IndiaNEWS

റോഡിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു; ആക്രമണത്തിൽ യുവതിക്ക് പരിക്ക്

ബൈക്കിലെത്തിയ മോഷണസംഘം റോഡിലൂടെ നടന്നുവരുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.മധ്യപ്രദേശിലെ ഇൻഡോോറിൽ പട്ടാപ്പകലാണ് സംഭവം.

ഫോണ്‍ തട്ടിപ്പറിക്കുന്നതിനിടെ റോഡിലേക്ക് വീണ് യുവതിയുടെ മുഖത്തിന് പരിക്കേറ്റു. ഇൻഡോറിലെ ടുക്കോഗഞ്ച് ഏരിയയിലെ ഹൈക്കോടതി കെട്ടിടത്തിന് മുന്നില്‍ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം ഉണ്ടായത്.

 

Signature-ad

റോഡിനരികിലൂടെ മൊബൈലില്‍ സംസാരിച്ച്‌ നടക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി ബൈക്കിലെത്തിയ സംഘമാണ് മൊബൈല്‍ തട്ടിപ്പറിച്ചത്. ബൈക്കിന് പിറകിലിരുന്നയാളാണ് മൊബൈല്‍ പിടിച്ചുവലിച്ചത്. ഇത് തടയുന്നതിനിടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ യുവതിക്ക് മുഖത്താണ് പരിക്കേറ്റത്.യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: