Month: July 2023
-
Crime
മദ്ധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മുറിവേൽപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളുടെ വീടുകൾ ഇടിച്ചുനിരത്തി; പ്രാദേശിക ഭരണകൂടത്തിന്റെ നടപടി അനധികൃത നിർമാണമെന്ന് ആരോപിച്ച്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മുറിവേൽപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളുടെ വീടുകൾ ശനിയാഴ്ച ഇടിച്ചുനിരത്തി. അനധികൃത നിർമാണമാണെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടങ്ങളുടെ നടപടി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാറിലായിരുന്നു സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ശരീരത്തിൽ ആസകലം മുറിവേൽപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഘനമുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രവീന്ദ്ര കുമാർ, അതുൽ ബദോലിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും വീടുകളുടെയും, വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് മൈഹാർ മുനിസിപ്പൽ കൗൺസിലിലെ ചീഫ് മുനിസിപ്പൽ ഓഫീസർ വെള്ളിയാഴ്ച നോട്ടീസ് നൽകി. അന്വേഷണത്തിൽ രണ്ട് വീടുകളും അനധികൃതമാണെന്ന് കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. ഒരാളുടെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്നും മറ്റൊരാളുടെ വീട് അനുമതിയില്ലാതെ നിർമിച്ചതാണെന്നും കണ്ടെത്തിയതായാണ് അധികൃതരുടെ വിശദീകരണം. ശനിയാഴ്ച രാവിലെയോടെ വീടുകൾ പൊളിച്ചു. രാവിലെ വീടുകൾ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ബന്ധുക്കൾ അപേക്ഷിച്ചെങ്കിലും നടപടി ഒഴിവാക്കിയില്ല. അന്വേഷണം പൂർത്തിയായ ശേഷമേ നടപടിയെടുക്കാവൂ…
Read More » -
Crime
15 വയസുകാരിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി, പോണ്‍ സൈറ്റുകളിലിട്ടു; ദമ്പതികള്‍ പിടിയില്‍
കൊല്ലം: കുഴത്തൂപ്പുഴയില്‍ 15 വയസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു വീഡിയോ ചിത്രീകരിച്ച പ്രതികളെ കുളത്തൂപ്പുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പിടിയിലായത്. വിദ്യാര്‍ത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു. ആവശ്യക്കാരില്‍ നിന്നായി മുന്‍കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചു നല്‍കുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പോലീസ് പറയുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭാര്യയുടെ സഹായത്തോടെ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍…
Read More » -
Kerala
ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്
തിരുവനന്തപുരം: ജെസി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മുഴുവന്‍. സമൂഹത്തിലെ മൂല്യച്യുതികള്‍ക്കെതിരായ പോരാട്ടമായിരുന്നു അദ്ദേഹത്തിനു സിനിമ. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മലയാളത്തിന്റെ മുഖമായും ടി.വി ചന്ദ്രന്‍ നിറഞ്ഞു നിന്നു. റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയില്‍ വന്നത്. വിഖ്യാത സംവിധായകന്‍ പി.എ ബക്കറിന്റെ അസിസ്റ്റന്റായാണ് അദ്ദേഹത്തിന്റെ തുടക്കം. പവിത്രന്‍ നിര്‍മിച്ചു ബക്കര്‍ സംവിധാനം ചെയ്ത ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലെ നായകന്‍ ചന്ദ്രനായിരുന്നു. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍, പത്ത് സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമാണ് ടി.വി ചന്ദ്രന്‍. ‘പൊന്തന്‍മാട’ എന്ന ചിത്രത്തിലൂടെ മികച്ച…
Read More » -
India
ജാര്‍ഖണ്ഡില്‍ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു
ബൊക്കാറോ : ജാര്‍ഖണ്ഡില്‍ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ബൊക്കാറോ ജില്ലയിലെ പെതര്‍വാര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഷിയാ സമൂഹം മുഹറം മാസത്തില്‍ നടത്തുന്ന ചടങ്ങാണ് ആശൂറ ഘോഷയാത്ര. ചടങ്ങില്‍ ജനക്കൂട്ടം തെരുവിലൂടെ നടന്നുനിങ്ങുന്നതിനിടയില്‍ 11,000 വോള്‍ട്ട് ഹൈ ടെൻഷൻ വയറില്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് ഷോക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹൈ ടെൻഷൻ വയറില്‍ തട്ടയിതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തിനായി സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടായാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടവരെ ഉടൻ തന്നെ ഡിവിസി ബൊക്കാറോ തെര്‍മല്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ നാല് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് രാജസ്ഥാനിലെ കോട്ടയില്‍ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും…
Read More » -
Kerala
കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി∙ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു.. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി
Read More » -
India
കേന്ദ്ര സര്‍ക്കാറിന്റെ വ്യാജ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കി; കുടുംബാരോഗ്യ സർവെ തലവനെ പുറത്താക്കി
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ വ്യാജ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കിയ കുടുംബാരോഗ്യ സർവെ തലവനെ പുറത്താക്കി. ഐ.ഐ.പി.എസ് ഡയറക്ടര്‍ ഡോ. കെ.എസ്. ജെയിംസിനെ ആണ് പുറത്താക്കിയത്.ശൗചാലയങ്ങള്‍, പാചകവാതകം, വിളര്‍ച്ച തുടങ്ങിയവ സംബന്ധിച്ച് പൊള്ളയായ വാദങ്ങള്‍ക്ക് വിരുദ്ധമായി സര്‍വേഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. ഈയിടെ ഐ.ഐ.പി.എസ് നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലം സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്ക് എതിരായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ഇൻറര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷൻ സയൻസസ്. ദേശീയ കുടുംബാരോഗ്യ സര്‍വേ അടക്കം തയ്യാറാക്കുന്നതിന്റെ ചുമതല ഇവര്‍ക്കാണ്. മുംബൈ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 2018ലാണ് ജെയിംസ് നിയമിതനായത്. ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റില്‍ നിന്ന് പോസ്റ്റ്ഡോക്ടറല്‍ ബിരുദം നേടിയ ഇദ്ദേഹം നേരത്തെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജനസംഖ്യാ പഠന വിഭാഗം പ്രഫസറായിരുന്നു.
Read More » -
Kerala
അഫ്സാനയുടെ മൊഴിയെ തുടര്‍ന്ന് പോലീസ് വീട് പൊളിച്ചു; നഷ്ടപരിഹാരം നൽകണമെന്ന് വീട്ടുടമ
പത്തനംതിട്ട:കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയതിലൂടെ വലിയൊരു തലവേദന ഒഴിഞ്ഞെന്ന് കരുതിയിരുന്ന കേരള പോലീസിന് കാത്തിരിക്കുന്നത് അതിലും വലിയ തലവേദന. അഫ്സാനയുടെ മൊഴിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്തെത്തി. തന്റെ വീടിന്‍റെ അടുക്കള മുഴുവന്‍ പൊളിച്ച് ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച് പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടമെങ്കിലും സംഭവിച്ചിട്ടുണ്ട്.പോലീസ് നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിജുവിന്‍റെ തീരുമാനം. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന ഭാര്യ അഫ്സാനയുടെ മൊഴിയെ ചുറ്റിപ്പറ്റി മുന്നോട്ട് പോയ പോലീസ് അന്വേഷണമാണ് ബിജുവിന്റെ വീടുപൊളിക്കലിൽ എത്തിയത്.ഒടുവില്‍ നൗഷാദിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു.
Read More » -
Kerala
മണ്‍സൂണ്‍ ആസ്വദിക്കാൻ സഞ്ചരികള്‍ക്ക് സ്പെഷല്‍ ടൂര്‍ പാക്കേജ്
ആലപ്പുഴ:കണ്ണും മനസ്സും നിറഞ്ഞ് മണ്‍സൂണ്‍ ആസ്വദിക്കാൻ സഞ്ചരികള്‍ക്ക് സ്പെഷല്‍ ടൂര്‍ പാക്കേജ് ഒരുക്കി സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ. കേരളത്തിന്റെ ഉള്‍നാടൻ മേഖലകളിലേക്ക് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.ഇതിന്റെ ഭാഗമായി കുമരകം, ആലപ്പുഴ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ഹൗസ് ബോട്ട് ടൂറിസം പാക്കേജ് ആരംഭിച്ചു. മണ്‍സൂണില്‍ കായലിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് അഞ്ച് മണിക്കൂര്‍ കായല്‍ ചുറ്റാനുള്ള അവസരവുമാണ് നല്‍കുന്നത്.ദിനയാത്രയും രാപ്പകല്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ദിനയാത്ര രാവിലെ 11ന് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കും. രാപ്പകല്‍ യാത്രക്ക് ഉച്ചക്ക് 12നാണ് ചെക്ക് ഇൻ സമയം. കുമരകം ചീപ്പുങ്കലില്‍നിന്ന് യാത്ര ആരംഭിച്ച് അവിടെതന്നെ പിറ്റേദിവസം രാവിലെ ഒമ്ബതിന് യാത്ര അവസാനിക്കുന്ന തരത്തിലാണ് ടൂര്‍ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. എ.സി റൂമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക. ഭക്ഷണവും ഉണ്ടാവും. കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും പുറമെ നവദമ്ബതികള്‍ക്കായും ഹൗസ് ബോട്ടുകളില്‍ പ്രത്യേകം ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സംഘങ്ങളായി വരുന്നവര്‍ക്ക് യാത്രയില്‍ ഗൈഡിന്റെ സേവനവും ലഭ്യമാകും. നവദമ്ബതികള്‍ക്കുള്ള രാപ്പകല്‍…
Read More » -
Kerala
പത്തനംതിട്ടയില്‍ ഉണ്ണിമുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം
പത്തനംതിട്ട: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഉണ്ണിമുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയുടെ തിരക്കിട്ട നീക്കം. ശബരിമല മുന്‍ നിര്‍ത്തി ഹിന്ദുവോട്ടുകള്‍ കേന്ദ്രീകരിക്കാനാണ് ഉണ്ണിമുകുന്ദനെ സ്ഥാനാർഥി ആക്കുന്നത്.മാളികപ്പുറം സിനിമയും സംസ്ഥാന സർക്കാരിന്റെ അവാർഡ് വിവാദവുമെല്ലാം തങ്ങളെ തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച കെ. സുരേന്ദ്രന്‍ ഇക്കുറി മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പ്രചരണത്തിന് ചുക്കാന്‍ പിടിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഉണ്ണിമുകുന്ദന്‍ എതിർപ്പ് പ്രകടിപ്പിച്ചാൽ കുമ്മനം രാജശേഖരനാകും പത്തനംതിട്ടയിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാർത്ഥി. കഴിഞ്ഞവര്‍ഷം ഉണ്ണി മുകുന്ദന്‍ നായകനായ ശബരിമല വിഷയമായ ‘മാളികപ്പുറം’ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിലെ ഉണ്ണിമുകുന്ദന്റെ പ്രതിച്ഛായയില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഏപ്രില്‍ 24ന് കൊച്ചിയില്‍ സിനിമാതാരങ്ങളെയും പങ്കെടുപ്പിച്ച് ബിജെപി നടത്തിയ യുവം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉണ്ണിമുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Read More »