CareersTRENDING

ഐ.ടി.ഐ. പ്രവേശനം: അപേക്ഷിക്കാം

കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ മാടപ്പള്ളി ഗവ ഐ.ടി.ഐ.(എസ്.സി.ഡി.ഡി)യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള ഏകവത്സര വുഡ് വർക്ക് ടെക്നീഷ്യൻ (എൻ.എസ്.ക്യൂ.എഫ്.)ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. http://scdditiadmission.kerala.gov.in ലിങ്കിലൂടെ ജൂലൈ 27നകം ഓൺലൈനായി അപേക്ഷ നൽകണം.

ആകെയുള്ള സീറ്റുകളിൽ 80 ശതമാനം എസ്.സി. വിഭാഗം, 10 ശതമാനം എസ്.ടി. വിഭാഗം, 10 ശതമാനം മറ്റു വിഭാഗം എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ട്. പഠനം, പാഠപുസ്തകങ്ങൾ, ഭക്ഷണം, പോഷകാഹാരം എന്നിവ സൗജന്യമാണ്. എല്ലാ വിഭാഗക്കാർക്കും 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ സ്റ്റഡി ടൂർ അലവൻസ്, എസ്.സി.-എസ്.ടി. വിഭാഗക്കാർക്ക് 800 രൂപ മാസംസ്‌റ്റൈപ്പന്റ്, 1000 രൂപ ലംപ്സം ഗ്രാൻഡ് എന്നിവ നൽകും. വിശദവിവരത്തിന് ഫോൺ: 8075222520, 9048891934.

Signature-ad

 

 

Back to top button
error: