Month: July 2023

  • Crime

    തൃശൂരിൽ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

    തൃശൂര്‍ കല്ലൂരില്‍ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബാബു (62) ആണ് മരിച്ചത്. ഭാര്യ ഗ്രൈസിന് (58) ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഞെട്ടി എഴുന്നേറ്റ ഗ്രെയ്‌സി ഭര്‍ത്താവിനെ തള്ളിമാറ്റിയശേഷം അയല്‍വീട്ടില്‍ അഭയംതേടുകയായിരുന്നു. അയല്‍വാസികളാണ് ഗ്രെയ്‌സിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗ്രെയ്‌സിയെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.   തുടര്‍ന്ന് ബാബു വീട്ടുവളപ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ

    കണ്ണൂർ:കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ തൂങ്ങിമരിച്ചനിലയിൽ. കണ്ണൂര്‍ പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ‘ശ്രീനാരായണ’യില്‍ രഞ്ജിത്തിനെ (42) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രഞ്ജിത്തിന്റെ അനുജൻ രജീഷ് (40), രജീഷിന്റെ ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (ആറ്) എന്നിവര്‍ക്കാണ് അക്രമത്തില്‍ പൊള്ളലേറ്റത്. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. പരേതനായ തയ്യില്‍ നാരായണന്റെയും നളിനിയുടെയും മക്കളാണ് രഞ്ജിത്തും രജീഷും. ഇരുവരും ആശാരിപ്പണിക്കാരാണ്. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • Kerala

    വന്ദേഭാരത് ഉൾപ്പെടെ തിരുവനന്തപുരത്ത് നിന്നും ഇന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയോടുന്നു

    തിരുവനന്തപുരം:വന്ദേഭാരത് ഉൾപ്പെടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയോടുന്നു.വന്ദേഭാരത് ഒരു മണിക്കൂർ വൈകിയാണ് ഓടുന്നത്. റെയില്‍വേ പാളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവിധ ട്രെയിനുകള്‍ വൈകിയത്.മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വന്ദേഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ഒട്ടുമിക്ക ട്രെയിനുകളും വൈകി. ചിറയിന്‍കീഴ് സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട വന്ദേഭാരത്, രാവിലെ ആറേമുക്കാലോടെയാണ് യാത്ര തുടര്‍ന്നത്. വേണാട്, ജനശതാബ്ദി, പരശുറാം ഉള്‍പെടെയുള്ള ട്രെയിനുകളും വൈകി. പെരുങ്ങുഴി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകോ പൈലറ്റ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.   തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു. പൊലീസെത്തി മൃതദേഹം മാറ്റിയതിന് പിന്നാലെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. രാവിലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട സമ്ബര്‍ക്ക് ക്രാന്തി ട്രെയിനിടിച്ചാണ് സ്ത്രീ മരിച്ചതെന്നാണ് വിവരം.

    Read More »
  • Kerala

    ഓണക്കാലത്തിന്റെ വരവറിയിച്ച് ജലമേളയ്ക്ക് ഇന്ന് കൊടിയേറും

    ആലപ്പുഴ:ഓണക്കാലത്തിന്റെ വരവറിയിച്ച് ജലമേളയ്ക്ക് ഇന്ന് കൊടിയേറും.ചരിത്ര പ്രസിദ്ധമായ ചമ്ബക്കുളം മൂലം വള്ളംകളിയാണ് ഇന്ന് നടക്കുക. ചമ്ബക്കുളം പമ്ബയാറ്റിലാണ് വള്ളംകളി. മറ്റ് ജലമേളകളില്‍ നിന്നും വ്യത്യസ്ഥമായി 400 വര്‍ഷത്തെ പഴക്കമുള്ള ജലമേള കൂടിയാണ് ചമ്ബക്കുളം മൂലം വള്ളംകളി. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം ഓരോ ഘട്ടങ്ങളായാണ് നടക്കുന്നത്. ഓണക്കാലത്തിന്റെ വരവറിയിച്ചാണ് കേരളത്തില്‍ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്നത്. മിഥുന മാസത്തിലെ മൂലം നാളില്‍ പമ്ബാനദിയുടെ കൈവഴിയായ ചമ്ബക്കുളത്താറ്റിലാണ് സീസണിലെ ആദ്യ വെള്ളം കളിയായ ചമ്ബക്കുളം മൂലം വള്ളംകളി നടക്കുക. അമ്ബലപ്പുഴ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലായും ഈ വള്ളംകളി അറിയപ്പെടാറുണ്ട്. ജലത്തിലൂടെയുള്ള വര്‍ണാഭമായ ഘോഷയാത്രയ്ക്ക് ശേഷമാണ് ഇന്ന് വള്ളംകളി ആരംഭിക്കുക. നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും നിശ്ചലദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും.

    Read More »
  • Kerala

    കെഎസ് ആര്‍ ടി സി ബസ്സുകള്‍ക്ക് ഇന്ന് ഒൻപത് കോടി രൂപ ടാര്‍ഗറ്റ് നിശ്ചയിച്ച്‌ മാനേജ്‍മെന്റ്

    തിരുവനന്തപുരം:കെഎസ് ആര്‍ ടി സി ബസ്സുകള്‍ക്ക് ഇന്ന് ഒൻപത് കോടി രൂപ ടാര്‍ഗറ്റ് നിശ്ചയിച്ച്‌ മാനേജ്‍മെന്റ്. ടാര്‍ഗറ്റ് തികയ്ക്കാനായി 5000 ബസ്സുകള്‍ ഇന്ന് നിരത്തില്‍ ഇറക്കാനാണ് തീരുമാനം.എല്ലാ ഡിപ്പോകളിലെയും സര്‍വീസ് നടത്താൻ കഴിയുന്ന മുഴുവൻ ബസ്സുകളും ഇന്നിറങ്ങണമെന്ന് സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. സര്‍വീസിന് ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെന്ന് അധികാരികള്‍ ഉറപ്പ് വരുത്തണം. മെഡിക്കല്‍ ലീവ് അല്ലാതെ യാതൊരു ലീവും അനുവദിക്കാൻ പാടില്ല. ഒരു ജീവനക്കാരന് പോലും ഡ്യൂട്ടി ഇല്ലാതിക്കരുതെന്നും സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദേശിക്കുന്നു. മുഴുവൻ ബസ്സുകളും സര്‍വീസ് നടത്തുന്നതിനായി ആവശ്യമെങ്കില്‍ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കാമെന്നും നിര്‍ദേശമുണ്ട്.   നിലവില്‍ തിങ്കളാഴ്ചകളില്‍ 7.5 കോടി രൂപ വരെ വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണ് 1.5 കോടി രൂപ അധികം ലഭിക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ കൂടി ഓടിക്കുന്നത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ ഒരാള്‍ കൂടി പനി ബാധിച്ച്‌ മരിച്ചു

    പത്തനംതിട്ട: ജില്ലയിൽ പനി മരണം തുടരുന്നു.അങ്ങാടിക്കല്‍ തെക്ക് ഉടയാൻ മുരുപ്പ് അജേഷ് ഭവനില്‍ അജേഷ് (44) ആണ് ഇന്നലെ പനിബാധിച്ച് മരിച്ചത്. ഏഴംകുളം ചായലോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പനിയെ തുടര്‍ന്ന് ശനിയാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയതെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് പോകാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.   ഒരുമാസത്തിനിടെ ജില്ലയിലെ എട്ടാമത്തെ പനി മരണമാണിത്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് നിന്നും മലയോരമേഖലയെ ബന്ധിപ്പിച്ച് വയനാട്ടിലേക്ക് കെഎസ്ആർടിസി

    തിരുവനന്തപുരം – പത്തനാപുരം – കൽപ്പറ്റ  സൂപ്പർ ഫാസ്റ്റ് വഴി :- താമരശ്ശേരി , മുക്കം , അഴിക്കോട് , മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി , ഷൊർണൂർ , തൃശൂർ , പെരുമ്പാവൂർ , മുവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , അഞ്ചൽ , ആയൂർ , ചടയമംഗലം , കിളിമാനൂർ , വെഞ്ഞാറമൂട് , വെമ്പായം. തിരുവനന്തപുരത്ത് നിന്നും ദിവസവും വൈകിട്ട് 05:45ന് പുറപ്പെടുന്ന ബസ്  അടുത്ത ദിവസം പുലർച്ച 2.20ന് തൃശൂരിലും  രാവിലെ  7.15മണിക്ക് കല്പറ്റയിലും എത്തിച്ചേരുന്നു. തിരികെ വൈകിട്ട് 06:25ന്  കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു രാത്രി 11:20ന് തൃശൂരിലും അടുത്ത ദിവസം രാവിലെ  07:10ന് തിരുവനന്തപുരത്തും എത്തിച്ചേരുന്നു…. ■ തിരുവനന്തപുരം :- 5:45 pm ■ പുനലൂര്‍ :- 7:35…

    Read More »
  • Kerala

    സംസ്ഥാനത്ത് കാലവര്‍ഷം കനത്തു; 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

    തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു.12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ തീരദേസവാസികളും മുൻകരുതലുകള്‍ സ്വീകരിക്കണം.

    Read More »
  • Kerala

    ഭാഗ്യക്കുറി നറുക്കെടുപ്പ്: ചെറുസമ്മാനങ്ങള്‍ പലവട്ടം കിട്ടുന്നവരില്‍നിന്ന് നികുതി ഈടാക്കിത്തുടങ്ങി

    ആലപ്പുഴ: ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ചെറുസമ്മാനങ്ങള്‍ പലവട്ടം കിട്ടുന്നവരില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ നികുതി ഈടാക്കിത്തുടങ്ങി. പ്രതിവര്‍ഷം പലതവണയായി 10,000 രൂപയ്ക്കുമുകളില്‍ സമ്മാനം കിട്ടുന്നവരില്‍നിന്നാണ് 30 ശതമാനം നികുതി (ടി.ഡി.എസ്.) പിടിക്കുന്നത്. ആദ്യഘട്ടം ലോട്ടറി ഓഫീസുകളില്‍ ടിക്കറ്റുമായെത്തി സമ്മാനം കൈപ്പറ്റുന്ന ആളുകളില്‍നിന്നാണു നികുതിയീടാക്കുന്നത്. ആദായനികുതി നിയമം (ഭേദഗതി) 2023 പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണു നടപടി.

    Read More »
  • India

    ശിവസേന, എൻ.സി.പി എന്ന മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടികളാണ് ബി.ജെ.പിയുടെ കുതന്ത്രത്തില്‍ ക്ഷയിച്ച്‌ ദുര്‍ബലമായത് !!

    മുംബൈ:ശരദ്പവാറിന്റെ അനന്തരവനും എൻ.‌സി.‌പി നേതാവുമായ അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍ വിജയിച്ചത് ബി.ജെ.പിയുടെ തന്ത്രം. മഹാരാഷ്ട്രയിലെ വലിയ പ്രതിപക്ഷ മുന്നണികളെ പിളര്‍ത്തിയെടുത്ത് ദുര്‍ബലമാക്കാൻ ബിജെപിക്ക് വേണ്ടി വന്നത് വെറും 12 മാസം മാത്രം !  2022 ജൂണ്‍ 29 നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയെന്ന (എം‌.വി‌.എ) പ്രതിപക്ഷ സഖ്യം തകര്‍ത്ത് ശിവസേനയെ പിളര്‍ത്തി 40 എം എല്‍ എമാരുമായി ഏകനാഥ് ഷിൻഡെ ഇറങ്ങിപ്പോയത്. ഒരു വര്‍ഷം പിന്നിടും മുൻപ് എൻ.സി.പിയെയും അവര്‍ പിളര്‍ത്തി തങ്ങള്‍ക്കൊപ്പമെത്തിച്ചു. ശിവസേന, എൻ.സി.പി എന്ന മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടികളാണ് ബി.ജെ.പിയുടെ  കുതന്ത്രത്തില്‍ ക്ഷയിച്ച്‌ ദുര്‍ബലമായത്. അജിത് പവാറും മറ്റ് എട്ടു പാര്‍ട്ടി നേതാക്കളുമാണ് ഇന്നലെ മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നത്.പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി അദ്ദേഹം പദവി പങ്കിടും.

    Read More »
Back to top button
error: