Month: July 2023
-
Crime
പാലക്കാട് ജില്ലയിൽ ബാലവിവാഹം നടന്നതിനെ തുടർന്ന് ഭർത്താവിനെതിരെ കേസെടുത്തു
പാലക്കാട്: പാലക്കാട് ജില്ലയിൽ ബാലവിവാഹം നടന്നതിനെ തുടർന്ന് ഭർത്താവിനെതിരെ കേസെടുത്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ചെർപ്പുളശേരി സ്വദേശിനിയായ 17 കാരിയെ വിവാഹം ചെയ്തത് ജൂൺ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തിൽ തുടർ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
LIFE
രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം ‘സിഐഡി മൂസ’ വരുന്നു…
കാലാതിർത്തികൾ ഭേദിച്ച് നിൽക്കുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അത്തരം സിനിമകൾ വീണ്ടും വീണ്ടും കാണുമ്പോൾ പുതു ചിത്രം എന്ന തോന്നലാകും സിനിമാസ്വാദകർക്ക് ഉണ്ടാകുക. അവയിലെ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും മനഃപാഠം ആയിരിക്കും. അത്തരത്തിൽ മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലനിൽക്കുന്നു. 2020ൽ സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്. 2020ൽ ആനിമേഷൻ ആയിട്ടാകും…
Read More » -
Kerala
വഴി തെറ്റുന്ന വിദ്യാർത്ഥികൾ, സ്കൂൾ യൂണിഫോമിന് മേല്‍ ചൂരിദാര്‍ ധരിച്ച് ആണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങുന്ന പെൺകുട്ടികൾ; ഇവരെ റാഞ്ചാൻ വട്ടമിടുന്ന മയക്കുമരുന്ന് മാഫിയ: ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പൊലീസ്
സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന വിദ്യാർഥികളിൽ പലരും ലഹരിമാഫിയയുടെയും മറ്റും വലയിൽ കുരുങ്ങുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടത്. വിദ്യാലയപരിസരങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ ‘വാച് ദി ചിൽഡ്രൺ’ എന്ന പദ്ധതിയുടെ ഭാഗമായി നിരവധി സംഭവങ്ങളാണ് പൊലീസ് കണ്ടെത്തിയത്. സ്കൂൾ തുറന്ന് ഒരു മാസം മാത്രം പിന്നിട്ടപ്പോൾ തന്നെ സ്‌കൂളിൽ കയറാതെ പാർക്കുകളിലും ബീച്ചിലും മറ്റും കറങ്ങി നടന്ന 40 വിദ്യാർഥികളാണ് പിടിയിലായത്. പയ്യാമ്പലം കടലിന് സമീപത്തെ മരച്ചുവട്ടിൽനിന്ന് 15-കാരിയെയും 20കാരനായ യുവാവിനെയും പിടികൂടിയ പിങ്ക് പൊലീസ് കണ്ടെത്തിയത് ഗൗരവമേറിയ കാര്യമാണ്. സ്കൂൾ യൂണിഫോമിന് മുകളിൽ ചുരിദാർ ധരിച്ച നിലയിലായിരുന്നു പെൺകുട്ടി. യൂണിഫോമിൽ കറങ്ങിനടന്നാൽ ശ്രദ്ധയിൽ പെടുമെന്നതിനാലാണത്രേ ഇത്തരമൊരു നടപടി സ്വീകരിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കണ്ണൂർ കോട്ടയിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസുകാരിയെ പിടികൂടിയത് എറണാകുളം സ്വദേശിയായ വിദ്യാർഥിക്കൊപ്പമാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട്…
Read More » -
Crime
സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ച് യുവാക്കളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ച് യുവാക്കളുടെ വധശിക്ഷ നടപ്പാക്കിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ വിദേശിയും മറ്റ് നാല് പേര്‍ സൗദി പൗരന്മാരുമാണ്. എല്ലാവര്‍ക്കുമെതിരായ കുറ്റങ്ങള്‍ വിവിധ കോടതികള്‍ മുമ്പാകെ തെളിയിക്കപ്പെടുകയും അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തതിന് ശേഷം വധശിക്ഷ നടപ്പാക്കാനുള്ള സൗദി ഭരണാധികാരിയുടെ അനുമതി ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഈജിപ്ഷ്യന്‍ സ്വദേശിയായ ത്വല്‍ഹ ഹിശാം മുഹമ്മദ് അബ്ദു, സൗദി പൗരന്മാരായ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അസീരി, നസ്സാര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍തുവൈജിരി എന്നിവരുടെ വധശിക്ഷകളാണ് നടപ്പാക്കിയത്. ഇവരില്‍ ത്വല്‍ഹ ഹിശാം സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ശിയാ വിഭാഗക്കാരുടെ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.…
Read More » -
Careers
ഐ.ടി.ഐ. പ്രവേശനം: അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ മാടപ്പള്ളി ഗവ ഐ.ടി.ഐ.(എസ്.സി.ഡി.ഡി)യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള ഏകവത്സര വുഡ് വർക്ക് ടെക്നീഷ്യൻ (എൻ.എസ്.ക്യൂ.എഫ്.)ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. http://scdditiadmission.kerala.gov.in ലിങ്കിലൂടെ ജൂലൈ 27നകം ഓൺലൈനായി അപേക്ഷ നൽകണം. ആകെയുള്ള സീറ്റുകളിൽ 80 ശതമാനം എസ്.സി. വിഭാഗം, 10 ശതമാനം എസ്.ടി. വിഭാഗം, 10 ശതമാനം മറ്റു വിഭാഗം എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ട്. പഠനം, പാഠപുസ്തകങ്ങൾ, ഭക്ഷണം, പോഷകാഹാരം എന്നിവ സൗജന്യമാണ്. എല്ലാ വിഭാഗക്കാർക്കും 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ സ്റ്റഡി ടൂർ അലവൻസ്, എസ്.സി.-എസ്.ടി. വിഭാഗക്കാർക്ക് 800 രൂപ മാസംസ്‌റ്റൈപ്പന്റ്, 1000 രൂപ ലംപ്സം ഗ്രാൻഡ് എന്നിവ നൽകും. വിശദവിവരത്തിന് ഫോൺ: 8075222520, 9048891934.
Read More » -
Local
സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കാൻ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചു: മന്തി വി. ശിവൻകുട്ടി; കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്.എസ്. കെട്ടിടം നാടിനു സമർപ്പിച്ചു
കോട്ടയം: സ്‌കൂൾ വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാസൗകര്യങ്ങളും ഗുണനിലവാരവും വർധിപ്പിക്കുന്നതിനായി ഏഴുവർഷത്തിനിടെ സർക്കാർ 3800 കോടി രൂപ ചെലവഴിച്ചതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു വി. ശിവൻകുട്ടി. കിഫ്ബിയിലൂടെ 4.93 കോടി രൂപ ചെലവിൽ നിർമിച്ച കാരാപ്പുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിന്റെ മൂന്നുനിലമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ പ്രവേശനത്തിൽ കേരളം ലിംഗസമത്വം കൈവരിച്ചു. വിദ്യാഭ്യാസത്തിൽ ലിംഗഭേദം ഇല്ലാതാക്കാൻ സജീവമായ ഇടപെടലുകളാണ് നടക്കുന്നത്. കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്. പത്താംക്ലാസ് പാസായ എല്ലാവർക്കും പ്ലസ് ടുവിന് പ്രവേശനസൗകര്യം ഒരുക്കുമെന്നും കൂടുതൽ വിദ്യാർഥികളുള്ള മലപ്പുറം ജില്ലയ്ക്ക് കൂടുതൽ ബാച്ചുകൾ ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പൂട്ടാനിരുന്ന സർക്കാർ സ്‌കൂളുകൾ വിദ്യാർഥികളാൽ നിറയുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും സർക്കാർ മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് സ്‌കൂളുകളിൽ ഒരുക്കുന്നതെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി…
Read More » -
Local
കാഴ്ചപരിമിതർക്കായുള്ള ഒളശ ഹൈസ്‌കൂൾ മികവിന്റെ കേന്ദ്രം; ഒളശ ഹൈസ്‌കൂളിന്റെ വികസനത്തിന് രണ്ടുകോടി രൂപ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി
കോട്ടയം: കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ആദ്യഘട്ടമായി രണ്ടുകോടി രൂപ അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഔദ്യോഗികപ്രഖ്യാപനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഠന, പാഠ്യേതര മേഖലകളുമായി ബന്ധപ്പെട്ടു കാഴ്ചപരിമിതർക്കു ലോകത്ത് എന്തെല്ലാം സൗകര്യങ്ങൾ ലഭ്യമാണോ അവയെല്ലാം മികവിന്റെ കേന്ദ്രം എന്ന നിലയിൽ ഈ സ്‌കൂളിൽ ലഭ്യമാക്കും. മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ അഞ്ചു വർഷംകൊണ്ട് ഘട്ടം ഘട്ടമായി ഇവ പൂർത്തീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കാഴ്ചവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ സാധ്യമാകുമ്പോഴെല്ലാം മുഖ്യധാരാ സ്‌കൂളുകളിലേക്ക് സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസനയമാണു സർക്കാരിന്റേത്. ഇവർക്കു സമപ്രായക്കാരുടെ അതേ ഉള്ളടക്കം ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബ്രെയിലി പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കേരളം വിവിധ സഹായ സാങ്കേതിക വിദ്യകൾ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂളിന്റെ വികസനപദ്ധതികൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്നു തുക ലഭ്യമാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച…
Read More » -
Local
ക്ലാസ് സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കരുത്, നിർദേശം ലംഘിച്ചാൽ കർശന നടപടി: മന്ത്രി വി. ശിവൻകുട്ടി
കോട്ടയം: സ്‌കൂളുകളിൽ ക്ലാസ് നടക്കുന്ന സമയത്ത് വിദ്യാർഥികളെ മറ്റു പരിപാടികളിലോ പുറത്തുള്ള പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ഫർണിച്ചർ വിതരണം, സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ലാപ് ടോപ്പ് വിതരണം, സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഇൻസിനേറ്റർ സ്ഥാപിക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് സമയത്ത് ഒരു ഏജൻസികളെയും വിദ്യാർഥികളെ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുത്. ഇത് സംബന്ധിച്ച് സർക്കുലർ നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളോ മറ്റോ സംഘടിപ്പിക്കുന്ന പരിപാടിക്ക് ക്ലാസ് സമയത്ത് വിദ്യാർഥികളെ സദസ്യരായി ഉപയോഗിക്കാൻ പാടില്ല. വിദ്യാലയ പരിസരത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശങ്ങൾ നടപ്പിലാക്കാത്ത ഇടങ്ങൾ ഇനിയുമുണ്ടെന്നാണ് കാസർഗോഡ് സംഭവം സൂചിപ്പിക്കുന്നത്. മഴക്കാലത്ത് എല്ലാ…
Read More » -
Careers
കുടുംബശ്രീയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.ഫോൺ :0481-2302049
Read More » -
Local
വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം തുറന്നു; കേരളത്തിന്റേത് ലോകത്തെ വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം: മന്ത്രി വി. ശിവൻകുട്ടി
കോട്ടയം: ലോകത്തെ ഏറ്റവും വിജയകരമായ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിന്റേതെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രണ്ടു കോടി രൂപ നബാർഡ് ഫണ്ടുപയോഗിച്ച് നിർമിച്ച വാഴൂർ ഗവൺമെന്റ് ഹൈസ്‌ക്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും കുറഞ്ഞ സ്‌കൂൾ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരള സർക്കാർ എപ്പോഴും വിദ്യാഭ്യാസത്തിന് ഉയർന്ന മുൻഗണന നൽകുന്നു. എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സമീപനങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഐ.സി.ടിയെ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരാൻ നാം മുൻകൈയെടുത്തു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിൻറയും അർപ്പണബോധത്തിൻറയും തെളിവാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതുവിദ്യാഭ്യാസ സംരക്ഷണ…
Read More »