Month: July 2023
-
Kerala
നിയമസഭാ കൈയാങ്കളി കേസില്‍ നാടകീയ നീക്കം; തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കം. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതിയില്‍ വരുന്ന സാഹചര്യം വിരളമാണ്. എന്നാല്‍, ഇവിടെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസിന്റെ തന്നെ ആവശ്യം. വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ട് പോകുന്ന സാഹചര്യമുണ്ടായാല്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുന്‍ എം.എല്‍.എമാരായ…
Read More » -
Kerala
സ്ത്രീജന്മം, ചന്ദന മഴ… സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍
കൊച്ചി: സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ എസില്‍ നിന്നും ഒരുകൂട്ടം നേതാക്കള്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തും ഇടം നേടിയത്. അടുത്തിടെ രാജസേനന്‍, ഭീമന്‍ രഘു, രാമസിംഹന്‍ തുടങ്ങി ചലച്ചിത മേഖലയിലെ പ്രമുഖര്‍ ബിജെപി വിട്ടിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സീരിയല്‍ സംവിധായകനാണ് സുജിത് സുന്ദര്‍. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് ഏറെ പ്രശസ്തനായത്. ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകന്‍ 27 വര്‍ഷത്തിനിടെ ഇരുപതോളം സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകള്‍.
Read More » -
Kerala
ഏക സിവില്‍കോഡിലെ സിപിഎം മുതലെടുപ്പ് തടയാന്‍ കോണ്‍ഗ്രസ്; മുസ്ലിം സംഘടനാ നേതാക്കളെ ബന്ധപ്പെട്ട് കെ.സി.
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേയുള്ള പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി കോണ്‍ഗ്രസ്. എഐസിസി നേതൃത്വം മുസ്ലിം സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പാണക്കാട് സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഏക സിവില്‍ കോഡ് പൊതുവിഷയമായി ഉയര്‍ത്തുമെന്ന് മുസ്ലീം സംഘടനകള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എന്നും മതേതര നിലപാടാണ് പുലര്‍ത്തുന്നതെന്നും ഹിന്ദു മുസ്ലിം വിഷയമാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചു. പ്രക്ഷോഭം രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ സി.പി.എം. തീരുമാനിച്ചതിനുപിന്നാലെ സമരാസൂത്രണത്തിലേക്ക് കോണ്‍ഗ്രസും കടന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം സംഘടനാ നേതാക്കളെ എഐസിസി നേതൃത്വം ബന്ധപ്പെട്ടത്. ഏക സിവില്‍കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നും അവര്‍ അനുകൂലമാണെന്നും സിപിഎം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കെയാണ് പാര്‍ട്ടിയുടെ മറുനീക്കം. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതില്‍ ചില ലീഗ്-സമസ്ത നേതാക്കളും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമരപരിപാടികള്‍ക്കും പ്രചാരണരീതികള്‍ക്കും…
Read More » -
Kerala
സംസ്ഥാനത്ത് അതിതീവ്രമഴ; അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മറ്റ് ജില്ലകളിലെല്ലാം തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ…
Read More » -
India
വിദേശ വിനിമയചട്ട ലംഘനം; അനിലിനു പിന്നാലെ ഭാര്യ ടീനയും ഇഡിക്ക് മുന്നില്‍
ന്യൂഡല്‍ഹി: വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യയും മുന്‍കാല നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനില്‍ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണു ടീനയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അംബാനിയുടെ കമ്പനികളുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ കേസിലാണു ടീനയെ വിളിപ്പിച്ചതെന്നാണു വിവരം. കേസ് വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല. റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പ് (എഡിഎജി) ചെയര്‍മാനാണ് അനില്‍ അംബാനി. യെസ് ബാങ്ക് പ്രമോട്ടര്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ 2020ല്‍ അനിലിനെ ഇഡി ചോദ്യംചെയ്തിരുന്നു. 2006-2007, 2010-2011 കാലയളവില്‍ രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതില്‍ നികുതിവെട്ടിപ്പു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് അനില്‍ അംബാനിക്ക് നോട്ടിസ് അയച്ചിരുന്നു. നികുതിയായി 420 കോടി രൂപയും പലിശയുമാണു പിഴയായി അടയ്‌ക്കേണ്ടി വരിക.
Read More » -
Kerala
സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പാലക്കാട്: സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരി പെരുമണ്ണൂരിലാണ് അപകടമുണ്ടായത്. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 15 കുട്ടികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ അത്ഭുകരമായി രക്ഷപ്പെട്ടു. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകള്‍ തിങ്ങി നിറഞ്ഞിരുന്നതിനാൽ ഡ്രൈവർക്ക് റോഡ് ശരിക്കും കാണാൻ സാധിക്കാതിരുന്നതാണ് അപകടകാരണം. അപകടമുണ്ടായ സ്ഥലത്തെ റോഡിലെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Read More » -
India
കാമുകനെ ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി യുവതി
മുംബൈ: കാമുകനെ ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി യുവാവിനെ നഗ്നനാക്കി വാഹനത്തിൽ നിന്നും ദേശീയപാതയില്‍ തള്ളുകയും ചെയ്തു. താനെയ്ക്കടുത്ത് ഷഹാപൂരിലാണ് സംഭവം. മുഖ്യപ്രതി ഭവിക ബോയ്ര്‍(30) ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷഹാപൂര്‍ സ്വദേശിയായ ബാലാജി ശിവഭഗത് ആണ് കവര്‍ച്ചയ്ക്കിരയായത്. കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാലാജിയും ഭവികയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ബാലാജിയെ ഫോണില്‍ വിളിച്ചുവരുത്തിയാണ് യുവതി ഒരു സംഘത്തിന്റെ സഹായത്തോടെ പണം കവര്‍ന്നത്. ജൂണ്‍ 28ന് വൈകിട്ട് നാലു മണിയോടെ ബാലാജിയെ ഫോണില്‍ വിളിച്ച ഭവിക ഷഹാപൂര്‍ ദേശീയപാതയില്‍ ഒരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാറില്‍ സ്ഥലത്തെത്തിയ യുവാവ് ഏറെനേരം യുവതിയുമായി സംസാരിച്ചു. ഈ സമയത്താണ് നാലുപേര്‍ പെട്ടെന്ന് ഇവിടെയെത്തി കാറിനകത്തേക്ക് അതിക്രമിച്ചുകയറിയത്. സംഘത്തില്‍ ഒരാള്‍ ഡ്രൈവിങ് ഏറ്റെടുത്ത് യുവാവിനെതിരെ മര്‍ദനം ആരംഭിച്ചു. രാത്രി മുഴുവൻ ക്രൂരമായ മര്‍ദിച്ചശേഷം പുലര്‍ച്ചെ ദേശീയപാതയില്‍ നഗ്നനാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read More » -
Kerala
മഴയുണ്ടെങ്കില്‍ സ്കൂളുകള്‍ക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : മഴയുണ്ടെങ്കില്‍ സ്കൂളുകള്‍ക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം. രാവിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദ്ദേശം. അതേസമയം മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങളെല്ലാം മുറിച്ച് മാറ്റണമെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നതായി മന്ത്രി അവകാശപ്പെട്ടു. ഇന്നലെ കാസര്‍കോട്ടെ സ്കൂളില്‍ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സര്‍ക്കാര്‍ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തില്‍ എല്ലാ ജില്ലകളിലെയും കളക്ടര്‍മാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മഴക്കെടുതികള്‍ നേരിടുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ…
Read More » -
Kerala
സംസ്ഥാനത്താകെ അതിശക്തമായ മഴ തുടരുന്നു; പലയിടത്തും ഗതാഗതം മുടങ്ങി
പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ പലയിടത്തും ഗതാഗതം മുടങ്ങി.മിക്ക ജില്ലകളിലും നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങാവില്‍ കനത്തമഴയിലും കാറ്റിലും വൻ മരംവീണ് തൃശൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയം വെച്ചൂര്‍ ഇടയാഴത്ത് വീട് ഇടിഞ്ഞുവീണു. ഇടയാഴം സ്വദേശി സതീശന്റെ വീടാണ് ഇടിഞ്ഞുവീണത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം പനങ്ങാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.കൊല്ലത്ത് റയിൽവെ ട്രാക്കിൽ മരം വീണ് കൊല്ലം-പുനലൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി. എറണാകുളം, ആലപ്പുഴ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍ഗോട്ട് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.കാസര്‍ഗോഡ് ഉരുള്‍പൊട്ടല്‍…
Read More » -
Kerala
റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു; കൊല്ലം – പുനലൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി
കൊല്ലം: കനത്ത മഴയിൽ റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയില്‍ തെന്മല പള്ളംവെട്ടി എര്‍ത്ത് ഡാമിനു സമീപം ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വന്മരം കടപുഴകി പാതയ്ക്കു കുറുകെ വീണുവെങ്കിലും മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
Read More »