നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ചോളം. ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുക്ക് ആവശ്യമായ ശാരീരിക ഊർജ്ജം നൽകുന്നു. കൂടാതെ, ചോളം നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാനും ഏറെ സഹായിക്കുന്നു.
ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയ്ക്ക് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും കഴിയും. ചോളത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടനായ ഈ ധാന്യം പുതിയ കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു.
ഗർഭകാലത്ത് ചോളം കഴിക്കുന്നത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യും. ഫോളിക് ആസിഡ്, സിയാക്സാന്തിൻ, പാത്തോജനിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ഇത് കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ കുറയ്ക്കും. ശാരീരിക പ്രശ്‌നങ്ങളിൽ നിന്നും പേശികളുടെ അപചയത്തിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കാനും ഇതിന് കഴിയും. ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഗർഭകാലത്ത് ഒരു വലിയ പ്രശ്നമായ മലബന്ധത്തിന്റെ പ്രശ്നത്തെയും സുഖപ്പെടുത്തുന്നു.