Month: July 2023

  • NEWS

    ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിൽ നെയിം ബോർഡ് തകർന്നു വീണ് കുവൈത്തിൽ മലയാളി മരിച്ചു

    കുവൈത്ത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിൽ നെയിം ബോർഡ് തകർന്നു വീണ് മലയാളി യുവാവ് മരണമടഞ്ഞു.കണ്ണൂർ മുഴുപ്പിലങ്ങാട്  സ്വദേശി ടി.സി. സാദത്ത് (48) ആണ് മരണമടഞ്ഞത്.  ഓടിക്കൊണ്ടിരുന്ന വാനിന്റെ മുകളിലേക്ക്  അപ്രതീക്ഷിതമായി നെയിം ബോര്‍ഡ്  തകർന്നു വീണാണ് അപകടം ഉണ്ടായത്.അബ്ബാസിയയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.

    Read More »
  • India

    ഗ്യാൻവാപി പള്ളിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    ലക്നൗ:ഗ്യാൻവാപി പള്ളിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്നും ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിര്‍ത്തിയാല്‍ പ്രശ്‌നം അവസാനിക്കുമെന്നും ‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാര്‍ത്താഏജൻസിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.ഗ്യാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു. ‘മസ്ജിദ് എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകും. അത് നിര്‍ത്തിയാല്‍ പ്രശ്നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളില്‍ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല’. യോഗി പറഞ്ഞു

    Read More »
  • NEWS

    ഷാര്‍ജയിൽ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

    കൊല്ലം:ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനിയായ റാണി ഗൗരി(29)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭര്‍ത്താവ് വൈശാഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് റാണിയുടെ കുടുംബം പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കി. കല്ലുവാതുക്കല്‍ മേവനകോണം ശങ്കരമംഗലം വീട്ടില്‍ കെ.സുരാജിന്റെയും റീജയുടെയും മകള്‍ റാണി ഗൗരിയെ ആണു കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയില്‍ എൻജിനീയറായ ഭര്‍ത്താവ് വൈശാഖ് വിജയനും, നാല് വയസ്സുള്ള കുട്ടിക്കും ഒപ്പമാണ് റാണി താമസിച്ചിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ റാണി ആറു മാസം മുൻപാണു ജോലിക്കായി ഷാര്‍ജയില്‍ എത്തിയത്. 2018 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.വിവാഹസമയത്തു നൂറു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ റാണിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു വൈശാഖ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി റാണിയുടെ വീട്ടുകാര്‍ പറയുന്നു.വൈശാഖിന്റെ അമ്മ മിനിയും റാണിയുടെ മകള്‍ നാലുവയസുകാരി ദേവ്നയും ഒരാഴ്ച മുൻപാണു ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്.

    Read More »
  • Kerala

    രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയെ കാമുകന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    ഇടുക്കി:യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.അടിമാലി പൊളിഞ്ഞപാലം പ്രിയദര്‍ശിനി കോളനിയില്‍ വാടകക്ക് താമസിക്കുന്ന ചാറ്റുപാറ കൊഴുവേലിപ്പാടം ശ്രീദേവിയെയാണ് (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന വാളറ കമ്ബിലൈൻ പുത്തൻ പുരക്കല്‍ രാജീവിനെ (29) പൊലീസ് കസ്റ്റയിലെടുത്തു.രണ്ട് കുട്ടികളുടെ മാതാവായ ശ്രീദേവിയുമായി രാജീവ് പ്രണയത്തിലാവുകയും വാടക വീടെടുത്ത് പൊളിഞ്ഞപാലത്ത് താമസം തുടങ്ങുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ശ്രീദേവിയെ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു.ഇടക്കിടെ ഇവര്‍ വഴക്കിട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

    Read More »
  • India

    പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാര്‍ഥികളില്‍ 1.12 ലക്ഷം പേരും പരാജയപ്പെട്ടു; നാണക്കേടായി ഗുജറാത്ത് മോഡൽ

    അഹ്മദാബാദ്: 10ാം ക്ലാസ് പരീക്ഷയില്‍ ഒരാള്‍ പോലും ജയിക്കാത്ത സ്കൂളുകളുടെ എണ്ണത്തില്‍ രാജ്യത്തിന് നാണക്കേടായി മാറിയ ഗുജറാത്തില്‍, ഇത്തവണ സപ്ലിമെന്ററി പരീക്ഷയിലും കൂട്ടത്തോല്‍വി. പരീക്ഷയെഴുതിയ 1.53 ലക്ഷം വിദ്യാര്‍ഥികളില്‍ 1.12 ലക്ഷം പേരും പരാജയപ്പെട്ടു. വിജയശതമാനം 26.65 മാത്രം. ആകെ 1,80,158 വിദ്യാര്‍ഥികളായിരുന്നു പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, 26,764 പേര്‍ പരീക്ഷയെഴുതാൻ എത്തിയില്ല. രജിസ്റ്റര്‍ ചെയ്ത 100,425 ആണ്‍കുട്ടികളില്‍ 22,620 പേര്‍ വിജയിച്ചു. വിജയശതമാനം 25.09%. 79,733 വിദ്യാര്‍ത്ഥിനികളില്‍ 18,260 പേരാണ് വിജയിച്ചത്. 28.88 ആണ് വിജയശതമാനം. ഈ വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷയില്‍ ഗുജറാത്തിലെ 157 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചിരുന്നില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു വിജയശതമാനം. 2022ല്‍ നടന്ന പരീക്ഷയില്‍ 121 സ്കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്കൂളുകള്‍ കൂടി സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു.

    Read More »
  • Kerala

    ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കണ്ണൂർ:സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ ഇന്ന് രാവിലെയാണ് സംഭവം.ആത്മഹത്യ കുറിപ്പ് സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.’നാളിതുവരെ സഹായിച്ച എല്ലാവര്‍ക്കും നന്ദി, ഇനി ആരെയും ബുദ്ധിമുട്ടിക്കാനില്ല’എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. ഓഫീസില്‍ ആരുമില്ലാത്ത സമത്താണ് സീന ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Local

    കല്ലട പ്രതാപസിംഹന്റെ 8-ാമത്തെ പുസ്തകം മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു

          സീഫുഡ് മേഖലയിലെ ദിവസകുലിക്കാരൻ, കല്ലട പ്രതാപസിംഹന്റെ 8-ാമത്തെ പുസ്തകം ‘മാഞ്ചുവട്ടിൽ’ പ്രകാശനം ചെയിതു.1974 മാർച്ചിൽ ബാലരമയിൽ എഴുതി തുടങ്ങിയ പ്രതാപസിംഹൻ ജീവിതത്തോട് മല്ലടിക്കുമ്പോഴും സാഹിത്യം കൈ വിട്ടില്ല. ഇന്നലെ എരമല്ലൂർ ഇവൻ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിച്ചെറിയാൻ എ.എം ആരിഫ് എം പിക്കു കോപ്പിനൽകി ‘മാഞ്ചുവട്ടിൽ’ എന്ന കുട്ടികളുടെ കവിതകൾ പ്രകാശനം ചെയ്തു. അരൂർ എം ൽ എ ദെലിമ ജോജോ, കുന്നേൽ നൗഷാദ്, അജിത് തുടങ്ങിയവർ പങ്കെടുത്തു. നിറഞ്ഞ സദസ്സിൽ വച്ചായിരുന്നു പ്രകാശനം ചടങ്ങ്. അടുത്ത 5പുസ്തകങ്ങളുടെ പണിപുരയിലാണെന്ന് മറുപടി പ്രസംഗത്തിൽ കല്ലട പ്രതാപസിംഹൻ അറിയിച്ചു

    Read More »
  • Crime

    സം​ഗീതം സദാചാരവിരുദ്ധമത്രേ! സം​ഗീതോപകരണങ്ങൾ ഉപയോ​ഗിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കും; സം​ഗീതോപകരണങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തി താലിബാൻ

    സം​ഗീതോപകരണങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തി അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ. സം​ഗീതം സദാചാരവിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഹെറാത്ത് പ്രവിശ്യയിൽ കൂട്ടിയിട്ട വിവിധ സം​ഗീതോപകരണങ്ങൾക്ക് തീ കൊടുത്തത്. ജ്വലിക്കുന്ന അ​ഗ്നിയുടെ ചിത്രങ്ങൾ പ്രചരിക്കുകയാണ്. “സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് ധാർമികതയെ ഇല്ലാതെയാക്കാൻ കാരണമാകുന്നു. സം​ഗീതോപകരണങ്ങൾ ഉപയോ​ഗിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കും. അതിനാലാണ് ഇത് ചെയ്തത്” എന്നാണ് നടപടിയെ ന്യായീകരിച്ച് കൊണ്ട് സദാചാരം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള മന്ത്രാലയത്തിന്റെ (Herat department of the Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അൽ-റഹ്മാൻ അൽ-മുഹാജിർ പറഞ്ഞത്. 2021 ആ​ഗസ്തിൽ അധികാരം ഏറ്റെടുത്തതോടെ നിരവധി തരത്തിലുള്ള നിരോധനങ്ങളാണ് താലിബാൻ അഫ്​ഗാനിൽ നടപ്പിലാക്കി വരുന്നത്. അതിനിടയിലാണ് സം​ഗീതം യുവാക്കളെ വഴി തെറ്റിക്കും എന്ന് ആരോപിച്ച് കൊണ്ട് താലിബാൻ സം​ഗീതോപകരണങ്ങളും പിടികൂടി തീയിട്ട് നശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് അധികാരികൾ സം​ഗീതോപകരണങ്ങൾ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ചത്. സ്ഥലത്തെ വിവാഹവേദിയിൽ നിന്നുമാണ് അതിൽ ഏറെയും സം​ഗീതോപകരണങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്…

    Read More »
  • Kerala

    വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ടികെ ഹംസ; നാളെ വഖഫ് ബോർഡ് യോ​ഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം

    മലപ്പുറം: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോർഡ് യോ​ഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടികെ ഹംസ രം​ഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജി എന്നാണ് ടികെ ഹംസ വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും എൺപത് വയസു കഴിഞ്ഞവർ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടികെ ഹംസ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പ്രായാധിക്യം കൊണ്ടാണ് സ്ഥാനമൊഴിയുന്നത്. സൗകര്യം ഉള്ള സമയത്ത് ഒഴിയാൻ പാർട്ടി…

    Read More »
  • Kerala

    വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; സ്പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്എസ്

    തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന പി.ജയരാജൻറെ പ്രസ്താവന വിവാദമായിരുന്നു. ഷംസീറിന് ജോസഫ് മാഷിൻറെ അനുഭവം ഉണ്ടാകുമെന്ന യുവമോർച്ച നേതാവിൻറെ ഭീഷണിക്കായിരുന്നു മറുപടി. ഗണപതിയെ സ്പീക്കർ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ പ്രതിഷേധത്തിലാണ്.ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ പ്രസംഗത്തെ ചൊല്ലിയാണ് സംഘപരിവാർ സംഘടനകൾ സ്പീക്കർക്ക് നേരെ തിരിഞ്ഞത്. ശാസ്ത്ര രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവപുരാണങ്ങളിലെ മിത്തുകൾ കുട്ടികളെ പഠിപ്പിക്കുന്നെന്ന് സ്പീക്കർ കുറ്റപ്പെടുത്തിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാരോപിച്ച് ഷംസീറിനെതിരെ പൊലീസിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്.

    Read More »
Back to top button
error: