തലശ്ശേരി: ആയുർവേദ കേന്ദ്രത്തിൽ ജീവനക്കാരിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മാനേജർ അടക്കം രണ്ടു പേർ പിടിയിൽ.സ്ഥാപനത്തിലെ തെറാപ്പിസ്റ്റായ ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു പീഡനം.
തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍ക്കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘ലോട്ടസ് സ്പാ’ എന്ന മസാജ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.അടുത്തിടെ ഇവിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയെയാണ് മാനേജരുടെ ഒത്താശയോടെ ഇടപാടുകാരന്‍ ഉപദ്രവിച്ചത്. തെറാപ്പിസ്റ്റ് എതിര്‍ത്തതോടെ മാനേജറും ചെമ്ബ്ര സ്വദേശിയായ ഇടപാടുകാരനും ചേര്‍ന്ന് മുറിയിൽ പൂട്ടിയിട്ടായിരുന്നു ഇവരെ പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം യുവതി നേരിട്ടെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മസാജ് കേന്ദ്രത്തിന്റെ മാനേജരെയും, ഇടപാടുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്ഥാപനത്തിൽ ഇതിനുമുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോന്നും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.