Month: July 2023
-
Kerala
15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്
കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം ചുമതലയേല്‍ക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ജൂണ്‍ 22ന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ സര്‍വകലാശാല ഈ വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല.…
Read More » -
NEWS
യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീയിട്ടു
വാഷിങ്ടണ്‍: യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണം. അക്രമത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ അഗ്‌നിരക്ഷാസേന വിഭാഗം നിമിഷനേരം കൊണ്ട് തീയണച്ചു. സംഭവത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തെ അപലപിച്ച് യു.എസ് വക്താവ് മാത്യു മില്ലര്‍ രംഗത്തെത്തി. കോണ്‍സുലേറ്റ് സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായുള്ള അക്രമം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അക്രമം നടന്നത്. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ അക്രമമുണ്ടായിരുന്നു. അക്രമികള്‍ ”ഫ്രീ അമൃത്പാല്‍” എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്പ്രേ കൊണ്ട് എഴുതുകയും ചെയ്തിരുന്നു.
Read More » -
Kerala
ഭര്‍തൃസഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ:ഭര്‍തൃസഹോദരൻ തീ കൊളുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പത്തായക്കുന്നിലെ ശ്രീനാരായണത്തില്‍ രജീഷിന്റെ ഭാര്യ സുബിന(35) ആണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ശരീരത്തില്‍ അൻപത് ശതമാനത്തോളം പൊള്ളലേറ്റ രജീഷ് (43)ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സുബിനയെ പൊള്ളലേല്‍പ്പിച്ച ശേഷം മുറിയില്‍ കയറി തൂങ്ങിയ രജീഷിന്റെ ജേഷ്ഠൻ രഞ്ജിത്ത്( 47) ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഭക്ഷണം കഴിക്കുകയായിരുന്ന സുബിനയുടെ ശരീരത്തിലേക്ക് രഞ്ജിത്ത് ടിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ആളിപ്പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ രജീഷിന് സാരമായും ആറുവയസുകാരനായ മകൻ ദക്ഷതേജിനും മാതാവ് നളിനിക്കും ചെറിയ തോതിലും പൊള്ളലേറ്റിരുന്നു. ആശാരിപ്പണിക്കാരായ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കതിരൂര്‍ പൊലീസ് നല്‍കുന്ന വിവരം.
Read More » -
Kerala
കേന്ദ്രത്തിന് വിധേയപ്പെടുന്നു, കേരള സര്‍ക്കാര്‍വിരുദ്ധതയുടെ തിമിരം; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരേ വി.പി സാനു
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരേ കടുത്ത വിമര്‍ശനവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിമാരേപ്പോലെ ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സാനു പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആണോ ഇതെന്നത് വിരമിച്ച് കഴിഞ്ഞ് മാത്രമേ പറയാന്‍ കഴിയൂ എന്നും സാനു പറഞ്ഞു. ഇടതുപക്ഷ വിരുദ്ധതയുടെ, കേരള ഗവണ്‍മെന്റിനോടുള്ള വിരുദ്ധതയുടെ തിമിരം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ എല്ലാ വിധിന്യായങ്ങളിലും കാണാന്‍ കഴിയും. കുറേ കാലമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേസുകളില്‍ അദ്ദേഹമാണ് സിംഗിള്‍ ബെഞ്ചായിരുന്നത്. അതില്‍ എല്ലാ വിധികളിലും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും സാമാന്യയുക്തിക്ക് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുമ്പോള്‍ വിധികള്‍ മാറുന്നത്. ജഡ്ജിമാര്‍ വിരമിച്ച ശേഷം സ്ഥാനം നേടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആശയത്തോട് ചേര്‍ന്നനില്‍ക്കുക എന്ന സ്ഥിതി ജുഡീഷ്യറിയുടെ അപചയമാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രസര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗവര്‍ണറും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും പൊതുവായുള്ളത് ഇടതുപക്ഷ വിരുദ്ധതയും കേരളത്തിലെ…
Read More » -
Crime
മലയാളി നഴ്‌സിന്റെയും മക്കളുടെയും കൊലപാതകം; പ്രതിയെ പോലീസ് കീഴടക്കുന്ന ദൃശ്യം പുറത്ത്
ലണ്ടന്‍: യുകെയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മലയാളി സാജുവിനെ പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് നോര്‍താംപ്ടന്‍ പോലീസ്. 2022 ഡിസംബര്‍ 15 ലെ ദൃശ്യങ്ങളാണിത്. യുവതിക്കും രണ്ടു കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശത്തെ തുടര്‍ന്നാണു കെറ്ററിങ്ങിലെ വീട്ടിലേക്കു പോലീസ് എത്തുന്നത്. https://twitter.com/NorthantsPolice/status/1675870110093832193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1675870110093832193%7Ctwgr%5E9d2e4094c477df4960a790ee55cc43e6ef9da556%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F07%2F04%2Fvideo-of-police-who-tasered-and-arrested-accused-saju-chelavalel.html പോലീസ് എത്തുമ്പോള്‍ കത്തി കയ്യില്‍ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി തവണ സാജുവിനോട് കത്തി താഴെയിടാന്‍ പോലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ‘ടേസര്‍ തോക്ക്’ ഉപയോഗിച്ചു സാജുവിനെ കീഴ്‌പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയില്‍ സാജുവിന്റെ ഭാര്യ അഞ്ജുവിന്റെയും മക്കളായ ജീവ സാജുവിന്റെയും ജാന്‍വി സാജുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസില്‍ 40 വര്‍ഷം തടവിനാണു കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ ചേലപാലന്‍ സാജുവിനെ കോടതി ശിക്ഷിച്ചത്. വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4)…
Read More » -
NEWS
കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി
കൊച്ചി:യന്ത്ര തകരാറിലായതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. 152 പേരാണ് ഈ വിമാനത്തില്‍ ദുബായിലേക്ക് പോകേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ വിമാനം റദ്ദാക്കുകയായിരുന്നു.
Read More » -
Kerala
‘മറുനാടന്‍’ ഓഫീസില്‍ അര്‍ധ രാത്രി പോലീസ് റെയ്ഡ്; മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പോലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പൊലീസ് പിടിച്ചെടുത്തത്. രാത്രി 12 ണിയോടെയാണ് റെയ്ഡ്. മുഴുവന്‍ ജീവനക്കാരുടെയും ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയായിരുന്നു അര്‍ധ രാത്രിയിലെ നടപടി. സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്. അതേസമയം, ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും കൊച്ചി പോലീസ് വ്യക്തമാക്കി. പിവി ശ്രീനിജന്‍ എംഎല്‍എക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. എസ്സി/എസ്ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ ഷാജന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളി.
Read More » -
Kerala
ട്രെയിൻ യാത്രയ്ക്കെത്തിയ മധ്യവയസ്കൻ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു
കോട്ടയം:ട്രെയിൻ യാത്രയ്ക്കെത്തിയ മധ്യവയസ്കൻ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു.കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ എം.എം.സത്യൻ (56) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊല്ലത്ത് പാഴ്‌സല്‍ സര്‍വീസില്‍ ഡ്രൈവറായി ജോലി നോക്കുന്ന സത്യന്‍ രാവിലെ കൊല്ലത്തിന് പോകുവാന്‍ രണ്ടാം നമ്ബര്‍ പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മിനി സത്യന്‍ (ഉഴവൂര്‍ കൊച്ചുകണ്ണുകുഴക്കല്‍ കുടുംബാംഗം). മക്കള്‍: മിനു, സമീഷ്. മരുമകന്‍: ഹരീഷ് സുകുമാരന്‍ (കുറുമുള്ളൂര്‍). സംസ്‌കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍.
Read More » -
Kerala
ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
ചങ്ങനാശ്ശേരി: രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവർ മരിച്ചു.പെരുന്ന പട്ടത്തിമുക്ക് ഭാഗം ഒളശയില്‍ ഷാജി ചാണ്ടി(60)യാണ് മരിച്ചത്. എതിരേ വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവര്‍ ഫാത്തിമാപുരം സ്വദേശി ജോബി സ്കറിയയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് കവിയൂര്‍ റോഡില്‍ ഉദയഗിരി ആശുപത്രിക്കു സമീപമാണ് അപകടം. ഫാത്തിമാപുരത്തുനിന്നും മുനിസിപ്പല്‍ ജംഗ്ഷൻ ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ ഷാജിയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
നദികളില്‍ ജലനിരപ്പ് ഉയരുന്നു; കോട്ടയത്ത് ജാഗ്രതാ നിർദ്ദേശം
കോട്ടയം:ഒറ്റദിവസത്തെ ശക്തമായ മഴയില്‍ ജില്ലയിലെ പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മലയോര മേഖലയായ കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍, മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളില്‍ ശക്തമായ മഴയാണ്. പുല്ലുകയാറില്‍ കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗത്ത് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയുമാണ് പ്രദേശത്ത്. ഇന്നലെ പുലര്‍ച്ചെമുതല്‍ ശക്തമായ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. അടുത്ത മൂന്നു ദിവസം ജില്ലയുടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അതിശക്ത മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നുവീണും അപകടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണം. അതിശക്തമായ മഴമുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം.…
Read More »