കൊച്ചി: ശരീര വണ്ണം കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍. സംഭവത്തിൽ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
തിരുവനന്തപുരം സ്വദേശി വര്‍ഷയുടെ(23) ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്.പ്രസവ ശേഷം ശരീരത്തില്‍ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാൻ മെയ് 19നാണ് തിരുവനന്തപുരം സ്വദേശി വര്‍ഷ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്. ആദ്യം നടന്നത് കീ ഹോള്‍ സര്‍ജറി. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജൂണ്‍ മാസം 11ന് വയറില്‍ ശസ്ത്രക്രിയ നടത്തുന്നത്.എന്നാല്‍ ഈ ചികിത്സയും പരാജയപ്പെട്ടു.അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ യുവതി നിലവിൽ കൊച്ചിയിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിന് പിന്നാലെയാണ് വര്‍ഷയുടെ അമ്മ സരിത കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അനസ്തേഷ്യ കൊടുത്തല്ല മകള്‍ക്ക് സര്‍ജറി നടത്തിയതെന്നും വര്‍ഷയുടെ അമ്മ ആരോപിച്ചു.
ഇവരുടെ പരാതിയിൽ കടവന്ത്ര പോലീസ് ആശുപത്രി ഉടമ ഡോക്ടർ സഞ്ജു സഞ്ചീവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.