കുവൈത്ത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിൽ നെയിം ബോർഡ് തകർന്നു വീണ് മലയാളി യുവാവ് മരണമടഞ്ഞു.കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.സി. സാദത്ത് (48) ആണ് മരണമടഞ്ഞത്.
ഓടിക്കൊണ്ടിരുന്ന വാനിന്റെ മുകളിലേക്ക് അപ്രതീക്ഷിതമായി നെയിം ബോര്‍ഡ് തകർന്നു വീണാണ് അപകടം ഉണ്ടായത്.അബ്ബാസിയയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.