IndiaNEWS

യുവതി അടിച്ചുമാറ്റിയത് 30 ലക്ഷത്തിന്റെ വജ്രമോതിരം, ഒടുവിൽ   പിടിക്കപ്പെടുമെന്ന് ഭയന്ന്  ടോയ്‌ലറ്റില്‍ ഒഴുക്കിക്കളഞ്ഞു, കഥയുടെ ക്ലൈമാക്സ് അറിയണ്ടേ…?

  സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനികില്‍ വന്ന കസ്റ്റമറുടെ 30.69 ലക്ഷത്തിന്റെ വജ്രമോതിരം അടിച്ചുമാറ്റിയ പരാതിയില്‍ യുവതി പിടിയില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവം നടന്നത്. മോഷണം പിടിക്കപ്പെടുമെന്ന് ഭയന്നതോടെ യുവതി വിലപിടിപ്പുള്ള വജ്രമോതിരം ടോയ്‌ലറ്റില്‍ ഒഴുക്കിക്കളയുകയും ചെയ്തു.

എന്നാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഏല്‍പിച്ച മോതിരം കാണാതായതോടെ ഉടമ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയുമായിരുന്നു. ചോദ്യം ചെയ്തതോടെയാണ് മോതിരം ടോയ്‌ലില്‍ ഒഴുക്കിക്കളഞ്ഞ വിവരം യുവതി വെളിപ്പെടുത്തുന്നത്. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‌ലറ്റ് പൈപ് ലൈനില്‍നിന്ന് മോതിരം വീണ്ടെടുക്കുകയും ചെയ്തു.

Signature-ad

  മുടി വെട്ടാനായാണ് സ്ത്രീ സ്ഥാപനത്തില്‍ എത്തിയത്. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു പെട്ടിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോതിരം ക്ലിനികില്‍ മറന്നുവെച്ച കാര്യം ഇവര്‍ക്ക് ഓര്‍മ വന്നത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ചെന്ന് ജീവനക്കാരിയോട് മോതിരത്തെ കുറിച്ച് ചോദിച്ചെങ്കിലും കാണാനില്ല എന്നായിരുന്നു മറുപടി.

ഇതോടെ പൊലീസില്‍ പരാതി നല്‍കുകയും പൊലീസെത്തി ജീവനക്കാരിയെ ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച യുവതി പിടിക്കപ്പെടുമെന്ന് ഭയന്ന് മോതിരം ശുചിമുറിയില്‍ ഫ് ളഷ് ചെയ്ത് ഒഴുക്കിക്കളഞ്ഞതായും അറിയിച്ചു. തുടര്‍ന്ന് പ്ലംബറുടെ സഹായത്തോടെ മോതിരം വീണ്ടെടുക്കുകയായിരുന്നു.

Back to top button
error: