
നെയ്യാറ്റിൻകര:റോഡിലിറങ്ങാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കി നെയ്യാറ്റിൻകര റൂറല്‍ ട്രാഫിക് പൊലീസ്. ഗള്‍ഫുകാരായ വാഹന ഉടമയ്ക്കാണ് ഒന്നര വര്‍ഷമായി വീട്ടില്‍ ഒതുക്കിവച്ചിരിക്കുന്ന സ്കൂട്ടറിന് നെയ്യാറ്റിൻകര ട്രാഫിക് പൊലീസ് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചത്.
പാറശാല കുഴിക്കോട്ടുകോണം മാടവിള കിഴക്കേ തോട്ടത്തില്‍ വീട്ടില്‍ എം.ജയകുമാറിന്റെ പേരിലുള്ള KL-19 K 1820 ഹീറോ ഹോണ്ട ഡി എക്സ് സ്കൂട്ടറിനാണ് നെയ്യാറ്റിൻകര ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.
ഒന്നരവര്‍ഷക്കാലമായി ജയകുമാറും മകൻ അനൂപും വിദേശത്താണ്. നാട്ടില്‍ ഭാര്യയും മകളുമാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇരുചക്രവാഹനം ഓടിക്കാൻ അറിയില്ല. ഇവരുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഒതുക്കി വച്ചിരിക്കുന്ന വാഹനത്തിനാണ് പിഴ അടയ്ക്കാൻ നോട്ടീസ് അടിച്ചുവന്നിരിക്കുന്നത്.






