തിരുവനന്തപുരം: കേരളത്തില്‍ പനി മരണം ഒഴിയുന്നില്ല. തിരുവനന്തപുരം വിതുര മേമല സ്വദേശി സുശീല(48)യാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്.
രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സുശീല.അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.