KeralaNEWS

കനത്തമഴയില്‍ കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു

കോട്ടയം:കനത്തമഴയില്‍ വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു.ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
പെട്ടെന്ന് വീട് ഇടിഞ്ഞ് വീഴുകയായിരുന്നു. ഈ സമയം സതീശനടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടി മാറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Back to top button
error: