Month: July 2023
-
Kerala
ആര് രക്ഷിക്കും ഈ കുരുന്നുകളെ? സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ മരം വീണ് അപകടം;ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
കൊച്ചി:സംസ്ഥാനത്തെ മൂന്ന് സ്കൂളികളിൽ മരം വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു. കാസര്‍കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 3 സ്കൂളുകളിലാണ് തിങ്കളാഴ്ച കനത്ത മഴ ദുരിതം വിതച്ചത്. ഇതില്‍ കാസര്‍കോട് സ്കൂള്‍ കോമ്ബൗണ്ടില്‍ മരം വീണ് വിദ്യാര്‍ഥിനി മരിക്കുകയും മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. എറണാകുളത്തും ആലപ്പുഴയിലുമാണ് മറ്റ് രണ്ടു സംഭവങ്ങൾ.ഇവിടെ വലിയ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്. കാസര്‍കോട് അംഗടിമുഗറില്‍ സ്കൂള്‍ കോമ്ബൗണ്ടിലെ മരം വീണ് വിദ്യാര്‍ഥിനിക്ക് ജീവൻ നഷ്ടമായി. അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. 11 വയസുള്ള കുട്ടിയാണ് അപകടത്തില്‍ മരിച്ച ആയിഷത്ത്. ഇവിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ പെര്‍ളാട സ്വദേശിനി രിഫാനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം സ്കൂള്‍ വിട്ട ഉടനെയാണ് അത്യാഹിതം. ബസിനടുത്തേക്ക് പോകാനായി മിന്‍ഹയും രിഫാനയും സ്കൂളിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്ബോള്‍ മരം കടപുഴകി വീഴുകയായിരുന്നു. കൊച്ചി സെന്‍റ്…
Read More » -
Kerala
ആവശ്യം കഴിഞ്ഞശേഷം കാമുകിയെ മയക്കുമരുന്ന് കേസിൽ പെടുത്താൻ നീക്കം; കാമുകനെ എക്സൈസ് പൂട്ടിയതിങ്ങനെ
ഇടുക്കി: രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന യുവതിയെ ഒഴിവാക്കാൻ പേഴ്സില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നല്‍കി കുടുക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്.കാമുകി മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ഇയാൾ വിവരം എക്സൈസിന്റെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെയാണ് ഇടുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്.കഴിഞ്ഞ രണ്ട് മാസമായി ഇരുവരും കോട്ടയം പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ചുപോയ ജയന് രണ്ട് മക്കളുണ്ട്. കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്.തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.രാവിലെ മഞ്‍ജുവിൻ്റെ പേഴ്സില്‍ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ വസ്ത്രം വാങ്ങി വരാമെന്ന് പറഞ്ഞു പുറത്തുപോയി.തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ച് അറിയിച്ചിട്ട് മുങ്ങുകയായിരുന്നു. എക്സൈസ് സംഘമെത്തി ലോഡ്ജിൽ പരിശോധന നടത്തുകയും…
Read More » -
Kerala
ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍
ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം) പദ്ധതിക്ക് കീഴില്‍ മലപ്പുറം ജില്ലയില്‍ പീഡിയാട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, അനെസ്തെറ്റിസ്റ്റ് എന്നീ സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് തസ്തികകളിലേക്കും ജില്ലയിലെ അനുയാത്ര പദ്ധതിയിലേക്കായി ഓഡിയോളജിസ്റ്റ്, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, സ്റ്റാഫ്നഴ്സ് തസ്തികകളിലേക്കും നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 12 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 8589009377, 8589009577 എന്നീ ഫോണ്‍നമ്ബറുകളിലും www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Read More » -
Kerala
മഴ കനക്കുകയാണ്;സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ
ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം. **മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക്…
Read More » -
India
സംസ്ഥാനത്ത് വോഡഫോൺ ഐഡിയ ആർക്കും വേണ്ടേ വേണ്ട !!
വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു.കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയുമാണ് വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത്. ബിഎസ്‌എന്‍എല്ലിനും തിരിച്ചടി നേരിട്ടിട്ടുണ്ട്, കേരളത്തില്‍ ഏകദേശം 1.10 ലക്ഷം ദേശീയതലത്തില്‍ 7.2 ലക്ഷം എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ബിഎസ്എൻഎലിന്റെ നഷ്ടം. അതേസമയം ജിയോയ്ക്ക് കേരളത്തില്‍ 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു.ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും ചേര്‍ത്തു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.
Read More » -
Kerala
മൂന്നാറിന്റെ പവർഹൗസ് എന്ന ചിന്നക്കനാൽ വെള്ളച്ചാട്ടം
മൂന്നാറിൽ നിന്ന് ആ 18 കിലോമീറ്റർ അകലെയാണ് ചിന്നക്കനാൽ അല്ലെങ്കിൽ പവർ ഹൗസ് വെള്ളച്ചാട്ടം. പച്ച മലനിരകളാൽ ചുറ്റപ്പെട്ട ഈ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം ദേവികുളം നദിയിൽ നിന്നാണ്. .കാലത്തും വൈകിട്ടും എന്നല്ല ഏത് സമയത്തും പ്രകൃതിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിച്ച് സഞ്ചാരികളെ മോഹിപ്പിക്കുന്ന ഒരു ഭൂപ്രദേശമാണിത്. ഒരിക്കലെങ്കിലും മൂന്നാറിലെത്തിയിട്ടുള്ള യാത്രികരുടെ ഹൃദയസ്പന്ദനങ്ങളിൽ എന്നും കൂടെയുണ്ടാകും ചിന്നക്കനാലിന്റെ ദീർഘനിശ്വാസങ്ങൾ. മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. പുണ്യനദിയായ ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു. അതിവിശാലമായ ക്യാന്‍വാസില്‍ പ്രകൃതിയുടെ മനോഹാരിതയാണ് ഇവിടുത്തെ കാഴ്ച. വനമേഖലകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. ഈ പ്രദേശത്തേക്ക് ട്രക്കിങ് നടത്തുന്നവരും ജീപ്പുകളില്‍ സാഹസികമായി എത്തുന്നവരും അവിസ്മരണീയമായ കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ടാണു മടങ്ങാറുള്ളത്. എപ്പോൾ പോയാലും…
Read More » -
Kerala
എട്ടുതവണ പരാജയമറിഞ്ഞശേഷം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ 117-ാം റാങ്ക് കരസ്ഥമാക്കി മത്സ്യത്തൊഴിലാളിയായ ആനന്ദ്
കഠിനാധ്വാനത്തിനൊടുവിൽ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ 117-ാം റാങ്കെന്ന സ്വപ്‌നനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ആനന്ദ് ജസ്റ്റിന്‍. ഐ.എ.എസ് മോഹവുമായി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആനന്ദ് ജസ്റ്റിന്‍ പരാജയമറിഞ്ഞത് ഒന്നും രണ്ടും തവണയല്ല, എട്ടുതവണയാണ്. പ്രതിസന്ധികളും പ്രതീക്ഷകളും നിറഞ്ഞ വര്‍ഷങ്ങളുടെ തയ്യാറെടുപ്പിനിടെ പിന്തുണച്ചിരുന്ന പലരും കൈവിട്ടു. എന്നിട്ടും തളരാതെ തുടര്‍ന്ന പോരാട്ടത്തിനൊടുവിലാണ് ആനന്ദ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് കയറാനൊരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് ആദ്യത്തെ ഐ.എഫ്.എസുകാരനാവുകയാണ് ആന്ദന്ദ് ജസ്റ്റിന്‍. വലിയതുറ ഒ.എല്‍.ജി. നഗറില്‍ സര്‍ഗംവീട്ടില്‍ മത്സ്യത്തൊഴിലാളികളായ ജസ്റ്റിന്‍ ബെഞ്ചമിന്റെയും മോളി ബഞ്ചമിന്റെയും മകനായ ആനന്ദ് 117-ാം റാങ്ക് നേടിയാണ് തീരദേശത്തിന്റെ അഭിമാനമായത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖംവരെ എത്തിയെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.ആ മോഹം ഐ.എഫ്.എസിലൂടെ ഇപ്പോള്‍ ആനന്ദിനു നേടാനായി. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ജിയോളജിയില്‍ ബി.എസ്സി. ബിരുദം നേടിയശേഷം തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലാണ് പരിശീലനം നടത്തിയത്.ഭാര്യ ആന്‍മരിയയും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. തളരാതെ പോരാടുന്ന പരിശ്രമങ്ങള്‍ക്കു കാലം ഒരു…
Read More » -
NEWS
ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി തന്റെ നാലു കുട്ടികളെയും കൂട്ടി ഇന്ത്യയിലെത്തി
നോയിഡ: ഓണ്‍ലൈൻ ഗെയിമായ ‘പബ്ജി’ വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി തന്റെ കുട്ടികളോടൊപ്പം ഇന്ത്യയിലെത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെയും കുട്ടികളെയും വാടകവീട്ടില്‍ താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 വയസിന് താഴെയുള്ള യുവതിയും യുവാവും തമ്മില്‍ പബ്ജി കളിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദത്തിലേക്ക് മാറുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ച് നാലു കുട്ടികൾക്കൊപ്പം യുവതി ഇന്ത്യയിലെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെയും യുവാവിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞമാസം അവസാനമാണ് നേപ്പാള്‍ വഴി യുവതി കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്നത്. നോയിഡയിലേക്ക് ബസ് വഴിയാണ് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ റബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
Read More » -
Health
മുടികൊഴിച്ചിലിന് കറ്റാർവാഴ നാലു രീതിയിൽ ഉപയോഗിക്കാം
കറ്റാർ വാഴയില്‍ മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കും. തലയോട്ടിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ നിയന്ത്രിച്ചു നിർത്തുകയും അമിതമായി മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. മുടികൊഴിച്ചില്‍ കുറയ്ക്കാൻ കറ്റാര്‍വാഴ ഉപയോഗിക്കേണ്ട വിധം… ഒന്ന്… ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ സവാള നീരും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടി ആരോഗ്യത്തോടെ വളരാനും ഈ പാക്ക് ഗുണം ചെയ്യും. രണ്ട്… വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ…
Read More » -
NEWS
പുകവലിക്കാർക്ക് പ്രായമാവില്ല, കാരണം അറിയാമോ ?
1492-ൽ കൊളംബസിന്റെ സഹചാരിയായി അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യൻ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനിൽ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടർന്നു, എന്നാൽ അന്നീ “കലാപരിപാടി” നാട്ടുകാർക്ക് അറിവുള്ളതല്ലല്ലോ? അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടർന്ന് അദ്ദേഹത്തിനെ പിടിച്ച് അധികാരികൾ തടവിലാക്കി, വായിലൂടെ പുക വരുത്താൻ കഴിയുന്നത് ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയിൽവാസം. ഏഴു വർഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോൾ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിയിരുന്നുവെന്നു മാത്രമല്ല,പുരുഷത്വത്തിന്റെ പ്രതീകമായി വരെ അത് മാറിക്കഴിഞ്ഞിരുന്നു.പുകയില കൊണ്ടുള്ള തിക്തഫലങ്ങൾ പിന്നീട് ലോക സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുകയും ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങൾ ഒരു വശത്ത് നിന്ന് ആരംഭിക്കുകയും ചെയ്തു.നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു പുകയിലയാണ്. പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവർ ഇന്ന് ചുരുക്കമാണ്,എങ്കിലും അനേകം പേർ ഇതിനു അടിമപ്പെടുന്നതിനു പിന്നിൽ പുകയിലയിലെ ലഹരി…
Read More »