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി. ‘ചിലപ്പൻ കിളി’യെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് ശിവൻകുട്ടി പരിഹസിച്ചു. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്ററെ കുറിച്ച് മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നത്. എന്ത് അനുഭവ സാമ്പത്താണ് മുരളീധരനുള്ളത്. മുരളീധരൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവൻകുട്ടി ചോദിച്ചു. മന്ത്രിയുടെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം കേന്ദ്രമന്ത്രി വി മുരളീധരൻ ചിലപ്പൻ കിളിയെ പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വി മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്. വി മുരളീധരൻ മുൻകൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ. എം വി ഗോവിന്ദൻ മാഷെ അപഹസിക്കാൻ എന്ത് അനുഭവ സാമ്പത്താണ് വി മുരളീധരന് ഉള്ളതെന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ മാസ്റ്റർ.…

    Read More »
  • Kerala

    വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളും, ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎം ഇല്ലെന്നും എം.വി. ​ഗോവിന്ദൻ

    തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ‌ സംഘടിപ്പിക്കും. വർ​ഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോ‍ഡിൽ കോൺ​ഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം വി​ ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തൽ ​ഗൗരവമുള്ളതാണ്. സിപിഎമ്മിനും സർക്കാരിനും എതിരെ വൻതോതിൽ കള്ള പ്രചാരണം. കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക വാർത്തയാക്കുക ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നത്. പുതിയ വിവാദം വരുന്നത് വരെ അതുവരെ ഉള്ള നുണകൾ പൊടിപ്പും തൊങ്ങലും…

    Read More »
  • Kerala

    ജെ.പി. നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്ന് മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

    തിരുവനന്തപുരം: ജെ.പി. നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്ന് മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നത്. അതിൽ വേദന ഉണ്ടെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാം എന്ന തന്റേടം ഉണ്ട്. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച് പുറത്തു കൊണ്ടുവരുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യും. ബിജെപിയിൽ ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ല. അണിയറയിലെ അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

    Read More »
  • India

    കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളി വിലയില്‍ വലിയ വ്യത്യാസമില്ലെന്ന് കേന്ദ്ര മന്ത്രി 

    ന്യൂഡൽഹി:കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ തക്കാളി വിലയില്‍ വലിയ വ്യത്യാസമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ വില ഉയര്‍ന്ന ഏക ഉത്പന്നം തക്കാളി ആണെന്ന് പറഞ്ഞ ഗോയല്‍, കഴിഞ്ഞ വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ തക്കാളി വില കുറവാണെന്നും വ്യക്തമാക്കി. കാലം തെറ്റിയുള്ള മഴ കാരണമാണ് ഇപ്പോള്‍ വില ഉയര്‍ന്നത്. ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ തക്കാളി എത്തുന്നതോടെ വില നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇത് താല്‍ക്കാലിക വിലക്കയറ്റമാണ്.വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമങ്ങളെ വിദേശരാജ്യങ്ങള്‍ പ്രശംസിച്ചിട്ടുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • Crime

    ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

    തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെട്ട ഷീലാ സണ്ണിയെ മന്ത്രി എംബി…

    Read More »
  • LIFE

    അജിത്തി​ന്റെ ജെ​ന്റിൽമാൻ മുഖം വെറും മുഖംമൂടിയെന്ന് ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത്

    ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരമാണ് അജിത്ത്. അഭിനയിക്കുന്ന ചിത്രങ്ങൾക്ക് അപ്പുറം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. നേരത്തെ തന്നെ തൻറെ പേരിലെ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട വ്യക്തിയാണ് അജിത്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലോ, മറ്റ് പ്രമോഷൻ പരിപാടികളിലോ അജിത്ത് പങ്കെടുക്കാറില്ല. അവാർഡ് നിശകളിൽ നിന്നും അകലം പാലിക്കും. അതിനാൽ തന്നെ തമിഴ് സിനിമയിലെ ജെൻറിൽമാൻ എന്നാണ് അജിത്ത് അറിയപ്പെടുന്നത് തന്നെ. എന്നാൽ അജിത്തിൻറെ ഈ ജെൻറിൽമാൻ മുഖം വെറും മുഖംമൂടിയാണ് എന്ന ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത് എത്തിയിരിക്കുതയാണ്. അജിത്തിൻറെ പെരുമാറ്റം വെറും കാപട്യമാണെന്നും അദ്ദേഹം തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നുമാണ് നാരായണൻ ആരോപിക്കുന്നത്. വേട്ടയാട് വിളയാട് പോലുള്ള ചിത്രങ്ങളുടെ നിർമ്മാതാവാണ് നാരായണൻ. 1995ൽ ചിത്രത്തിൽ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം വാങ്ങി. കുടുംബത്തിന് അത്യവശ്യമാണ് എന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയെന്നും പണം…

    Read More »
  • Kerala

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റാമ്പ് തുറന്നു നൽകാത്തതിനാൽ പടികൾ കയറിയ ശ്വാസകോശ രോഗി കുഴഞ്ഞുവീണു മരിച്ചു

    കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റാമ്പ് തുറന്നു നൽകാത്തതിനാൽ പടികൾ കയറിയ ശ്വാസകോശ രോഗി കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ സ്വദേശി 56 വയസുള്ള വി. രാധാകൃഷ്ണനാണ് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം തിരിച്ചിറക്കാനും റാമ്പ് തുറന്നു നൽകിയില്ല. രണ്ട് ഗ്രേഡ് ടു ജീവനക്കാരെ ആശുപത്രി സൂപ്രണ്ട് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയ്ക്കാണ് രാധാകൃഷ്ണൻ മരിച്ചത്. കുത്തിവയ്പ്പ് എടുത്ത ശേഷം രണ്ടാം നിലയിലെ മെയിൽ വാർഡിലേക്ക് പോകാനാണ് ചക്രക്കസേരയിലെത്തിയ രാധാകൃഷ്ണന്റെ കുടുംബം റാമ്പ് തുറന്ന് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലുള്ള റാമ്പ് തുറക്കാനാകില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. അടിയന്തര സാഹചര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും കേട്ടഭാവം പോലും നടിച്ചില്ല. ഒടുവിൽ അഭിജിത്തും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ അച്ഛനും താങ്ങിയെടുത്താണ് പടികൾ കയറ്റിയത്. വാർഡിൽ എത്തും മുമ്പേ രാധാകൃഷ്ണൻ കുഴഞ്ഞുവീണു. വന്ദന ദാസ് കൊലപാതകത്തിന് ശേഷം 13 സുരക്ഷാ ജീവനക്കാരെ ചുമതലയേൽപ്പിച്ച ആശുപത്രിയിൽ നിന്ന് ആരും സഹായിക്കാനെത്തിയില്ലെന്നും പരാതി. ആരോഗ്യ മന്ത്രി…

    Read More »
  • Health

    പപ്പടം കൊതി കുറച്ചാൽ ആരോ​ഗ്യത്തിന് നല്ലത് !

    നമ്മളിൽ പലരും പപ്പട പ്രിയരാണ്. ചോറിനൊപ്പം മാത്രമല്ല പ്രാതലിനൊപ്പവും അത്താഴത്തിനൊപ്പവും പപ്പടം കഴിക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തും പപ്പടങ്ങൾ നിർമ്മിക്കുന്നു. എന്നാൽ ഇനി മുതൽ പപ്പടം കൊതി കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. പപ്പടത്തിൽ സോഡിയം ബൈ കാർബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നത് പലരും അറിയാതെ പോകുന്നു. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാർബണേറ്റ്. ഉയർന്ന ഉപ്പിന്റെ അംശമാണ് മറ്റൊരു കാരണം. ഉപ്പിന്റെ അംശവും സോഡിയം ബെൻസോയേറ്റ് മൂലമാണ്. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കും. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ഉപ്പ് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നം ഉയർന്ന ബിപിയാണ്. ഇത് സ്ട്രോക്ക്, ഹൃദയാഘാതം, വൃക്ക തകരാറുകൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം ഇപ്പോൾ മരണത്തിന് പ്രധാന കാരണങ്ങളാണ്…-”ദി ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിവേകാനന്ദ്…

    Read More »
Back to top button
error: