മുംബൈ:നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി 15പേര് മരിച്ചതായി റിപ്പോർട്ട്.
മുംബൈ- ആഗ്ര ദേശീയപാതയില്‍ പലസ്നര്‍ ഗ്രാമത്തിലായിരുന്നു സംഭവം.നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പതിനഞ്ചു പേർ മരിച്ചതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
മധ്യപ്രദേശില്‍ നിന്ന് ധൂളയിലേക്ക് പോവുകയായിരുന്നു കണ്ടെയ്നർ. പരിക്കേറ്റവരെ ഷിര്‍പൂരിലെയും ധൂളെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.