Month: July 2023

  • Social Media

    വീണ്ടും കടൽ കടന്നൊരു പ്രണയകഥ! ഫെയ്സ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ വിവാ​ഹം കഴിച്ച് 25കാരിയായ ശ്രീലങ്കന്‍ യുവതി

    ഹൈദരബാദ്: പ്രണയം രാജ്യാതിർത്തികൾ ലംഘിക്കുന്ന വിവിധ സംഭവങ്ങൾക്കാണ് അടുത്തിടെയായി രാജ്യം സാക്ഷിയായിട്ടുള്ളത്. ഇത്തരമൊരു സംഭവത്തിൽ ഫേസ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തിയ ശ്രീലങ്കൻ യുവതി വിവാഹം ചെയ്തു. വിഗ്നേശ്വരീയ് ശിവകുമാര എന്ന 25കാരിയാണ് വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തി വിവാഹിതയായത്. ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28കാരനെയാണ് യുവതി വിവാഹം ചെയ്തത്. ഓഗസ്റ്റ് 6ന് വിസാ കാലാവധി അവസാനിക്കുന്ന യുവതിക്ക് ചിറ്റൂർ ജില്ലാ പൊലീസ് ഇത് വ്യക്തമാക്കി നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വിവാഹ വിവരം വൈറലായതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് അയച്ചത്. ജൂലൈ 8ാം തിയതിയാണ് യുവതി ആന്ധ്ര പ്രദേശിലെത്തിയത്. ജൂലൈ 20നായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. 2017ലാണ് ഇവർ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്. യുവാവിൻറെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് വിവാഹമെന്നാണ് വിവരം. വിസ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ യുവതിയുള്ളത്. ഭാവിയിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്. ഇന്ത്യൻ പൌരത്വം ലഭിക്കാനുള്ള നടപടി ക്രമങ്ങളേക്കുറിച്ച് ഡിഎസ്പി യുവതിയോട് വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ മറ്റ് രണ്ട്…

    Read More »
  • Crime

    ‘പീഡന സാധ്യത മനസിലായാൽ അക്രമിയെ പെണ്‍കുട്ടിക്ക് കൊല്ലാം’; ഡിജിപിയുടെ പേരിൽ വ്യാജവാര്‍ത്ത പ്രചരിക്കുന്നു, നടപടിയെന്ന് പൊലീസ്

    തിരുവനന്തപുരം: പീഡന സാധ്യത മനസിലായാൽ അക്രമിയെ കൊല്ലാൻ പെൺകുട്ടിക്ക് അവകാശമുണ്ടെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് പൊലീസ്. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ഇത്തരം വ്യാജവാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി. ‘ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം ഒരു പെൺകുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസിലായാൽ അക്രമിയെ കൊല്ലാനുള്ള അവകാശം പെൺകുട്ടിക്കുണ്ട്.’ എന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിൽ ഇത്തരം പ്രചരണങ്ങൾ ആരംഭിച്ചത്. അതേസമയം, ആലുവ സംഭവത്തിൽ നീതി ഉറപ്പാക്കുമെന്നും സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോടും മന്ത്രി പ്രതികരിച്ചു. കേരളത്തെ യുപിയുമായി താരതമ്യം ചെയ്യുന്നത് യുപിയെ വെള്ള പൂശാനാണ്. ഓരോ മൂന്നു മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യുപി. യുപിയിൽ പൊലീസ് ഏറ്റുമുട്ടൽ നിത്യ സംഭവമാണ്. ബിജെപി നേതാക്കൾ പറയുന്നത് മനസിലാക്കാം.…

    Read More »
  • Kerala

    നടപടി ഭയന്ന് തലയൂരാനുള്ള ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും. അഭിഭാഷകൻ തയ്യാറാക്കി നൽകിയ ഹർജിയായിരുന്നു എന്നാണ് ലക്ഷമണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ചികിത്സയിലായതിനാൽ ഹർജിയുടെ വിശദാംശങ്ങൾ ഐജി അറിഞ്ഞില്ലെന്നാണ് വിശദീകരണം. എന്നാൽ നടപടി ഭയന്ന് തലയൂരാനുള്ള ശ്രമമാണ് ഹർജി പിൻവലിച്ചതിന് പിറകിലെന്നും വിവരമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കം പോലും തീർപ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മോൻസൻ മാവുങ്കൽ കേസിൽ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതൽ ഹർജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. കേസിൽ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹർജിക്ക് മാനങ്ങളുണ്ട്. ലക്ഷ്മണനെതിരെ കൂടുതൽ നടപടികൾക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്. പക്ഷെ സർവ്വീസിലിരിക്കെ ക്രിമിനൽ കേസിൽ അറസ്റ്റുണ്ടായാൽ…

    Read More »
  • NEWS

    നവരാത്രി ആഘോഷം; ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതി മാറ്റി

    മുംബൈ:പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതി മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം 14 ന് നടത്തത്തക്ക രീതിയിലാണ് പുതിയ ക്രമീകരണം. വേദി അഹമ്മദാബാദ് തന്നെയായിരിക്കും.ഇതോടെ ലോകകപ്പിലെ മറ്റ് ചില മത്സരങ്ങളുടെ തിയതിയും മാറും.ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ഇന്ത്യ- പാക് മത്സരം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് മത്സരം നടത്താനാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് അന്നേദിനം എന്നതിനാല്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതോടെ ഐസിസിയും ബിസിസിഐയും മത്സര തിയതി മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

    Read More »
  • NEWS

    പാക് കാമുകനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതിക്ക് പണവും ഭൂമിയും

    ഇസ്ലാമാബാദ്:പാക് കാമുകനെ വിവാഹം ചെയ്യാൻ ഇസ്‌ലാം മതം സ്വീകരിച്ച ഇന്ത്യൻ യുവതി അഞ്ജുവിനു സമ്മാനമായി ലഭിച്ചത് പണവും ഭൂമിയും.ജൂലൈ 25നാണു മുപ്പത്തിനാലുകാരിയായ അഞ്ജു ഇരുപത്തിയൊന്പതുകാരനായ നസ്റുള്ളയെ പാക്കിസ്ഥാനിലെത്തി വിവാഹം ചെയ്തത്. ഖൈബർ പഖ്തുൺഖ്വ മേഖലയിലെ റിയൽ എസ്റ്റേറ്റ് കന്പനി സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസിയാണ് ശനിയാഴ്ച ഇരുവരെയും സന്ദർശിച്ച് സമ്മാനമായി തുക വെളിപ്പെടുത്താത്ത ഒരു ചെക്കും 2722 ചതുരശ്ര അടി ഭൂമിയും കൈമാറിയത്. കാമുകനെ വിവാഹം ചെയ്യുന്നതിനായി മതംമാറിയശേഷം ഫാത്തിമയെന്ന പേരാണ് അഞ്ജു സ്വീകരിച്ചത്. ഇരുവരും 2019ൽ ഫേസ്ബുക് വഴിയാണ് സുഹൃത്തുക്കളായത്. യുപിയിൽ ജനിച്ച അഞ്ജു രാജസ്ഥാനിലാണു താമസിച്ചിരുന്നത്. ഇതിനിടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കൃത്യമായ രേഖകൾകൊണ്ടാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്.ഇനി ഇന്ത്യയിലേക്ക് ഇല്ലെന്ന് അഞ്ജു പറഞ്ഞു.

    Read More »
  • Kerala

    കോന്നിയെ നടുക്കി രണ്ടു മരണം; ഒന്ന് ബിജെപി പ്രാദേശിക നേതാവ്, മറ്റൊന്ന് നഴ്സിങ് വിദ്യാർഥിനി

    പത്തനംതിട്ട: കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ബിജെപി നേതാവാണ് അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവായ അഭിലാഷിനെ വഴിയരികിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.     സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്. കോന്നിയിൽ നടന്ന മറ്റൊരു സംഭവത്തിൽ നഴ്‌സിങ്ങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്.ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നു അതുല്യയെന്നും ഇതാണ് മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.ബംഗളൂരുവിൽ രണ്ടാം വർഷ നഴ്‌സിങ്ങ് വിദ്യാർത്ഥിനിയായിരുന്നു.

