തിരുവനന്തപുരം: ഒഡെപെക് മുഖേന ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി ജൂലൈ ആറിനു അങ്കമാലിയില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഇംഗ്ലീഷില്‍ ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. ഇന്‍റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഡെപെക് സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും. നിബന്ധനങ്ങള്‍ക്ക് വിധേയമായി 10,000 രൂപ വരെ പ്രതിമാസ സ്റ്റൈപന്‍ഡും നല്‍കും.
ആദ്യതവണ തന്നെ ബി2 ലെവല്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് 400 യൂറോ പ്രതിഫലവും ലഭിക്കും. ഇവയ്ക്കു പുറമേ ജര്‍മന്‍ ഭാഷാ പരീക്ഷ, അറ്റസ്റ്റേഷന്‍, വിസ, എയര്‍ ടിക്കറ്റ്, തുടങ്ങി എല്ലാ പ്രോസസിംഗുകളും സൗജന്യമായിരിക്കും.
താത്പര്യമുള്ളവര്‍ ബയോഡേറ്റ, ഒറിജിനന്‍ പാസ്പോര്‍ട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്‍റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ആറിനു രാവിലെ ഒമ്ബതിനും 12നും ഇടയില്‍ ഒഡേപെക് ട്രെയിനിംഗ് സെന്‍റര്‍, ഫ്ളോര്‍ 4, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക് (ടെല്‍കിനു സമീപം), അങ്കമാലി എന്ന വിലാസത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് www.odepc. kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04712329440/41/42/43/45; മൊബൈല്‍: 77364 96574.