Month: July 2023
-
Kerala
വര്‍ക്കലയില്‍ ഓട്ടോറിക്ഷ കടലില്‍ വീണു; ഡ്രൈവർക്കായി തിരച്ചിൽ
തിരുവനന്തപുരം: വര്‍ക്കലയില്‍ ഓട്ടോറിക്ഷ കടലില്‍ വീണു. ഓട്ടോയില്‍ എത്രപേർ ഉണ്ടെന്ന് വിവരമില്ല. ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്. 50 അടി താഴ്ചയില്‍ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.കടലാക്രമണം ഉണ്ടായിരുന്നതിനാൽ ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം.
Read More » -
Kerala
പത്തനംതിട്ട ഉൾപ്പെടെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
പത്തനംതിട്ട:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് അവധി. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. സാങ്കേതിക സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 6 മരണം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 6 മരണം.ഇതില്‍ ഒരു മരണം എലിപ്പനി ബാധിച്ചാണെന്നു സ്ഥിരീകരിച്ചു. രണ്ടു പേരുടെ മരണം ഡങ്കിപ്പനി ബാധിച്ചാണെന്ന് സംശയിക്കുന്നു.ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണത്തോടെയും സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 10830 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. 72പേര്‍ക്ക് ഡങ്കിപ്പനിയും 24 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 395 പേര്‍ക്ക് ഡങ്കിപ്പനിയും 13 പേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നു.1916 പേര്‍ക്ക് വയറിളക്ക രോഗങ്ങളും ബാധിച്ചു. പനിബാധിതരുടെ എണ്ണം പതിനായിരത്തില്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പനി, ജലദോഷം,, ചുമ, തലവേദന, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കാം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും…
Read More » -
Kerala
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 8 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം:പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 8 മുതൽ അപേക്ഷിക്കാം. പ്ലസ് വണ്‍ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവര്‍ക്കും അപേക്ഷിക്കാം.ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ജൂലൈ 8 ന് രാവിലെ 9 മണിക്ക് https: hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും
Read More » -
Kerala
ചങ്ങനാശേരി പുതൂര്‍ മുസ്‌ലിം ജമാഅത്തില്‍ വിവേചനം; ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് പൊതുയോഗത്തില്‍ പ്രവേശനമില്ല
കോട്ടയം: ചങ്ങനാശേരി പുതൂര്‍ മുസ്‌ലിം ജമാഅത്തില്‍ വിവേചനം. ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് പൊതുയോഗത്തില്‍ പ്രവേശനമില്ല. കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് നോട്ടീസ് നല്‍കി. ഭരണഘടനാ പ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നാണ് മഹല്ല് ഭാരവാഹികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന മഹല്ല് പൊതുയോഗത്തില്‍ പങ്കെടുത്തതോടെയാണ് അനീഷ് സാലി എന്നയാള്‍ക്ക് നോട്ടീസ് നല്‍കിയത്. പൂര്‍വികരുടെ പാരമ്ബര്യം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ട അനീഷിന് നോട്ടീസ് നല്‍കിയത്. നൂറ്റാണ്ട് പഴക്കമുള്ള മഹല്ലില്‍ ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് അംഗത്വമടക്കം നല്‍കില്ലെന്നും ഇക്കാര്യം ഇവരുടെ പൂര്‍വികര്‍ എഴുതി നല്‍കിയതാണെന്നുമാണ് പള്ളി ഭാരവാഹികളുടെ ന്യായം.
Read More » -
Kerala
കണ്ണൂര്‍ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കലക്ടർ അറിയിച്ചു.
Read More » -
Kerala
പത്തനംതിട്ടയിൽ രാത്രിയാത്രാ നിരോധനം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോരമേഖലകളിലേക്കുള്ള യാത്രകൾ രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ നിരോധിച്ചതായി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇതിനു പുറമേ തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ജൂലൈ ആറു മുതല്‍ ജൂലൈ ഒന്‍പതു വരെ നിരോധിച്ച് ഉത്തരവിറക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005 ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള ദുരന്തസാധ്യതകള്‍ എന്നിവ ഒഴിവാക്കുന്നതിനാണ് നിരോധനം. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.
Read More » -
Movie
‘സത്യനാഥനിൽ കളങ്കമില്ല’, വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ്; 14 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും
തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ റാഫി – ജനപ്രിയനായകൻ ദിലീപ് കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച് തിയേറ്ററിൽ നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പ് ചിത്രത്തിന്റെ ട്രൈലെർ തന്നെ നൽകുന്നു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്തും കോഴിക്കോടും ഓരോരുത്തർ വീതവുമാണ് മരിച്ചത്. തിരുവനന്തപുരം പാറശാല ചെറുവാരക്കോണത്ത് വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെയാണ് കാല്‍തെറ്റി വീണ് ഗൃഹനാഥനായ ചന്ദ്രന്‍ മരിച്ചത്. 65 വയസായിരുന്നു.ആര്യനാട് മലയടിയില്‍ കുളത്തില്‍ വീണാണ് അക്ഷയ് മരിച്ചത്.15 വയസായിരുന്നു. വിതുര ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. കോട്ടയം ചങ്ങനാശേരിയില്‍ തൃക്കൊടിത്താനം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണികണ്ഠവയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. കോഴിക്കോട് വടകര മണിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് വിദ്യാര്‍ഥി മരിച്ചത്. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാല്‍ (17) ആണ് മരിച്ചത്. സൈക്കിളില്‍ പോകുമ്ബോള്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
Read More » -
Kerala
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്:പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.വടകര മണിയൂരിലാണ് സംഭവം. മുതുവന കടയക്കൂടി ഹമീദിന്റെ മകൻ നിഹാല്‍ (17) ആണ് മരിച്ചത്. സൈക്കിളില്‍ പോകുമ്ബോള്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More »