പത്തനംതിട്ട:കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ടയിലെ പമ്ബ, മണിമല നദികളിലാണ് മുന്നറിയിപ്പ്.രണ്ടു നദികളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പമ്ബയിലും മണിമല നദിയിലും ജലനിരപ്പ് അപകടനില തരണം ചെയ്തതിനെ തുടർന്നാണിത്.പമ്ബയില്‍ മാടമണ്‍ സ്റ്റേഷനിലും മണിമലയാറിൽ കല്ലൂപ്പാറ സ്റ്റേഷനിലുമാണ് ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുള്ളത്.രണ്ടാം ഘട്ട മുന്നറിയിപ്പിന്റെ ഭാഗമായാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.ഇരു നദികളുടെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു