Month: July 2023
-
Kerala
കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു
കൊല്ലം: ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കരിക്കോട് ഷാപ്പമുക്കിലെ പെട്രോള്‍ പമ്ബിന് സമീപം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. എതിരേ അമിത വേഗതയില്‍ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Kerala
വണ്ടി റോഡിലിറക്കാത്തതിന് ഗൾഫുകാരന് നെയ്യാറ്റിൻകര ട്രാഫിക് പോലീസിന്റെ പിഴ !!
നെയ്യാറ്റിൻകര:റോഡിലിറങ്ങാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കി നെയ്യാറ്റിൻകര റൂറല്‍ ട്രാഫിക് പൊലീസ്. ഗള്‍ഫുകാരായ വാഹന ഉടമയ്ക്കാണ് ഒന്നര വര്‍ഷമായി വീട്ടില്‍ ഒതുക്കിവച്ചിരിക്കുന്ന സ്കൂട്ടറിന് നെയ്യാറ്റിൻകര ട്രാഫിക് പൊലീസ് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചത്. പാറശാല കുഴിക്കോട്ടുകോണം മാടവിള കിഴക്കേ തോട്ടത്തില്‍ വീട്ടില്‍ എം.ജയകുമാറിന്റെ പേരിലുള്ള KL-19 K 1820 ഹീറോ ഹോണ്ട ഡി എക്സ് സ്കൂട്ടറിനാണ് നെയ്യാറ്റിൻകര ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. ഒന്നരവര്‍ഷക്കാലമായി ജയകുമാറും മകൻ അനൂപും വിദേശത്താണ്. നാട്ടില്‍ ഭാര്യയും മകളുമാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇരുചക്രവാഹനം ഓടിക്കാൻ അറിയില്ല. ഇവരുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഒതുക്കി വച്ചിരിക്കുന്ന വാഹനത്തിനാണ് പിഴ അടയ്ക്കാൻ നോട്ടീസ് അടിച്ചുവന്നിരിക്കുന്നത്.
Read More » -
India
റോഡിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; ആക്രമണത്തിൽ യുവതിക്ക് പരിക്ക്
ബൈക്കിലെത്തിയ മോഷണസംഘം റോഡിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.മധ്യപ്രദേശിലെ ഇൻഡോോറിൽ പട്ടാപ്പകലാണ് സംഭവം. ഫോണ്‍ തട്ടിപ്പറിക്കുന്നതിനിടെ റോഡിലേക്ക് വീണ് യുവതിയുടെ മുഖത്തിന് പരിക്കേറ്റു. ഇൻഡോറിലെ ടുക്കോഗഞ്ച് ഏരിയയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നില്‍ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം ഉണ്ടായത്. റോഡിനരികിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി ബൈക്കിലെത്തിയ സംഘമാണ് മൊബൈല്‍ തട്ടിപ്പറിച്ചത്. ബൈക്കിന് പിറകിലിരുന്നയാളാണ് മൊബൈല്‍ പിടിച്ചുവലിച്ചത്. ഇത് തടയുന്നതിനിടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ യുവതിക്ക് മുഖത്താണ് പരിക്കേറ്റത്.യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
Kerala
കനത്തമഴയില്‍ കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു
കോട്ടയം:കനത്തമഴയില്‍ വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു.ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പെട്ടെന്ന് വീട് ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം സതീശനടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടി മാറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Read More » -
Kerala
മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളിലാണു കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിലും എറണാകുളത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട്ട് കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണു അവധി.
Read More » -
Kerala
കേരളത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ തുടങ്ങും.ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ക്ലാസുകള്‍ ആരംഭിക്കാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി.ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. ഇന്ന് സ്കൂളുകളില്‍ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനായത്. ഇത്തവണ നിശ്ചയിച്ച സമയത്ത് തന്നെ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ അധ്യയന ദിനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവര്‍ക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.
Read More » -
Kerala
ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ കേസ്
കൊച്ചി: ശരീര വണ്ണം കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍. സംഭവത്തിൽ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി വര്‍ഷയുടെ(23) ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്.പ്രസവ ശേഷം ശരീരത്തില്‍ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ മെയ് 19നാണ് തിരുവനന്തപുരം സ്വദേശി വര്‍ഷ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്. ആദ്യം നടന്നത് കീ ഹോള്‍ സര്‍ജറി. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജൂണ്‍ മാസം 11ന് വയറില്‍ ശസ്ത്രക്രിയ നടത്തുന്നത്.എന്നാല്‍ ഈ ചികിത്സയും പരാജയപ്പെട്ടു.അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ യുവതി നിലവിൽ കൊച്ചിയിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് വര്‍ഷയുടെ അമ്മ സരിത കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അനസ്തേഷ്യ കൊടുത്തല്ല മകള്‍ക്ക് സര്‍ജറി നടത്തിയതെന്നും വര്‍ഷയുടെ അമ്മ ആരോപിച്ചു. ഇവരുടെ പരാതിയിൽ കടവന്ത്ര പോലീസ് ആശുപത്രി ഉടമ ഡോക്ടർ സഞ്ജു സഞ്ചീവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Read More » -
Kerala
ഇലക്‌ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം
ലഖ്‌നൗ: ഇലക്‌ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം.ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഇലക്‌ട്രോണിക് ഷോറൂമിനൊപ്പം സ്‌പോര്‍ട്‌സ് സ്റ്റോര്‍ കൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പത്ത് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ പൂര്‍ണ്ണമായും അണച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തീപിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read More » -
Kerala
കനത്തമഴ;പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
പത്തനംതിട്ട: രണ്ടു ദിവസമായി കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. മലയോര മേഖലയില്‍ അതിജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.അടുത്ത 24 മണിക്കൂറിനുളളില്‍ 115.6 മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ പെയ്തതോടെ പമ്ബ, അച്ചൻകോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ നദികളില്‍ കുളിക്കുവാനോ മീൻപിടിക്കുവാനോ ഇറങ്ങരുതെന്നും നദികള്‍ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലാശയങ്ങളുടെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ചകാണുവാൻ നില്‍ക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതും അപകടകാരണമാകും. കാറ്റിലും മഴയിലും മരം കടപുഴകിവീണ് അപകടങ്ങള്‍ ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. മഴക്കുറവുമൂലം വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായ ശബരിഗിരി ജല വൈദ്യുത പദ്ധതി പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്തമഴയാണ് പെയ്യുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴയെ തുടര്‍ന്ന് കക്കി ഡാമിലേക്ക് ചെറിയതോതില്‍ നീരൊഴുക്ക് തുടങ്ങി.…
Read More » -
Kerala
ജര്‍മനിയിലേക്ക് നഴ്സുമാർ; ജൂലൈ ആറിനു അങ്കമാലിയില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ
തിരുവനന്തപുരം: ഒഡെപെക് മുഖേന ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ ആറിനു അങ്കമാലിയില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഇംഗ്ലീഷില്‍ ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. ഇന്‍റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഡെപെക് സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും. നിബന്ധനങ്ങള്‍ക്ക് വിധേയമായി 10,000 രൂപ വരെ പ്രതിമാസ സ്റ്റൈപന്‍ഡും നല്‍കും. ആദ്യതവണ തന്നെ ബി2 ലെവല്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് 400 യൂറോ പ്രതിഫലവും ലഭിക്കും. ഇവയ്ക്കു പുറമേ ജര്‍മന്‍ ഭാഷാ പരീക്ഷ, അറ്റസ്റ്റേഷന്‍, വിസ, എയര്‍ ടിക്കറ്റ്, തുടങ്ങി എല്ലാ പ്രോസസിംഗുകളും സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റ, ഒറിജിനന്‍ പാസ്പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്‍റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ആറിനു രാവിലെ ഒമ്ബതിനും 12നും ഇടയില്‍ ഒഡേപെക് ട്രെയിനിംഗ് സെന്‍റര്‍, ഫ്ളോര്‍ 4, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക് (ടെല്‍കിനു സമീപം), അങ്കമാലി എന്ന വിലാസത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്…
Read More »