    Read More »
  • Crime

    വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പിതാവും അറസ്റ്റില്‍

    മൂന്നാർ: വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവും പിതാവും അറസ്റ്റിൽ. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനിൽ പി.ഹരിഹരസുതൻ (36), പിതാവ് എം.പരമൻ (67) എന്നിവരെയാണ് മൂന്നാർ എസ്എച്ച്ഒ രാജൻ.കെ അരമനയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇരുവരെയും ദേവികുളം കോടതിയിൽ ഹാജരാക്കിയ റിമാന്റു ചെയ്തു. യൂത്ത് കോൺഗ്രസ് മാട്ടുപ്പെട്ടി മുൻ മണ്ഡലം പ്രസിഡന്റാണ് ഹരിഹരസുതൻ. ശനിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി ഇക്കോ പോയിന്റിൽ വച്ചാണ് സംഭവം. തിരുവനന്തപുരം മാണിക്യവിള സ്വദേശികളായ 18 അംഗ സംഘം ഇക്കോ പോയിന്റ് സന്ദർശനത്തിനെത്തിയിരുന്നു. ഇവരുടെ ഗ്രൂപ്പ് ഫോട്ടോ ആവശ്യപ്പെട്ട പ്രകാരം സ്റ്റിൽ ഫോട്ടോഗ്രാഫർമാർ പകർത്തി. പിന്നീട് ചിത്രങ്ങളുടെ ചാർജ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ ഫോട്ടോഗ്രാഫർമാർ സംഘം ചേർന്ന് ക്യാമറ ഉപയോഗിച്ച് സന്ദർശകരിലൊരാളായ എ.അൽജർസാദ് എന്നയാളെയും ഒരു സ്ത്രീയെയും ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് പരാതി. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് എസ്‌ഐ അജേഷ് കെ.ജോണിന്റെ നേത്യത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയത്. പരുക്കേറ്റവർ ചൂണ്ടി കാണിച്ച…

    Read More »
  • Crime

    ഏകാന്തത മാറ്റാൻ പൊലീസിനെ വിളിച്ചത് 2,761 തവണ! ഒടുവിൽ ജാപ്പനീസ് വനിത അറസ്റ്റിൽ, കുറ്റസമ്മതം

    പൊലീസിനെ നിരന്തരമായി വ്യാജ അടിയന്തരകോളുകൾ വിളിച്ച് കബളിപ്പിച്ച ജപ്പാനീസ് വനിത പിടിയിൽ. 51 -കാരിയായ ജാപ്പനീസ് വനിത ഹിരോകോ ഹട്ടഗാമിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി 2,761 വ്യാജ അടിയന്തര കോളുകൾ ആണ് ഇവർ പൊലീസിനെ വിളിച്ചത്. പിടിയിലായ ഹിരോകോ ഹട്ടഗാമി കുറ്റം സമ്മതിക്കുകയും തൻറെ ഏകാന്തത മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് പറഞ്ഞു. ഏകാന്തതയെ മറികടക്കാൻ പലരും പല വഴികളും കണ്ടെത്താറുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ഇത് ആദ്യമായിരിക്കും. തനിക്ക് അത്യന്തം ഏകാന്തത അനുഭവപ്പെട്ടപ്പോൾ അതിൽ നിന്നും രക്ഷനേടാനും എല്ലാവരുടെയും ശ്രദ്ധ നേടാനും മറ്റു മനുഷ്യരുടെ ഇടപെടലുകളും തന്റെ ജീവിതത്തിൽ ആഗ്രഹിച്ചതിനാലും ആണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ഹിരോക്കോ ഹട്ടഗാമി പറയുന്നത്. തൊഴിൽരഹിതയായ ഇവർ ചിബ പ്രിഫെക്‌ചറിലെ മാറ്റ്‌സുഡോയിലെ താമസക്കാരിയാണ്. പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് വർഷവും ഒമ്പത് മാസവും അവൾ സ്ഥിരമായി പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ അടിയന്തര കോളുകൾ ചെയ്തിരുന്നു. തൻറെ താമസ സ്ഥലത്ത് നിന്നും…

    Read More »
  • Kerala

    ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരുലക്ഷം രൂപ

    തിരുവനന്തപുരം:ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു.വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ്ജ് ആലുവയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച്‌ ധനസഹായം അനുവദിച്ച്‌ ഉത്തരവിട്ടത്.

    Read More »
  • Kerala

    അഞ്ച് വയസ്സുകാരി വാഹനമിടിച്ച് മരിച്ചു

    റാന്നി :കക്കാട് പവർ ഹൗസിന് സമീപമുണ്ടായ വാഹനാപകടത്തിൽ അഞ്ച് വയസ്സുകാരി മരിച്ചു.സീതത്തോട് കൊച്ചുകോയിക്കൽ സതീഷ്ഭവനിൽ സതീഷ്ന്റെയും അശ്വതിയുടെയും ഇളയമകൻ കൗഷിക് എസ് നായർ(5) ആണ് മരിച്ചത്. കക്കാട് പവർ ഹൗസിന് സമീപത്തുവെച്ച് ഇന്ന് രാവിലെ ഉണ്ടായ വാഹനപകടത്തിൽ മരണപെടുകയായിരുന്നു. യുകെജി വിദ്യാർത്ഥിയാണ്. സ്കൂളിലേക്ക് പോകും വഴിയാണ് അപകടം.

    Read More »
Back to top button
error: