Month: July 2023
-
Kerala
ഇടുക്കിയിലും കണ്ണൂരിലും രാത്രിയാത്രാ നിരോധനം
ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്രയ്ക്ക് നിരോധനം. ഇടുക്കിയില്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ രാത്രി പത്തിനുശേഷമുള്ള യാത്രയ്ക്കാണ് നിരോധനം.
Read More » -
Kerala
പരീക്ഷകൾ മാറ്റിവച്ചു
എംജി, കണ്ണൂര്‍, എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍മാര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
Read More » -
Kerala
റാന്നി വീണ്ടും വെള്ളപ്പൊക്ക ഭീക്ഷണിയിൽ
റാന്നി: രണ്ടു ദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ റാന്നിയിലെ ഒട്ടുമിക്ക തോടുകളിലും പമ്പാനദിയിലും വെള്ളമുയര്‍ന്നു. കുരുമ്ബൻമൂഴി, മുക്കം, കോസ്‌വേകളില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. പെരുന്തേനരുവി സംഭരണി കവിഞ്ഞു നിറഞ്ഞൊഴുകുകയാണ്. മറുകരയില്‍ റോഡിനോടു ചേര്‍ന്ന കനാലിലും വെള്ളമൊഴുക്ക് ശക്തം. പെരുന്തേനരുവിയില്‍ വൈദ്യുതി വകുപ്പിന്‍റെ മിനി ഡാം വന്നതിനാല്‍ ഇവിടെനിന്ന് ഉയര്‍ന്നെത്തുന്ന വെള്ളമാണ് കുരുന്പൻമൂഴി കോസ്‌വേയെ വേഗത്തില്‍ മുക്കിക്കളയുന്നത്. മുക്കം, അരയഞ്ഞാലിമണ്‍ കോസ്‌വേകളിലും വെള്ളം കയറി. റാന്നിയില്‍ ഉപാസനക്കടവില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് വെള്ളപ്പൊക്ക ഭീതിയില്‍ സ്കൂളുകള്‍ മിക്കതും ഇന്നലെ ഉച്ചയോടെ വിട്ടു. റാന്നി-ചെട്ടിമുക്ക്-വലിയകാവ് റോഡിലും ഉച്ചകഴിഞ്ഞതോടെ വെള്ളം കയറി. മാമുക്ക് ചന്തയിലേക്കും വെള്ളംകയറി. ചെത്തോങ്കരയില്‍ വലിയതോടിനു കുറുകെ പഴയതിലും ഉയരത്തില്‍ പാലം തീര്‍ക്കുകയും തോടിന്‍റെ ആഴം കൂട്ടുകയും ചെയ്തെങ്കിലും ഇന്നലെ തോട്ടില്‍നിന്ന് പാലത്തിന്‍റെ ഉപരിതലത്തിനു തൊട്ടരികില്‍വരെ വെള്ളം എത്തി.
Read More » -
Food
കുട്ടികൾക്കാവശ്യമായ പോഷകങ്ങളുടെ കലവറ; കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ
ചിക്കൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്. കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ എന്നു ചിലർക്കെങ്കിലും സംശയമുണ്ടാകും.എന്നാൽ ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.കുട്ടികൾക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ. കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും. കുട്ടികളുടെ വളർച്ചയിൽ ഏറ്റവും പ്രധാനം എല്ലുകളുടെ ആരോഗ്യമാണ്.എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറിയ കുട്ടികൾക്കായി ചിക്കൻ ത യാറാക്കുമ്പോൾ എരിവ്, മസാല എ ന്നിവ കുറയ്ക്കണം. കുട്ടികൾക്ക് ചിക്കൻ നൽകുമ്പോൾ അതു ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തേണ്ടത് വളരെ പ്രധാനമാണ്. വൃത്തിയായി കഴുകി നന്നായി വേവിക്കണം. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിൽ തയാറാക്കാം. അതുപോലെ…
Read More » -
Kerala
പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയില്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകര്‍
കണ്ണൂർ:പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിൽ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകര്‍ എംപി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സിപിഎം, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്താല്‍ കേരളത്തിലെ നിരവധി യുവാക്കള്‍ അവിടെയെല്ലാം ജോലി ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്തുകൊണ്ടാണ് അവര്‍ കേരളത്തില്‍ ജോലി ചെയ്യാത്തതെന്ന് നാം ചിന്തിക്കണം. ഇവിടെ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ ഇല്ല. കേരളത്തില്‍ നടക്കുന്നത് കുറ്റകൃത്യങ്ങളും അഴിമതിയും മദ്യവിൽപ്പനയും ലോട്ടറിയും ലഹരിമരുന്ന് വ്യാപാരവും കള്ളക്കടത്തും മാത്രമാണ്. കിറ്റക്സ് ഉള്‍പെടെയുള്ള വ്യവസായ സംരംഭകര്‍ കേരളം വിടുന്നതും ഇടതു ഭരണത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലാത്തതു കൊണ്ടാണെന്നും ജാവദേകര്‍ ആരോപിച്ചു. അടുത്ത പ്രധാനമന്ത്രിയാരാണെന്ന് ചോദിച്ചാല്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നരേന്ദ മോദിയുടെ പേര് പറയും. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് വിവേചനമില്ലാത്ത അഴിമതിമുക്ത ഭരണമാണ് മോദി സർക്കാർ നടപ്പാക്കുന്നത്.2019 ല്‍…
Read More » -
Kerala
കാലവർഷക്കണക്കിലും പത്തനംതിട്ട മുന്നിൽ; വയനാട് ഏറ്റവും പിന്നിൽ
പത്തനംതിട്ട: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച പത്തനംതിട്ടയിൽ തന്നെയാണ് കാലവർഷവും തിമിർത്തു പെയ്തിരിക്കുന്നത്. മഴക്കാലം തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിവരെയുളള ഐഎംഡിയുടെ കണക്കനുസരിച്ച് ഏറ്റവും മഴക്കുറവ് വയനാട്ടിലാണ്-77%. തൊട്ടടുത്ത് കോഴിക്കോട് ജില്ല- 70%. പത്തനംതിട്ടയിലാണ് കൂടുതല്‍ മഴ പെയ്തത്. എല്ലായിടത്തും പൊതുവായി നല്ല മഴ ലഭിക്കുന്നുവെന്നാണ് നിരീക്ഷണമെങ്കിലും പ്രധാന മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും നിലവില്‍ വേണ്ടത്ര പെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലാണ് ഇതുവരെ കൂടുതല്‍ പെയ്തത്. മൂന്നും നാലും തീയതികളില്‍ കൂടുതല്‍ മഴ കിട്ടിയത് കാസര്‍കോട് ജില്ലയിലെ കുടുലുവിലാണ് – 144 മില്ലിമീറ്റര്‍. ചേര്‍ത്തലയില്‍ -155, കോട്ടയത്ത് -133 മില്ലീമീറ്ററും ലഭിച്ചു. ചൊവ്വാഴ്ച 12 മണിവരെ പീരുമേട് കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 130 മില്ലീമീറ്റര്‍ മഴയാണ്. പാലക്കാട് കൂടുതല്‍ മഴ ലഭിച്ചത് തൃത്താലയിലാണ് – 48.2 മില്ലീമീറ്റര്‍. കാഞ്ഞിരപ്പള്ളി, റാന്നി, പീരുമേട്, മേഖലയില്‍ മിക്കയിടത്തും…
Read More » -
India
മുല്ലപെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ട സമിതി
ദില്ലി: മുല്ലപെരിയാർ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയിൽ മേൽനോട്ട സമിതി. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മുല്ലപ്പെരിയാർ ഡാം മേൽനോട്ട സമിതിയുടെ പരാമർശം. മുല്ലപെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്. ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തുന്ന വിഷയത്തിൽ പഠനവുമായി തമിഴ്നാട് മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടിലെ പരാമർശം.
Read More » -
India
റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി
ദില്ലി: റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. 2023 സെപ്തംബർ 30 വരെയാണ് സമയപരിധി നീട്ടിയത്. ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ച് റേഷൻ കാർഡും ആധാർ കാർഡും പ്രധാന രേഖകളാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനായാണ്, അർഹരായ ആളുകൾക്ക് റേഷൻ കാർഡ് നൽകുന്നത്. പലർക്കും റേഷൻ കാർഡുകൾ തിരിച്ചറിയൽ രേഖ കൂടിയാണ്. അതുകൊണ്ടുതന്നെ റേഷൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധവുമാണ്. ഉപയോക്താക്കൾക്ക് ഒന്നിലധികം റേഷൻ കാർഡുകൾ ഉണ്ടെങ്കിൽ തടയുന്നതിനും, അർഹതയില്ലാത്ത ആളുകൾക്ക് റേഷൻ ലഭിക്കുന്നുണ്ടങ്കിൽ തിരിച്ചറിയാനും, വ്യാജ കാർഡുകൾ ഇല്ലാതാക്കാനും വേണ്ടിയാണ് ഈ നടപടി .ഓൺലൈനായും ഓഫ് ലൈനായും റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള, സേവനം സൗജന്യമായി ലഭിക്കുന്നതിന് അടുത്തുള്ള റേഷൻ കട സന്ദർശിക്കേണ്ടതുണ്ട്. റേഷൻ കടകൾ വഴി ഇ പി.ഒ.എസ് മെഷീൻ വഴി നേരിട്ടും, അല്ലെങ്കിൽ താലൂക്ക് സപ്ലൈസ് ഓഫീസുകൾ…
Read More » -
LIFE
നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിൽ; വീണ്ടും ഭാവന സ്‌റ്റുഡിയോസ്!
ഭാവന സ്‌റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നസ്ലിനും മമിത ബൈജുവും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്റെ സംവിധാനം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്. “ഇതുവരെ നിങ്ങൾ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി”, എന്നാണ് പുതിയ ചിത്രം പ്രഖ്യാപിച്ച് കൊണ്ട് ദിലീഷ് പോത്തൻ കുറിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത് ചിത്രം കൂടിയാണ് ഇത്. 2019-ലാണ് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്ന് ഭാവന സ്റ്റുഡിയോസ് ആരംഭിച്ചത്. ഭാവന സ്റ്റുഡിയോസിൻറെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയായാണ് ഈ സിനിമയൊരുങ്ങുന്നത്. യുവ തലമുറയും കുടുംബപ്രേക്ഷകരും ആവേശപൂർവ്വം ഏറ്റെടുത്ത രണ്ട് സിനിമകളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയും. ഇവയൊരുക്കിയ സംവിധായകനുമായി…
Read More » -
LIFE
സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ മലങ്കരയിൽ സ്ഥാപിക്കുന്ന മോണാസ്ട്രി കോട്ടയത്ത്; മാർട്ടിയേഴ്സ് ചാപ്പലിന്റെ കൂദാശ ഫെബ്രുവരിൽ പാത്രിയർക്കീസ് ബാവ നിർവഹിക്കും
കോട്ടയം: ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ മലങ്കരയിൽ സ്ഥാപിക്കുന്ന മോണാസ്ട്രി കോട്ടയത്ത് നിർമാണം ആരംഭിച്ചു. ആഗോള സുറിയാനി സഭാ അധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പരമാധികാരിയായിരിക്കുന്ന അന്തോണിയോസ് ഈവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റിന്റെ കീഴിലാണ് മോർ അന്തോണിയോസ് മോണാസ്ട്രി നിർമ്മിക്കുന്നത്. ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ തിരുവഞ്ചൂരിന് സമീപം നിർമാണ ആരംഭിച്ചിരിക്കുന്ന മോർ അന്തോണിയോസ് മോണാസ്ട്രിയുടെ മാർട്ടിയേഴ്സ് ചാപ്പലിന്റെ കൂദാശ ഫെബ്രുവരിൽ മലങ്കര സന്ദർശന വേളയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവഹിക്കുമെന്ന് തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറും അന്തോണിയോസ് മോണാസ്ട്രിയുടെ ആത്മീയ ഗുരുവുമായ സഖറിയാസ് മോർ പീലക്സീനോസ് അറിയിച്ചു. സിറിയയിലും ഇറാഖിലുമായി ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ രക്തസാക്ഷികളായിത്തീർന്ന പുരോഹിതന്മാരുടെയും സഭാ മക്കളുടെയും സിറിയയിൽനിന്ന് തട്ടിക്കൊണ്ടുപോയ ആലപ്പോയിലെ ആർച്ച് ബിഷപ്പ് ഗ്രിഗോറിയോസ് യോഹന്നാ ഇബ്രാഹിമിന്റെ പാവനസ്മരണയ്ക്കായും അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ ചരിത്ര സ്മാരകമായിട്ടുമാണ് മൊണാസ്ട്രിയിൽ മാർട്ടിയേഴ്സ് ചാപ്പൽ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കനാൻ സീനിയർ സിറ്റിസൺ ഹോമിന്റെ…
Read More »