NEWSSports

സാഫ് കപ്പ് ഫുട്ബോൾ: ഇന്ന് ഇന്ത്യxകുവൈത്ത് ഫൈനൽ

ബംഗളൂരു: ഇന്‍ര്‍ കോണ്ടിനെന്റല്‍ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് മറ്റൊരു സാഫ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇറങ്ങുന്നു. ലക്ഷ്യം ഒന്‍പതാം കിരീടം.
എതിരാളികള്‍ അതിഥികളായി ടൂര്‍ണമെന്റ് കളിക്കുന്ന കുവൈറ്റ്.

എട്ട് കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യ ആകെ 12 തവണ ഫൈനല്‍ കളിച്ചു. ഇന്ത്യയുടെ സാഫിലെ 13ാം ഫൈനലാണിത്. ഒൻപതാം കിരീടമാണ് ലക്ഷ്യമിടുന്നത്.

തങ്ങളുടെ പ്രതാപ കാലത്തേക്കുള്ള മടക്കം സ്വപ്‌നം കാണുന്ന കുവൈറ്റും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കണ്ഠീരവ സ്റ്റേഡിയത്തില്‍ കട്ടയ്ക്കുള്ള പോരാട്ടം കാണാമെന്നു വ്യക്തം.

Signature-ad

 

സെമിയില്‍ ഇന്ത്യ മറ്റൊരു അതിഥി രാജ്യമായ ലെബനനെയാണ് വീഴ്ത്തിയത്. കുവൈറ്റ് മുന്‍ ചാമ്ബ്യന്‍മാരായ ബംഗ്ലദേശിനേയും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഫൈനല്‍ പോരാട്ടം.

Back to top button
error: